തിരുവനന്തപുരം: ചാലയിൽ സ്വർണക്കടയിൽ വൻ കവർച്ച. രണ്ടു കിലോ സ്വർണം കവർന്നതായാണ് പരാതി ഉയർന്നിരിക്കുന്നത്. വൈഷ്ണവി ജ്വല്ലറി ഉടമയിൽനിന്നാണ് സ്വർണം കവർന്നത്.
ജ്വല്ലറി അടച്ച് തിരികെ പോകുന്നതിനിടെയാണ് സംഭവം. ബുള്ളറ്റിലെത്തിയ രണ്ടംഗ സംഘമാണ് കവർച്ച നടത്തിയത്. സംഭവത്തിൽ ഫോർട്ട് പൊലിസ് അന്വേഷണം ആരംഭിച്ചു.