Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Champakulam Panchayat

Alappuzha

റോ​ഡി​ലെ കാ​ട് നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ജില്ലാ ക​ള​ക്ട​ർ; അ​റി​ഞ്ഞ​ഭാ​വം ന​ടി​ക്കാ​തെ ച​ന്പ​ക്കു​ളം പ​ഞ്ചാ​യ​ത്ത്

രാമ​ങ്ക​രി: റോ​ഡി​ലെ കാ​ട് നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ക​ള​ക്ട​ർ, അ​റി​ഞ്ഞ​ഭാ​വം ന​ടി​ക്കാ​തെ ച​ന്പ​ക്കു​ളം പ​ഞ്ചാ​യ​ത്ത്. 12-ാം വാ​ർ​ഡ് പൊ​യ്ക്കാ​ര​ക​ളം-വ​ട​ക്കും മു​റി റോ​ഡി​നോ​ട് ചേ​ർ​ന്ന് ക​ട​ക​ലും പാ​ഴ്മരങ്ങ​ളും വളർന്ന് വ​ലി​യ കാ​ടായി മാറിയിരിക്കുകയാണ്. ഇവിടം വി​ഷ​പ്പാ​ന്പു​ക​ളു​ടെ​യും മ​റ്റ് ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ​യും താ​വ​ള​മാ​യി മാ​റി.

എ​ത്ര​യും വേ​ഗം പ്ര​ദേ​ശ​ത്തുനി​ന്ന് ഇ​ത് നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് കാ​ട്ടി ജി​ല്ലാ​ ക​ള​ക്ട​ർ ഉ​ത്ത​ര​വി​ട്ട് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പമുണ്ട്.

നാ​ട്ടു​കാ​രു​ടെ ജീ​വ​ൻ ഏ​ത് നി​മി​ഷ​വും അ​പ​ക​ട​ത്തി​ലാ​കു​ന്ന​തി​ന് കാ​ര​ണ​മാ​കു​മെ​ന്ന് കാ​ട്ടി നൂ​റ്റ​ന്പ​തോ​ളം വ​രു​ന്ന പ്ര​ദേ​ശ​വാ​സി​ക​ൾ ജ​നു​വ​രി​യി​ലാ​ണ് ക​ള​ക്ട​ർ​ക്ക് നി​വേ​ത​നം ന​ല്കു​ന്ന​ത്. ഇ​തേ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ മാ​ർ​ച്ചി​ലാ​യി​രു​ന്നു പ്ര​ദേ​ശ​ത്ത് നി​ന്ന് കാ​ട് നീ​ക്കം ചെ​യ്യു​വാ​നു​ള്ള ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ്. എ​ന്നാ​ൽ മാ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​തെ വ​ന്ന​തോ​ടെ വി​ഷ​പാ​ന്പു​ക​ളു​ടെ​യും മ​റ്റ് ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ​യും ആ​ക്ര​മ​ണം മൂ​ലം എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും ത​ങ്ങ​ളു​ടെ ജീ​വ​ൻ ത​ന്നെ ന​ഷ്ട​പ്പെ​ടാ​മെ​ന്ന സ്ഥി​തി​യി​ലാ​ണെ​ന്നും ഇ​വ​ർ പ​റ​യു​ന്നു.

കാ​ടി​നു​ള്ളി​ൽനി​ന്ന് ഏ​തു നി​മി​ഷ​വും റോ​ഡി​ലേ​ക്ക് എ​ത്തു​ന്ന വി​ഷ​ജ​ന്തു​ക്ക​ളു​ടെ ആ​ക്ര​മ​ണം ഭ​യ​ന്നാ​ണ് കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും ടൂ​വീ​ല​ർ യാ​ത്ര​ക്കാ​രും സ​ഞ്ച​രി​ക്കു​ന്ന​ത്.

പു​റ​ത്തു നി​ന്നു വ​രു​ന്ന​വ​ർ ഇ​വി​ടെ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​തും പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് വ​ലി​യ വെ​ല്ലു​വി​ളി​യാ​യി​ട്ടു​ണ്ട്. പ്ര​ശ്ന​ത്തി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്നാവ​ശ്യ​പ്പെ​ട്ട് ച​ന്പ​ക്കു​ളം വി​ക​സ​ന​സ​മി​തി ഭാ​ര​വാ​ഹി​ക​ളും നാ​ട്ടു​കാ​ർ​ക്കൊ​പ്പം രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Latest News

Corehub Up