ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) പ്രഥമ വനിതാ ചാന്പ്യൻസ് ട്രോഫിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും.
ടൂർണമെന്റ് നടത്താനുള്ള അവകാശം ഐസിസി ശ്രീലങ്കയിൽനിന്ന് മാറ്റിയിരുന്നു. ഐസിസി ബോർഡ് യോഗം ഇന്ത്യയെ പകരക്കാരായി തെരഞ്ഞെടുക്കുകയായിരുന്നു.
2027 ഫെബ്രുവരി 14 മുതൽ 28 വരെയാണ് വനിതാ ചാന്പ്യൻസ് ട്രോഫി മത്സരങ്ങൾ നടക്കുന്നത്. മുംബൈയിലെ ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യ (ബ്രാബോണ്‍) സ്റ്റേഡിയം, വഡോദര ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയം എന്നിവിടങ്ങൾ വേദിയാകും.
ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നീ ആറ് ടീമുകൾ മാറ്റുരയ്ക്കുന്ന ട്വന്റി20 ടൂർണമെന്റാണിത്.