Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Changanacherry

എസി റോഡിനെ പുക വിഴുങ്ങി; ഗതാഗതം സ്തംഭിച്ചു

ആലപ്പുഴ- ചങ്ങനാശേരി റോഡിൽ ഒന്നാം പാലത്തിനു സമീപം വൻ തീപിടിത്തം. കൊയ്ത്തു കഴിഞ്ഞ പാടത്താണ് വൻ തീപിടിത്തമുണ്ടായത്. കാറ്റത്ത് വളരെ വേഗം തീപടർന്നു. അതോടൊപ്പം കനത്ത പുകയും ഉയർന്നു.

കനത്ത പുക പടർന്നതു മൂലം കുറെ നേരത്തേക്ക് എസി റോഡിലൂടെയുള്ള ഗതാഗതം സ്തംഭിച്ചു. ഫയർ ഫോഴ്സിന്‍റെ നാലു യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമം നടത്തിവരികയാണ്. കൊയ്ത്തിനു ശേഷമുള്ള കച്ചിക്കാണ് തീപിടിച്ചത്.

കാറ്റടിച്ചതോടെ തീ അതിവേഗം പടരുകയായിരുന്നു. തീ കരയിലേക്കു പടരുമോയെന്ന ആശങ്കയും ശക്തമായിരുന്നു. നാട്ടുകാർ ആദ്യം തീകെടുത്താൻ ശ്രമിച്ചെങ്കിലും തീ അതിവേഗം പടർന്നതോടെ ഫയർ ഫോഴ്സിനെ അറിയിക്കുകയായിരുന്നു.

Kerala

എന്‍എസ്എസ് പ്രതിനിധിസഭ: എതിരില്ലാതെ 110 പേര്‍ തെരഞ്ഞെടുക്കപ്പെട്ടു

ച​​​ങ്ങ​​​നാ​​​ശേ​​​രി: എ​​​ന്‍എ​​​സ്എ​​​സ് പ്ര​​​തി​​​നി​​​ധി​​​സ​​​ഭ​​​യി​​​ല്‍ ആ​​​കെ​​​യു​​​ള്ള 300 അം​​​ഗ​​​ങ്ങ​​​ളി​​​ല്‍ ഈ ​​​വ​​​ര്‍ഷം 49 താ​​​ലൂ​​​ക്ക് യൂ​​​ണി​​​യ​​​നു​​​ക​​​ളി​​​ലാ​​​യി ഉ​​​ണ്ടാ​​​യ 118 ഒ​​​ഴി​​​വു​​​ക​​​ളി​​​ല്‍ 110 പേ​​​രെ എ​​​തി​​​രി​​​ല്ലാ​​​തെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​വ​​​രി​​​ല്‍ എ​​​ന്‍എ​​​സ്എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ.​​​എം. ശ​​​ശി​​​കു​​​മാ​​​ര്‍ (കാ​​​ര്‍ത്തി​​​ക​​​പ്പ​​​ള​​​ളി), ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ജി. ​​​സു​​​കു​​​മാ​​​ര​​​ന്‍ നാ​​​യ​​​ര്‍ (ച​​​ങ്ങ​​​നാ​​​ശേ​​​രി), സെ​​​ക്ര​​​ട്ട​​​റി ഹ​​​രി​​​കു​​​മാ​​​ര്‍ കോ​​​യി​​​ക്ക​​​ല്‍ (ച​​​ങ്ങ​​​നാ​​​ശേ​​​രി), വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് എം. ​​​സം​​​ഗീ​​​ത്കു​​​മാ​​​ര്‍ (തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം), ഡ​​​യ​​​റ​​​ക്ട​​​ര്‍ ബോ​​​ര്‍ഡ് മെ​​​മ്പ​​​ര്‍മാ​​​രാ​​​യ വി.​​​എ. ബാ​​​ബു​​​രാ​​​ജ് (നെ​​​ടു​​​മ​​​ങ്ങാ​​​ട്), ജി. ​​​മ​​​ധു​​​സൂ​​​ദ​​​ന​​​ന്‍പി​​​ള​​​ള (ചി​​​റ​​​യി​​​ന്‍കീ​​​ഴ്), കെ.​​​ബി. ഗ​​​ണേ​​​ഷ്‌​​​കു​​​മാ​​​ര്‍ (പ​​​ത്ത​​​നാ​​​പു​​​രം), കെ.​​​ആ​​​ര്‍. ശി​​​വ​​​ന്‍കു​​​ട്ടി (പ​​​ന്ത​​​ളം), ആ​​​ര്‍. മോ​​​ഹ​​​ന്‍കു​​​മാ​​​ര്‍ (തി​​​രു​​​വ​​​ല്ല), പി.​​​എ​​​ന്‍. സു​​​കു​​​മാ​​​ര​​​പ്പ​​​ണി​​​ക്ക​​​ര്‍ (ചെ​​​ങ്ങ​​​ന്നൂ​​​ര്‍), ഡോ. ​​​കെ.​​​പി. നാ​​​രാ​​​യ​​​ണ​​​പി​​​ള​​​ള, (കു​​​ട്ട​​​നാ​​​ട്), പി. ​​​ഹൃ​​​ഷി​​​കേ​​​ശ് (ത​​​ല​​​പ്പി​​​ള​​​ളി), എം.​​​പി. ഉ​​​ദ​​​യ​​​ഭാ​​​നു (ത​​​ല​​​ശേ​​​രി) എ​​​ന്നി​​​വ​​​ര്‍ ഉ​​​ള്‍പ്പെ​​​ടു​​​ന്നു.

Kerala

എസ്ബി കോളജ് ശതാബ്്ദി ആഘോഷ സമാപന സമ്മേളനം 28ന് ഉപരാഷ്്ട്രപതി ഉദ്ഘാടനം ചെയ്യും

കോ​ട്ട​യം: ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് ബെ​ര്‍ക്കു​മ​ന്‍സ് കോ​ള​ജി​ന്‍റെ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന​സ​മ്മേ​ള​നം 28നു ​ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​കോ​ള​ജി​ലെ ആ​ര്‍ച്ച്ബി​ഷ​പ് കാ​വു​കാ​ട്ട് ഹാ​ളി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ ഉ​പ​രാ​ഷ്ട്ര​പ​തി സി.​പി. രാ​ധാ​കൃ​ഷ്ണ​ന്‍ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. 2022ല്‍ ​കോ​ള​ജ് നൂ​റു​ വ​ര്‍ഷം പൂ​ര്‍ത്തി​യാ​ക്കി​യെ​ങ്കി​ലും കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ മൂ​ലം മാ​റ്റി​വ​ച്ച ഔ​ദ്യോ​ഗി​ക സ​മാ​പ​ന ച​ട​ങ്ങു​ക​ളാ​ണ് വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്തു​ന്ന​ത്.

പാ​റേ​ല്‍പ്പ​ള്ളി​ക്കു​സ​മീ​പം 1922ല്‍ ​പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ച്ച് 1925ല്‍ ​നി​ല​വി​ലെ കാ​മ്പ​സി​ലേ​ക്ക് കോ​ള​ജ് മാ​റ്റി​സ്ഥാ​പി​ച്ച​തി​ന്‍റെ നൂ​റാം വാ​ര്‍ഷി​കം കൂടി​യാ​ണി​ത്. ച​രി​ത്ര​മു​ഹൂ​ര്‍ത്തം ആ​ഘോ​ഷ​മാ​ക്കാ​ന്‍ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളാ​ണ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഉ​പ​രാ​ഷ്ട്ര​പ​തി സി.​പി. രാ​ധാ​കൃ​ഷ്ണ​നെ കോ​ള​ജ് ര​ക്ഷാ​ധി​കാ​രി​യായ ച​ങ്ങ​നാ​ശേ​രി ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ള​ജ് ക​വാ​ട​ത്തി​ല്‍ സ്വീ​ക​രി​ക്കും. തു​ട​ര്‍ന്ന് കാ​വു​കാ​ട്ട് ഹാ​ളി​ല്‍ കോ​ള​ജ് ശ​താ​ബ്ദി സ​മാ​പ​ന സ​മ്മേ​ള​നം ന​ട​ക്കും.

ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ സ്വാ​ഗ​തം ആ​ശം​സി​ക്കും. കേ​ര​ള ഗ​വ​ര്‍ണ​ര്‍ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് അ​ര്‍ലേ​ക്ക​ര്‍, മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍, കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. തു​ട​ര്‍ന്ന് ശ​താ​ബ്ദി സ്മാ​ര​ക​മാ​യി കോ​ള​ജി​ല്‍ സ്ഥ​ാപി​ത​മാ​കു​ന്ന അ​ത്യ​ന്താ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളു​ള്ള ഗ​വേ​ഷ​ണ കേ​ന്ദ്രം ഡോ. ​കെ.​എം. ഏബ്ര​ഹാം സെ​ന്‍റ​ർ ഫോ​ര്‍ എ​ന​ര്‍ജി ആ​ന്‍ഡ് എ​ണ്‍വ​യോ​ണ്‍മെ​ന്‍റി​ന്‍റെ ഉ​ദ്ഘാ​ട​നം ഉ​പ​രാ​ഷ്ട്ര​പ​തി നി​ര്‍വ​ഹി​ക്കും.

കോ​ള​ജ് മാ​നേ​ജ​ര്‍ ഫാ. ​ആ​ന്‍റ​ണി ഏ​ത്ത​യ്ക്കാ​ട്, പ്രി​ന്‍സി​പ്പ​ല്‍ റ​വ.​ഡോ. റ്റെ​ഡി കാ​ഞ്ഞു​പ്പ​റ​മ്പി​ല്‍, ഡോ. ​സി​ബി ജോ​സ​ഫ്, ഡോ. ​ബി​ന്ദു മാ​ത്യു ജോ​ബ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കും. ശ​താ​ബ്ദി​യോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ വ​കു​പ്പു​ക​ള്‍ സെ​മി​നാ​റു​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു.

ഭാ​ഷാ​ശാ​സ്ത്ര​ജ്ഞ​നാ​യ നോം ​ചോം​സ്‌​കി, നോ​ബേ​ല്‍ ജേ​താ​ക്ക​ളാ​യ മാ​ര്‍ട്ടി​ന്‍ കാ​ഫ്, ആ​ന്‍റ​ണി ജ​യിം​സ് ലെ​ഗ​റ്റ്, റി​ച്ചാ​ര്‍ഡ് ജെ. ​റോ​ബ​ര്‍ട്ട്‌​സ് എ​ന്നി​വ​ര്‍ വി​വി​ധ സെ​മി​നാ​റു​ക​ളി​ല്‍ പേ​പ്പ​റു​ക​ള്‍ അ​വ​ത​രി​പ്പി​ച്ച​താ​യും റ​വ.​ഡോ. ജോ​സ് ജേ​ക്ക​ബ് മു​ല്ല​ശേ​രി, ഡോ. ​നെ​വി​ല്‍ തോ​മ​സ്, ബി​ന്‍സ് എം. ​മാ​ത്യു എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

Kerala

അതിജീവനപോരാട്ടമായി അവകാശസംരക്ഷണ റാലി

ച​​​ങ്ങ​​​നാ​​​ശേ​​​രി: അ​​​ക്ഷ​​​ര​​​ഭ​​​ട​​​ന്മാ​​​രു​​​ടെ അ​​​തി​​​ജീ​​​വ​​​ന പോ​​​രാ​​​ട്ട​​​മാ​​​യി കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് ടീ​​​ച്ചേ​​​ഴ്‌​​​സ് ഗി​​​ല്‍ഡ് വി​​​ദ്യാ​​​ഭ്യാ​​​സ അ​​​വ​​​കാ​​​ശ​​​സം​​​ര​​​ക്ഷ​​​ണ മ​​​ഹാ​​​റാ​​​ലി​​​യും സ​​​മ്മേ​​​ള​​​ന​​​വും. അ​​​വ​​​കാ​​​ശ​​​പോ​​​രാ​​​ട്ട​​​ങ്ങ​​​ളി​​​ല്‍ ത​​​ള​​​രി​​​ല്ല, തോ​​​ല്‍ക്കി​​​ല്ല, നീ​​​തി​​​ക്കു​​​വേ​​​ണ്ടി​​​യു​​​ള്ള പോ​​​രാ​​​ട്ടം തു​​​ട​​​രു​​​മെ​​​ന്ന മു​​​ദ്രാ​​​വാ​​​ക്യ​​​ങ്ങ​​​ളു​​​യ​​​ര്‍ത്തി​​​യാ​​​ണ് മ​​​ല​​​യാ​​​ള​​​ക്ക​​​ര​​​യി​​​ലെ ഏ​​​റ്റ​​​വും​​​വ​​​ലി​​​യ അ​​​ധ്യാ​​​പ​​​ക സം​​​ഘ​​​ട​​​ന​​​യി​​​ലെ അം​​​ഗ​​​ങ്ങ​​​ള്‍ ച​​ങ്ങ​​നാ​​ശേ​​രി​​യി​​ൽ ന​​ട​​ന്ന അ​​​വ​​​കാ​​​ശ​​​റാ​​​ലി​​​യി​​​ല്‍ അ​​​ണി​​​ചേ​​​ര്‍ന്ന​​​ത്.

ചു​​​വ​​​പ്പും വെ​​​ള്ള​​​യും മ​​​ഞ്ഞ​​​യും ക​​​ല​​​ര്‍ന്ന പ​​​താ​​​ക​​​ക​​​ള്‍ കൈ​​​ക​​​ളി​​​ലു​​​യ​​​ര്‍ത്തി ത​​​ല​​​യി​​​ല്‍ തൊ​​​പ്പി​​​ക​​​ള​​​ണിഞ്ഞും വി​​​വി​​​ധ അ​​​വ​​​ശ്യ​​​ങ്ങ​​​ളെ​​​ഴു​​​തി​​​യ പ്ല​​​ക്കാ​​​ര്‍ഡു​​​ക​​​ള്‍ ഉ​​​യ​​​ര്‍ത്തി​​​പ്പി​​​ടി​​​ച്ചു​​​മാ​​​ണ് കൊ​​​ടും​​​ചൂ​​​ടി​​​നെ അ​​​വ​​​ഗ​​​ണി​​​ച്ച് നൂ​​റു​​ക​​​ണ​​​ക്കി​​​ന് ​ അ​​​ധ്യാ​​​പ​​​ക​​​ര്‍ അ​​​ണി​​​നി​​​ര​​​ന്ന​​​ത്.

1956ല്‍ ​​​ജ​​​ന്മം​​​കൊ​​​ണ്ട കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് ടീ​​​ച്ചേ​​​ഴ്‌​​​സ് ഗി​​​ല്‍ഡി​​ന്‍റെ എ​​​ഴു​​​പ​​​താം​​​ജ​​​ന്മ​​​ദി​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചാ​​​ണ്, സം​​​ഘ​​​ട​​​ന പി​​​റ​​​ന്ന മ​​​ണ്ണി​​​ല്‍ മ​​​ഹാ​​​സം​​​ഗ​​​മ​​​വും റാ​​​ലി​​​യും സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്. ച​​​ങ്ങ​​​നാ​​​ശേ​​​രി ആ​​​ര്‍ച്ച്ബി​​​ഷ​​​പ്‌​​​സ് ഹൗ​​​സ് ക​​​വാ​​​ട​​​ത്തി​​​ല്‍ ആ​​​രം​​​ഭി​​​ച്ച അ​​​വ​​​കാ​​​ശ​​​സം​​​ര​​​ക്ഷ​​​ണ​​​റാ​​​ലി കൊ​​​ടി​​​ക്കു​​​ന്നി​​​ല്‍ സു​​​രേ​​​ഷ് എം​​​പി കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് ടീ​​​ച്ചേ​​​ഴ്‌​​​സ് ഗി​​​ല്‍ഡ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ടോം ​​​മാ​​​ത്യു​​​വി​​​ന് പ​​​താ​​​ക കൈ​​​മാ​​​റി ഫ്‌​​​ളാ​​​ഗ് ഓ​​​ഫ് ചെ​​​യ്തു.

അ​​​തി​​​രൂ​​​പ​​​ത വി​​​കാ​​​രി​​​ജ​​​ന​​​റാ​​​ള്‍ മോ​​​ണ്‍. ആ​​ന്‍റ​​​ണി എ​​​ത്ത​​​യ്ക്കാ​​​ട്ട് ആ​​​മു​​​ഖ​​​പ്ര​​​സം​​​ഗം ന​​​ട​​​ത്തി. അ​​​തി​​​രൂ​​​പ​​​ത വി​​​കാ​​​രി​​​ജ​​​ന​​​റാ​​​ള്‍ മോ​​​ണ്‍.​ സ്‌​​​ക​​​റി​​​യ ക​​​ന്യാ​​​കോ​​​ണി​​​ല്‍, ഗി​​​ല്‍ഡ് സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​ആ​​​റ​​​ണി അ​​​റ​​​യ്ക്ക​​​ല്‍, അ​​​തി​​​രൂ​​​പ​​​ത കോ​​​ര്‍പ​​​റേ​​​റ്റ് മാ​​​ന​​​ജ​​​ര്‍ ഫാ.​ ​​ജോ​​​ബി ആ​​​ന്‍റ​​​ണി മൂ​​​ല​​​യി​​​ല്‍, അ​​​സി​​​സ്റ്റ​​​ന്‍റ് കോ​​​ര്‍പ​​​റേ​​​റ്റ് മാ​​​നേ​​​ജ​​​ര്‍മാ​​​രാ​​​യ ഫാ.​ ​​ടോ​​​ണി ചെ​​​ത്തി​​​പ്പു​​​ഴ, ഫാ.​ ​​സെ​​​ബു ചാ​​​ല​​​യ്ക്ക​​​ല്‍, ജ​​​ന​​​റ​​​ല്‍ ക​​​ണ്‍വീ​​​ന​​​ര്‍ ഫാ.​ ​​ജോ​​​ജോ പ​​​ള്ളി​​​ച്ചി​​​റ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

റാ​​​ലി സെ​​​ന്‍ട്ര​​​ല്‍ ജം​​​ഗ്ഷ​​​നി​​​ലൂ​​​ടെ എ​​​സ്ബി കോ​​​ള​​​ജി​​​ല്‍ എ​​​ത്തി​​​യ​​​തി​​​നെ​​​തു​​​ട​​​ര്‍ന്ന് സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം ആ​​​രം​​​ഭി​​​ച്ചു. സീ​​​റോ​​​മ​​​ല​​​ബാ​​​ര്‍, മ​​​ല​​​ങ്ക​​​ര, ല​​​ത്തീ​​​ന്‍ രൂ​​​പ​​​ത​​​ക​​​ളി​​​ലെ വി​​​വി​​​ധ സ്‌​​​കൂ​​​ളു​​​ക​​​ളി​​​ല്‍ നി​​​ന്നു​​​ള്ള നാ​​​ലാ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം അ​​​ധ്യാ​​​പ​​​ക​​​രാ​​​ണ് റാ​​​ലി​​​യി​​​ലും സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലും പ​​​ങ്കെ​​​ടു​​​ത്ത​​​ത്.

ടീ​​​ച്ചേ​​​ഴ്‌​​​സ് ഗി​​​ല്‍ഡ് നേ​​​താ​​​ക്ക​​​ളാ​​​യ ജി.​ ​​ബി​​​ജു, റോ​​​ബി​​​ന്‍ മാ​​​ത്യു, സി.​​​എ.​ ജോ​​​ണി, ബി​​​ജു പി.​ ​​ആ​​​ന്‍റ​​​ണി, സി.​​​ജെ.​ ആ​​​ന്‍റ​​​ണി, ഷൈ​​​നി കു​​​ര്യാ​​​ക്കോ​​​സ്, സു​​​ഭാ​​​ഷ് മാ​​​ത്യു​, ഈ​​​ശോ തോ​​​മ​​​സ്, ഡോ.​​​ജീ​​​മോ​​​ള്‍ അ​​​ല​​​ക്‌​​​സ്, ജോ​​​ഗോ​​​ഷ് വ​​​ര്‍ഗീ​​​സ്, സി​​​സ്റ്റ​​​ര്‍ ഷൈ​​​ന​​​മ്മ ജ​​​യിം​​​സ്, പ്ര​​​കാ​​​ശ് കെ.​ ​​തോ​​​മ​​​സ്, ഷേ​​​ര്‍ളി​​​ക്കു​​​ട്ടി ആ​​​ന്‍റ​​​ണി, സി​​​സ്റ്റ​​​ര്‍ സോ​​​ഫി​​​യാ​​​മ്മ ജോ​​​ര്‍ജ്, ബി​​​ജു ടി.​ ​​ജോ​​​ണ്‍, എം.​​​സി.​ ബി​​​നു, ബോ​​​ണി ലി​​​യോ തോ​​​മ​​​സ്, റി​​​ന്‍സ് വ​​​ര്‍ഗീ​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ റാ​​​ലി​​​ക്കും സ​​​മ്മേ​​​ള​​​ന​​​ത്തി​​​നും നേ​​​തൃ​​​ത്വം ന​​​ല്‍കി.

Kerala

അ​​ധ്യാ​​പ​​ക​ അ​​വ​​കാ​​ശ സം​​ര​​ക്ഷ​​ണ റാ​​ലി ഇ​ന്ന്

ച​​ങ്ങ​​നാ​​ശേ​​രി: കേ​​ര​​ള കാ​​ത്ത​​ലി​​ക് ടീ​​ച്ചേ​​ഴ്‌​​സ് ഗി​​ല്‍ഡ് സം​​സ്ഥാ​​ന സ​​മ്മേ​​ള​​ന​​ത്തെ​ട​നു​ബ​ന്ധി​ച്ച് ച​ങ്ങ​നാ​ശേ​രി​യി​ൽ ഇ​ന്ന് അ​ധ‍്യാ​പ​ക അ​വ​കാ​ശ സം​ര​ക്ഷ​ണ റാ​ലി ന​ട​ക്കും.

ഇ​​ന്നു രാ​​വി​​ലെ ഒ​​മ്പ​​തി​​ന് ച​​ങ്ങ​​നാ​​ശേ​​രി ആ​​ര്‍ച്ച്ബി​​ഷ​​പ്‌​​സ് ഹൗ​​സി​​ല്‍നി​​ന്ന് ആ​രം​ഭി​ക്കു​ന്ന റാ​​ലി സ​​മ്മേ​​ള​​ന​​ന​​ഗ​​രി​​യാ​​യ എ​​സ്ബി കോ​​ള​​ജ് കാ​​വു​​കാ​​ട്ട് ഹാ​​ളി​​ൽ സ​മാ​പി​ക്കും.

ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് അ​​ധ്യാ​​പ​​ക​​ര്‍ റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു. കൊ​​ടി​​ക്കു​​ന്നി​​ല്‍ സു​​രേ​​ഷ് എം​​പി ഫ്‌​​ളാ​​ഗ് ഓ​​ഫ് ചെ​​യ്യും. എ​​സ്ബി കോ​​ള​​ജ് കാ​​വു​​കാ​​ട്ട് ഹാ​​ളി​​ല്‍ ന​​ട​​ക്കു​​ന്ന പൊ​​തു​​സ​​മ്മേ​​ള​​നം പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് വി.​​ഡി. സ​​തീ​​ശ​​ന്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.
സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ടോം ​​മാ​​ത്യു അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. ആ​​ര്‍ച്ച്ബി​​ഷ​​പ് മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ല്‍ ആ​​മു​​ഖ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും.

കെ​​സി​​ബി​​സി വി​​ദ്യാ​​ഭ്യാ​​സ ക​​മ്മീ​​ഷ​​ന്‍ ചെ​​യ​​ര്‍മാ​​ന്‍ ബി​ഷ​പ് ഡോ. ​പോ​​ള്‍ ആ​​ന്‍റ​​ണി മു​​ല്ല​​ശേ​​രി മു​​ഖ്യ​പ്ര​​ഭാ​​ഷ​​ണ​​വും കെ​​സി​​ബി​​സി വി​​ദ്യാ​​ഭ്യാ​​സ ക​​മ്മീ​​ഷ​​ന്‍ വൈ​​സ് ചെ​​യ​​ര്‍മാ​​ന്‍ ബി​​ഷ​​പ് മാ​​ര്‍ ജോ​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് അ​​നു​​ഗ്ര​​ഹ​​പ്ര​​ഭാ​​ഷ​​ണ​​വും ന​​ട​​ത്തും.

അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ള്‍മാ​​രാ​​യ മോ​​ണ്‍. ​ആ​​ന്‍റ​ണി ഏത്ത​യ്​​ക്കാ​​ട്ട്, മോ​​ണ്‍.​ സ്‌​​ക​​റി​​യ ക​​ന്യാ​​കോ​​ണി​​ല്‍, ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ര്‍മാ​​ന്‍ ജോ​​മി ജോ​​സ​​ഫ്, ജോ​​ബ് മൈ​​ക്കി​​ള്‍ എം​​എ​​ല്‍എ, അ​​തി​​രൂ​​പ​​ത കോ​​ര്‍പ​​റേ​​റ്റ് മാ​​നേ​​ജ​​ര്‍ ഫാ.​​ ആ​​ന്‍റ​ണി മൂ​​ല​​യി​​ല്‍, സം​​സ്ഥാ​​ന ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ ജി.​ ​ബി​​ജു, റോ​​ബി​​ന്‍ മാ​​ത്യു, സി.​​എ. ജോ​​ണി, ബി​​ജു പി. ​​ആ​ന്‍റ​​ണി, സി.​​ജെ. ആ​​ന്‍റ​​ണി, ഷൈ​​നി കു​​ര്യാ​​ക്കോ​​സ്, സു​​ബാ​​ഷ് മാ​​ത്യു എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും.

Kerala

മന്നം ജയന്തി ആഘോഷം ജനുവരി ഒന്ന്, രണ്ട് തീയതികളിൽ

ച​ങ്ങ​നാ​ശേ​രി: 149-ാമ​ത് മ​ന്നം ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ള്‍ ജ​നു​വ​രി ഒ​ന്ന്,ര​ണ്ട് തീ​യ​തി​ക​ളി​ല്‍ പെ​രു​ന്ന എ​ന്‍എ​സ്എ​സ് ആ​സ്ഥാ​ന​ത്ത് ന​ട​ക്കും.

ജ​നു​വ​രി ഒ​ന്നി​ന് രാ​വി​ലെ ഏ​ഴു​മു​ത​ല്‍ മ​ന്നം സ​മാ​ധി​യി​ല്‍ പു​ഷ്പാ​ര്‍ച്ച​ന, 10.30ന് ​ന​ട​ക്കു​ന്ന അ​ഖി​ല​കേ​ര​ള  നാ​യ​ര്‍ പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ല്‍ എ​ന്‍എ​സ്എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ന്‍ നാ​യ​ര്‍  സം​ഘ​ട​ന​യു​ടെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ​പ്പ​റ്റി വി​ശ​ദീ​ക​രി​ക്കും.​

ച​ങ്ങ​നാ​ശേ​രി: 149-ാമ​ത് മ​ന്നം ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ള്‍ ജ​നു​വ​രി ഒ​ന്ന്,ര​ണ്ട് തീ​യ​തി​ക​ളി​ല്‍ പെ​രു​ന്ന എ​ന്‍എ​സ്എ​സ് ആ​സ്ഥാ​ന​ത്ത് ന​ട​ക്കും. ജ​നു​വ​രി ഒ​ന്നി​ന് രാ​വി​ലെ ഏ​ഴു​മു​ത​ല്‍ മ​ന്നം സ​മാ​ധി​യി​ല്‍ പു​ഷ്പാ​ര്‍ച്ച​ന, 10.30ന് ​ന​ട​ക്കു​ന്ന അ​ഖി​ല​കേ​ര​ള  നാ​യ​ര്‍ പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ല്‍ എ​ന്‍എ​സ്എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ന്‍ നാ​യ​ര്‍  സം​ഘ​ട​ന​യു​ടെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ​പ്പ​റ്റി വി​ശ​ദീ​ക​രി​ക്കും.​    

എ​ന്‍എ​സ്എ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​എം. ശ​ശി​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എ​ന്‍എ​സ്എ​സ് സെ​ക്ര​ട്ട​റി ഹ​രി​കു​മാ​ര്‍ കോ​യി​ക്ക​ല്‍ പ്ര​സം​ഗി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് കു​ന്ന​ക്കു​ടി ബാ​ല​മു​ര​ളീ​കൃ​ഷ്ണ അ​വ​ത​രി​പ്പി​ക്കു​ന്ന സം​ഗീ​ത​ക്ക​ച്ചേ​രി, 6.30ന് ​ച​ല​ച്ചി​ത്ര​താ​രം ആ​ശാ​ശ​ര​ത്തും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്ത​സ​ന്ധ്യ. രാ​ത്രി ഒ​മ്പ​തി​നു മേ​ജ​ര്‍ സെ​റ്റ് ക​ഥ​ക​ളി ന​ള​ച​രി​തം നാ​ലാം​ദി​വ​സം, നി​ഴ​ല്‍ക്കു​ത്ത്. ര​ണ്ടി​ന് രാ​വി​ലെ ഭ​ക്തി​ഗാ​നാ​ലാ​പം. ഏ​ഴു മു​ത​ല്‍ മ​ന്നം സ​മാ​ധി​യി​ല്‍ പു​ഷ്പാ​ര്‍ച്ച​ന. 

 11ന് ​ന​ട​ക്കു​ന്ന സ​മ്മേ​ള​നം ഡോ. ​സി​റി​യ​ക് തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ന്‍എ​സ്എ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​എം. ശ​ശി​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക​വി​യും ഗി​ന​ര​ച​യി​താ​വും രാ​ജീ​വ് ആ​ലു​ങ്ക​ല്‍ അ​നു​സ്മ​ര​ണ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.  ജി. ​സു​കു​മാ​ര​ന്‍നാ​യ​ര്‍, ട്ര​ഷ​റ​ര്‍ എ​ന്‍.​വി. അ​യ്യ​പ്പ​ന്‍പി​ള​ള എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. 

Latest News

Corehub Up