Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ChanningTatum

ഗാംബിറ്റ് വെറും തമാശക്കാരനല്ല; ഈ വരവിൽ ഞെട്ടും!

മാ​ർ​വ​ൽ സി​നി​മാ​റ്റി​ക് യൂ​ണി​വേ​ഴ്സി​ന്‍റെ (എംസിയു) 'അ​വേ​ഞ്ചേ​ഴ്സ്: ഡൂം​സ്ഡേ' സി​നി​മ​യെ​ക്കു​റി​ച്ചു​ള്ള പ്ര​ധാ​ന വി​വ​ര​ങ്ങ​ൾ പങ്കുവച്ച് കെ​വി​ൻ ഫെ​യ്ജ്. ചി​ത്ര​ത്തി​ൽ ചാനിം​ഗ് ടാ​റ്റം അ​വ​ത​രി​പ്പി​ക്കു​ന്ന 'ഗാം​ബി​റ്റ്' എ​ന്ന ക​ഥാ​പാ​ത്രം പൂ​ർണ​മാ​യും ത​മാ​ശക്കാരനല്ലെന്നും മികച്ച ക​ഥാ​പാ​ത്ര​മാ​യി​രി​ക്കു​മെ​ന്നും ഫെയ്ജ് വ്യ​ക്ത​മാ​ക്കി.

2024-ൽ ​പു​റ​ത്തി​റ​ങ്ങി​യ 'ഡെ​ഡ്പൂ​ൾ ആൻഡ് വോ​ൾ​വ​റി​ൻ' എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ചാ​നിം​ഗ് ടാ​റ്റം ആ​ദ്യ​മാ​യി എംസിയുവിൽ ​എ​ത്തു​ന്ന​ത്. ​ക​ഥാ​പാ​ത്രം ഏ​റെ ജ​ന​പ്രീ​തി നേ​ടു​ക​യും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ 'അ​വേ​ഞ്ചേ​ഴ്സ്: ഡൂം​സ്ഡേ'​യി​ൽ എ​ത്തു​മ്പോ​ൾ ഗാം​ബി​റ്റിന്‍റെ റോ​ൾ കൂ​ടു​ത​ൽ ഗൗ​ര​വ​മു​ള്ള​തും കൃ​ത്യ​മാ​യ വ്യ​ക്തി​ത്വ​മു​ള്ള​തു​മാ​യി​രി​ക്കു​മെ​ന്നാ​ണ് കെ​വി​ൻ ഫെ​യ്ജ് ന​ൽ​കു​ന്ന സൂ​ച​ന.

യ​ഥാ​ർഥ എ​ക്സ്-​മെ​ൻ ക​ഥാ​പാ​ത്ര​ങ്ങ​ളെ​യും അ​വേ​ഞ്ചേ​ഴ്സി​നെ​യും ഒ​രു​മി​ച്ച് അ​ണി​നി​ര​ത്തു​ന്ന ഈ ​ചി​ത്രം മാ​ർ​വ​ലിന്‍റെ ഇ​തു​വ​രെ​യു​ള്ള വ​ലി​യ ചു​വ​ടു​വയ്പു​ക​ളി​ൽ ഒ​ന്നാ​യാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. വ​രാ​നി​രി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ചാ​നിംഗ് ടാ​റ്റ​ത്തി​ന്‍റെ ഗാം​ബി​റ്റ് വെ​റു​മൊ​രു അ​തി​ഥി വേ​ഷം എ​ന്ന​തി​ലു​പ​രി സി​നി​മ​യി​ൽ നി​ർ​ണാ​യ​ക​മാ​യ സ്വാ​ധീ​നം ചെ​ലു​ത്തു​ന്ന ക​ഥാ​പാ​ത്ര​മാ​യി മാ​റു​മെ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ പ്ര​തീ​ക്ഷ.

ഡി​സം​ബ​ർ 18-ന് ആഗോള റിലീസായി ചിത്രം തി​യ​റ്റ​റു​ക​ളി​ൽ എത്തും.

Latest News

Corehub Up