Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chapparapadava Panchayat:

Kannur

ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ്: യു​ഡി​എ​ഫ് കോ​ട​തി​യിൽ

ച​പ്പാ​ര​പ്പ​ട​വ്: പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​ഡി​എ​ഫ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ന്നു. വി​വി​ധ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ക​ളി​ലേ​ക്ക് പ​ത്രി​ക ന​ല്കേ​ണ്ട അ​വ​സാ​ന സ​മ​യം ജ​നു​വ​രി അ​ഞ്ചി​ന് രാ​വി​ലെ 10.30 ആ​യി​രു​ന്നു. 20 അം​ഗ ഭ​ര​ണ​സ​മി​തി​യി​ൽ യു​ഡി​എ​ഫി​ന് 11 എ​ൽ​ഡി​എ​ഫി​ന് എ​ട്ടും, മു​ൻ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റും മു​സ്‌​ലിം ലീ​ഗ് വി​മ​ത​നു​മാ​യി മ​ത്സ​രി​ച്ച അ​ബ്ദു​റ​ഹ്മാ​ൻ പെ​രു​വ​ണ​യും ആ​ണ് ഉ​ള്ള​ത്.

എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ 10.28ന് ​പ​ത്രി​ക ന​ല്കി എ​ന്നു പ​റ​യു​ന്നു. എ​ന്നാ​ൽ യു​ഡി​എ​ഫ് അം​ഗ​ങ്ങ​ളാ​ക​ട്ടെ 10. 35 നാ​ണ് പ​ത്രി​ക ന​ല്കി​യ​തെ​ന്നാ​ണ് വ​ര​ണാ​ധി​കാ​രി പ​റ​യു​ന്ന​ത്. സ​മ​യം ക​ഴി​ഞ്ഞ​തി​നാ​ൽ പ​ത്രി​ക സ്വീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല എ​ന്ന് വ​ര​ണാ​ധി​കാ​രി പ​റ​ഞ്ഞു.

എ​ന്നാ​ൽ യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ 10.30 ന് ​മു​മ്പു ത​ന്നെ വ​ര​ണാ​ധി​കാ​രി​യു​ടെ മു​മ്പി​ൽ ഹാ​ജ​രാ​യി​രു​ന്നെ​ന്നും എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ളു​ടെ പ​ത്രി​ക സ്വീ​ക​രി​ക്കു​ന്ന​തി​നാ​ലാ​ണ് ത​ങ്ങ​ൾ​ക്ക് പ​ത്രി​ക കൊ​ടു​ക്കാ​ൻ ക​ഴി​യാ​തെ പോ​യ​തെ​ന്നാ​ണ് യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ പ​റ​യു​ന്ന​ത്.

ഇ​തി​നെ​തി​രേ​യാ​ണ് യു​ഡി​എ​ഫി​ന്‍റെ 11 അം​ഗ​ങ്ങ​ളും ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. 11 അം​ഗ​ങ്ങ​ളും ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യി​ൽ എ​ൽ​ഡി​എ​ഫി​ന്‍റെ ര​ണ്ട് അം​ഗ​ങ്ങ​ളും മു​സ്ലിം ലീ​ഗ് വി​മ​ത​നാ​യി മ​ത്സ​രി​ച്ച അ​ബ്ദു​റ​ഹ്മാ​നു​മാ​ണ് നി​ല​വി​ലു​ള്ള​ത്. ഇ​തി​ൽ അ​ബ്ദു​റ​ഹ്മാ​നെ തി​രി​ച്ചെ​ടു​ത്ത് ചെ​യ​ർ​മാ​നാ​ക്കി വി​ക​സ​ന കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള നീ​ക്ക​വും ന​ട​ക്കു​ന്നു​ണ്ട്.

ക്ഷേ​മം, ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ക​ളി​ൽ എ​ൽ​ഡി​എ​ഫി​ന്‍റെ മൂ​ന്ന് അം​ഗ​ങ്ങ​ൾ വീ​തം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.

യു​ഡി​എ​ഫി​ന് കോ​ട​തി​വി​ധി അ​നു​കൂ​ല​മാ​യി​ല്ലെ​ങ്കി​ൽ അ​ഞ്ചം​ഗ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യി​ൽ ര​ണ്ടു​പേ​രെ വീ​തം നോ​മി​നേ​റ്റ് ചെ​യ്യാ​നെ സാ​ധി​ക്കു.

അ​ങ്ങ​നെ വ​ന്നാ​ൽ ക്ഷേ​മം, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ക​ൾ ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ കൈ​ക​ളി​ലാ​കും.

പ്ര​തി​ഷേ​ധ​ം

ച​പ്പാ​ര​പ്പ​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി നോ​മി​നേ​ഷ​ൻ ന​ല്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​തൃ​ത്വ​ത്തി​നു​ണ്ടാ​യ നി​രു​ത്ത​ര​വാ​ദി​ത്ത​പ​ര​മാ​യ അ​നാ​സ്ഥ​യി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് ലീ​ഗ് ശ​ക്ത​മാ​യ രീ​തി​യി​ൽ ഇ​തി​നെ നേ​രി​ടു​മെ​ന്ന് വ​ർ​ക്കിം​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​ൽ അ​ഭി​പ്രാ​യപ്പെ​ട്ടു. പ​ഞ്ചാ​യ​ത്ത് യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​ന്‍റ് ശ​രീ​ഫ് മം​ഗ​ര​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗം യു.​വി. ഇ​ർ​ഫാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​സി. ഉ​വൈ​സ് , ആ​ഷ​ഖ് ത​ടി​ക്ക​ട​വ്, ഹാ​ഷി​ർ, സി.​ഉ​വൈ​സ്, നു​ഫൈ​സ് തോ​ട്ടീ​ക്ക​ൽ, മു​സ​മ്മി​ൽ എ​ള​മ്പേ​രം, വി.​പി. റാ​ഷി​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up