Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chapter- 24

Other Stories

റെ​ബേ​ക്ക നോ​വ​ൽ അ​ധ്യാ​യം- 24

ഡാ​ഫ്നെ ദു ​മോ​റി​യ​ർ - സ്വ​ത​ന്ത്ര പ​രി​ഭാ​ഷ

കേ​ണ​ലി​ന്‍റെ മു​ന്നി​ൽ മ​ദ്യ​പി​ച്ചു​കൊ​ണ്ടു​ള്ള ഫാ​വെ​ലി​ന്‍റെ പൊ​ട്ടി​ച്ചി​രി​ക്ക് ദൈ​വ​മേ, ഞാ​ൻ ന​ന്ദി​പ​റ​യു​ന്നു. ആ ​പൊ​ട്ടി​ച്ചി​രി​ക്കു മാ​ത്ര​മ​ല്ല, അ​യാ​ളു​ടെ മു​ഖ​ത്തെ സം​ഭ്രാ​ന്തി​ക്ക്, ആ ​ചോ​ര​ക്ക​ണ്ണു​ക​ൾ​ക്ക്, കാ​ലു​ക​ൾ നി​ല​ത്തു​റ​യ്ക്കാ​ത്ത ആ ​നി​ല്പി​ന്.. എ​ല്ലാ​ത്തി​നും ന​ന്ദി. അ​തെ​ല്ലാം കേ​ണ​ലി​ന് അ​യാ​ളു​ടെ​നേ​രേ വെ​റു​പ്പു​ണ്ടാ​ക്കാ​നേ ഉ​പ​ക​രി​ക്കൂ. അ​യാ​ളെ കേ​ണ​ൽ ഒ​രി​ക്ക​ലും വി​ശ്വ​സി​ക്കി​ല്ല.
അ​ദ്ദേ​ഹം പ​റ​ഞ്ഞു: ""ഈ ​മ​നു​ഷ്യ​ൻ ന​ന്നാ​യി മ​ദ്യ​പി​ച്ചി​രി​ക്കു​ന്നു. എ​ന്താ​ണു പ​റ​യു​ന്ന​തെ​ന്ന് ഇ​യാ​ൾ​ക്ക​റി​ഞ്ഞു​കൂ​ടാ.''

""ഞാ​ൻ മ​ദ്യ​പി​ച്ചി​ട്ടു​ണ്ടെ​ന്നോ! പ്രി​യ സ്നേ​ഹി​താ! ഇ​ല്ല ഇ​ല്ല. മ​ന​സി​ന്‍റെ വേ​ദ​ന​യാ​ണ് ഞാ​ൻ പ​റ​യു​ന്ന​ത്.'' (അ​ല്പം ഉ​യ​ർ​ന്ന സ്വ​ര​ത്തി​ൽ) ""നി​ങ്ങ​ൾ വ​ലി​യ മ​ജി​സ്ട്രേ​റ്റും കേ​ണ​ലു​മൊ​ക്കെ​യാ​വും. പ​ക്ഷേ നീ​തി എ​ന്‍റെ ഭാ​ഗ​ത്താ. അ​തു ഞാ​ൻ കാ​ണി​ച്ചു​കൊ​ടു​ക്കും. നി​ങ്ങ​ള​ല്ലാ​തെ ഈ ​രാ​ജ്യ​ത്തു വേ​റെ​യും മ​ജി​സ്ട്രേ​റ്റു​മാ​രു​ണ്ട്. ന​ല്ല ബു​ദ്ധി​യും ബോ​ധ​വു​മു​ള്ള​വ​ർ. ഈ ​നി​ൽ​ക്കു​ന്ന മാ​ക്സിം റെ​ബേ​ക്ക​യെ കൊ​ന്നു. കൊ​ല​യാ​ളി​യാ​ണീ നി​ൽ​ക്കു​ന്ന​ത്. ഞാ​ന​തു തെ​ളി​യി​ക്കാ​ൻ പോ​കു​ക​യാ.''

കേ​ണ​ൽ ജൂ​ലി​യ​ൻ വ​ള​രെ ശാ​ന്ത​മാ​യ സ്വ​ര​ത്തി​ൽ പ​റ​ഞ്ഞു. ""മി​സ്റ്റ​ർ ഫാ​വെ​ൽ! ഇ​ന്നു തെ​ളി​വെ​ടു​പ്പി​ന്‍റെ സ​മ​യ​ത്ത് നി​ങ്ങ​ൾ അ​വി​ടെ​യു​ണ്ടാ​യി​രു​ന്നു. ഞാ​ൻ നി​ങ്ങ​ളെ ക​ണ്ടു. വി​ധി നീ​തി​പൂ​ർ​വ​മാ​യി​ല്ല എ​ന്ന് എ​ന്തു​കൊ​ണ്ട് ജൂ​റി​യോ​ടും അ​ധി​കാ​രി​യോ​ടും പ​റ​ഞ്ഞി​ല്ല; ഈ ​രേ​ഖ കാ​ണി​ച്ചു​കൊ​ടു​ത്തി​ല്ല?''
മാ​ക്സിം ഇ​ട​പെ​ട്ട് കേ​ണ​ലി​നോ​ടു പ​റ​ഞ്ഞു: ""ഇ​തേ ചോ​ദ്യം​ത​ന്നെ​യാ​ണ് താ​ങ്ക​ൾ വ​രു​ന്ന​തി​നു​മു​ന്പ് ഞാ​നി​യാ​ളോ​ടു ചോ​ദി​ച്ച​ത്. അ​തി​നു​ത​ന്ന മ​റു​പ​ടി വി​ചി​ത്ര​മാ​ണ്. ഞാ​ൻ പ​ണ​ക്കാ​ര​ന​ല്ല, ഭീ​മ​മാ​യ ഒ​രു സം​ഖ്യ​ത​ന്നാ​ൽ ഒ​ത്തു​തീ​ർ​പ്പി​ലെ​ത്താം എ​ന്നൊ​ക്കെ. ഈ ​ഫ്രാ​ങ്കും എ​ന്‍റെ ഭാ​ര്യ​യും ഇ​തി​നു സാ​ക്ഷി​ക​ളാ​ണ്. ബ്ലാ​ക്ക് മെ​യി​ലിം​ഗി​നു ഞാ​ൻ കൂ​ട്ടു​നി​ന്നി​ല്ല.''

കേ​ണ​ൽ ഫാ​വെ​ലി​നോ​ട്: ""മി​സ്റ്റ​ർ ഫാ​വെ​ൽ മാ​ക്സി​മി​നെ​തി​രാ​യി ഉ​ന്ന​യി​ച്ച ആ​രോ​പ​ണം സാ​ധൂ​ക​രി​ക്കാ​ൻ നി​ങ്ങ​ളു​ടെ പ​ക്ക​ൽ എ​ന്തെ​ങ്കി​ലും തെ​ളി​വു​ക​ളു​ണ്ടോ?''
""തെ​ളി​വു​ക​ളോ? ബോ​ട്ടി​ന്‍റെ അ​ടി​യി​ലെ തു​ള​ക​ൾ​ത​ന്നെ പോ​രേ തെ​ളി​വാ​യി​ട്ട്?''
""പോ​രാ. മാ​ക്സി​മാ​ണ് അ​തു ചെ​യ്ത​ത് എ​ന്ന​തി​നു സാ​ക്ഷി വേ​ണം. നി​ങ്ങ​ളു​ടെ സാ​ക്ഷി എ​വി​ടെ?''
""തീ​ർ​ച്ച​യാ​യും അ​തു ചെ​യ്ത​ത് മാ​ക്സി​മാ​ണ്. വേ​റെ ആ​രാ​ണ് റെ​ബേ​ക്ക​യെ കൊ​ല്ലു​ക?''
""ഈ ​പ​റ​യു​ന്ന​തി​ന് കോ​ട​തി​യി​ൽ ഒ​രു വി​ല​യു​മു​ണ്ടാ​വി​ല്ല.''

""കൊ​ല്ലാ​ൻ കാ​ര​ണ​മു​ണ്ട്. റെ​ബേ​ക്ക മാ​ക്സി​മി​ന്‍റെ ഭാ​ര്യ​യാ​ണെ​ങ്കി​ലും എ​ന്‍റെ കാ​മു​കി​യാ​ണ്. അ​തി​ന്‍റെ പേ​രി​ൽ ഇ​യാ​ൾ​ക്ക് എ​ന്‍റെ​നേ​രേ ഒ​ടു​ങ്ങാ​ത്ത പ​ക​യും വൈ​രാ​ഗ്യ​വു​മു​ണ്ട്. എ​നി​ക്കു​വേ​ണ്ടി അ​വ​ൾ കോ​ട്ടേ​ജി​ൽ കാ​ത്തി​രി​ക്കു​ന്നു​ണ്ടെ​ന്ന് ഈ ​മാ​ക്സിം മ​ന​സി​ലാ​ക്കി. ഞാ​ൻ എ​ത്തു​ന്ന​തി​നു​മു​ന്പ് കൊ​ല​പാ​ത​ക​വും മ​റ്റു കാ​ര്യ​ങ്ങ​ളും ഭം​ഗി​യാ​യി ന​ട​ത്തി.''

ഇ​തു​കേ​ട്ട് മാ​ക്സിം രോ​ഷം ഉ​ള്ളി​ലൊ​തു​ക്കി​നി​ന്നു.
കേ​ണ​ലി​ന്‍റെ സ്വ​രം: ""മി​സ്റ്റ​ർ ഫാ​വെ​ൽ! നി​ങ്ങ​ൾ പ​റ​യു​ന്ന​തെ​ല്ലാം ഞാ​ൻ ശ്ര​ദ്ധി​ച്ചു​കേ​ൾ​ക്കു​ന്നു​ണ്ട്. ഞാ​ൻ വീ​ണ്ടും പ​റ​യു​ന്നു. ഇ​ങ്ങ​നെ​യൊ​രു കൃ​ത്യം ചെ​യ്ത​ത് ക​ണ്ടു​വെ​ന്നു പ​റ​യു​ന്ന ഒ​രു സാ​ക്ഷി ഉ​ണ്ടെ​ങ്കി​ലേ കാ​ര്യ​മു​ള്ളൂ.''
""ഉ​ണ്ട്. സാ​ക്ഷി​യു​ണ്ട്. ഇ​പ്പോ​ഴാ​ണ് എ​നി​ക്കോ​ർ​മ​വ​ന്ന​ത്.''

ഫ്രാ​ങ്ക് പ​ക​ച്ച് ഉ​ട​നെ മാ​ക്സി​മി​നെ നോ​ക്കി. മാ​ക്സിം എ​ന്നെ നോ​ക്കി. എ​ന്‍റെ ച​ങ്കി​ടി​പ്പു വ​ർ​ധി​ച്ചു. അ​ടി​വ​യ​റ്റി​ൽ​നി​ന്ന് ഒ​രാ​ള​ൽ​പോ​ലെ.
""ആ​രാ​ണ് നി​ങ്ങ​ളു​ടെ സാ​ക്ഷി? അ​യാ​ളെ​വി​ടെ?''
""റെ​ബേ​ക്ക​യെ കാ​ണാ​ൻ ഞാ​ൻ ബീ​ച്ചി​ലും കോ​ട്ടേ​ജി​ലും വ​രു​ന്പോ​ൾ അ​വ​ൻ എ​ന്നെ ക​ണ്ടി​ട്ടു​ണ്ട്. അ​വ​ൻ പ​റ​യും കാ​ര്യ​ങ്ങ​ൾ.''

കേ​ണ​ൽ ചോ​ദി​ച്ചു: ""ആ​രെ​പ്പ​റ്റി​യാ​ണ് പ​റ​യു​ന്ന​ത്? ആ​രാ​ണ​യാ​ൾ?''
ഫ്രാ​ങ്ക് പ​റ​ഞ്ഞു: ""ബെ​ൻ എ​ന്ന ചെ​റു​പ്പ​ക്കാ​ര​നാ​വും. ഇ​വി​ട​ത്തെ കു​ടി​യാ​ന്മാ​രി​ലൊ​രാ​ളു​ടെ മ​ക​നാ​ണ്. ജ​ന്മ​നാ​ൽ ഒ​രു മ​ന്ദ​ബു​ദ്ധി​യാ​ണ്.''
ര​സി​ക്കാ​തെ ഉ​ട​നെ ഫാ​വെ​ൽ പ​റ​ഞ്ഞു: ""ആ​യി​ക്കോ​ട്ടെ. അ​വ​നു ക​ണ്ണു​ക​ളു​ണ്ട്. അ​വ​ൻ ക​ട​പ്പു​റ​ത്തും മ​ര​ച്ചോ​ട്ടി​ലു​മൊ​ക്കെ​യാ​ണ് രാ​ത്രി കി​ട​ക്കു​ക. മാ​ക്സിം വ​രു​ന്ന​തും പോ​കു​ന്ന​തും അ​വ​ൻ ക​ണ്ടു​കാ​ണും.''

""നേ​രി​ട്ടു കാ​ര്യ​ങ്ങ​ൾ ചോ​ദി​ക്കാ​ൻ ആ​ളെ ഇ​പ്പോ​ൾ കി​ട്ടു​മോ?''
മാ​ക്സിം പ​റ​ഞ്ഞു: ""തീ​ർ​ച്ച​യാ​യും. അ​തി​നു​ള്ള ഏ​ർ​പ്പാ​ടു​ചെ​യ്യാം.''
""ഫ്രാ​ങ്കി​നു നി​ർ​ദേ​ശം കൊ​ടു​ത്തു.''
""ഏ​താ​യാ​ലും ഇ​വി​ടെ വ​ന്ന​നി​ല​യ്ക്ക് അ​തു​കൂ​ടി ക​ഴി​ച്ചേ​ക്കാം.''
അ​ല്പം​ക​ഴി​ഞ്ഞ് ഫ്രാ​ങ്ക് വ​ന്നു. റോ​ബ​ർ​ട്ട് കാ​റു​മാ​യി പോ​യി​ട്ടു​ണ്ട്. ബെ​ൻ വീ​ട്ടി​ലു​ണ്ടെ​ങ്കി​ൽ പ​ത്തു​മി​നി​റ്റി​നു​ള്ളി​ൽ ഇ​വി​ടെ​യെ​ത്തും.

ഫാ​വെ​ൽ ചി​രി​ച്ചും അ​ല്പം കു​ഴ​ഞ്ഞും സം​സാ​രി​ച്ചു: ""തെ​ളി​വെ​ടു​ക്കു​ന്പോ​ൾ ഭാ​ര്യ ഭ​ർ​ത്താ​വി​നെ​തി​രാ​യി​ട്ട് ഒ​ന്നും പ​റ​യി​ല്ല. അ​തു​കൊ​ണ്ടു ഭാ​ര്യ​യെ ഒ​ഴി​വാ​ക്കാം. ഈ ​ഫ്രാ​ങ്ക് സ​ത്യം തു​റ​ന്നു​പ​റ​ഞ്ഞാ​ൽ ഇ​യാ​ളു​ടെ ഉ​ദ്യോ​ഗം തെ​റി​ക്കും. ഇ​യാ​ള് മാ​ക്സി​മി​ന്‍റെ വ​ലം​കൈ​യാ​യി​ട്ടും, ഭാ​ര്യ​ക്കു ത​ല​ചു​റ്റ​ൽ വ​രു​ന്പോ​ഴെ​ല്ലാം താ​ങ്ങി​പ്പി​ടി​ച്ചു​കൊ​ണ്ടു​പോ​കു​ന്ന ആ​ളാ​യി​ട്ടും ഇ​വി​ടെ സു​ഖ​മാ​യി ക​ഴി​യു​ന്നു. ഇ​യാ​ൾ മു​ത​ലാ​ളി​ക്കെ​തി​രേ എ​ന്തെ​ങ്കി​ലും പ​റ​യു​മോ?''

പെ​ട്ടെ​ന്നാ​ണ​തു സം​ഭ​വി​ച്ച​ത്. മാ​ക്സിം ഫാ​വെ​ലി​നു കൊ​ടു​ത്തു മി​ന്ന​ൽ​പോ​ലെ ക​ര​ണ​ക്കു​റ്റി​ക്ക് ഒ​ര​ടി. അ​ടി​കൊ​ണ്ട് അ​യാ​ൾ തേ​ങ്ങി താ​ഴെ​വീ​ണു. കേ​ണ​ൽ അ​തു കാ​ണാ​ത്ത ഭാ​വം ന​ടി​ച്ചു.
ആ ​അ​ന്ത​രീ​ക്ഷ​ത്തി​ൽ അ​ങ്ങ​നെ സം​ഭ​വി​ച്ച​തി​ൽ എ​നി​ക്കു ഖേ​ദം​തോ​ന്നി. കേ​ണ​ൽ എ​ന്നെ സ​മീ​പി​ച്ചു പ​റ​ഞ്ഞു: ""നി​ങ്ങ​ൾ ഇ​വി​ടെ നി​ൽ​ക്കേ​ണ്ട. മു​ക​ളി​ലേ​ക്കു പൊ​യ്ക്കോ​ളൂ.''

""വേ​ണ്ട, വേ​ണ്ട. ഞാ​ൻ പോ​കു​ന്നി​ല്ല.''
""മാ​ക്സിം ചെ​യ്ത​തി​ൽ ഒ​രു തെ​റ്റു​മി​ല്ല. നി​ങ്ങ​ൾ അ​തു ക​ണ്ട​തി​ലാ​ണ് എ​നി​ക്കു വി​ഷ​മം.''
ഫാ​വെ​ൽ ഒ​രു​വി​ധം എ​ഴു​ന്നേ​റ്റ് ഒ​ന്നും സം​ഭ​വി​ക്കാ​ത്ത​തു​പോ​ലെ സോ​ഫ​യി​ൽ ഇ​രു​ന്നു. മാ​ക്സിം ഒ​രു സി​ഗ​ര​റ്റെ​ടു​ത്തു ക​ത്തി​ച്ചു വ​ലി​ച്ചു.

പ​റ​ഞ്ഞ സ​മ​യ​ത്തു​ത​ന്നെ കാ​ർ എ​ത്തി. ഫ്രാ​ങ്ക് ബെ​ന്നി​നോ​ടു പ​റ​ഞ്ഞു: ""മാ​ക്സിം നി​ന​ക്കു കു​റ​ച്ചു സി​ഗ​ര​റ്റു​ക​ൾ ത​രും. പേ​ടി​ക്കാ​നൊ​ന്നു​മി​ല്ല. വ​രൂ!'' എ​ന്നി​ട്ടു വാ​തി​ൽ തു​റ​ന്നു. ബെ​ൻ അ​ക​ത്തു പ്ര​വേ​ശി​ച്ചു. പ​ക​ച്ചു ചു​റ്റും​നോ​ക്കി. എ​ന്നെ ക​ണ്ടു. ഞാ​ൻ പു​ഞ്ചി​രി​ച്ചു. എ​ന്നെ തി​രി​ച്ച​റി​ഞ്ഞോ​യെ​ന്ന് എ​നി​ക്ക​റി​യി​ല്ല. അ​പ്പോ​ഴേ​ക്കും ഫാ​വെ​ൽ മു​ന്നോ​ട്ടു​വ​ന്നു. ബെ​ന്നി​ന്‍റെ മു​ന്നി​ൽ നി​ന്നു.
""ഹ​ലോ! ന​മ്മ​ൾ മു​ന്പു ക​ണ്ട​തി​നു​ശേ​ഷം എ​ങ്ങ​നെ പോ​കു​ന്നു നി​ന്‍റെ ജീ​വി​തം?''
അ​വ​ൻ മ​റു​പ​ടി​യൊ​ന്നും പ​റ​ഞ്ഞി​ല്ല.
""ഞാ​ൻ ആ​രാ​ണെ​ന്ന് നി​ന​ക്ക​റി​യാം. അ​റി​യി​ല്ലേ?''
""ങേ?''

​സി​ഗ​ര​റ്റ് പാ​യ്ക്ക​റ്റ് നീ​ട്ടി​യി​ട്ട്: ""സി​ഗ​ര​റ്റെ​ടു​ത്തോ​ളൂ.''
ഉ​ട​നെ ബെ​ൻ മാ​ക്സി​മി​നെ​യും ഫ്രാ​ങ്കി​നെ​യും നോ​ക്കി.
മാ​ക്സിം പ​റ​ഞ്ഞു: ""എ​ടു​ത്തോ​ളൂ, ആ​വ​ശ്യ​മു​ള്ള​ത് എ​ടു​ത്തോ​ളൂ.''
ബെ​ൻ മൂ​ന്നു​നാ​ലു സി​ഗ​ര​റ്റെ​ടു​ത്തു. ര​ണ്ടെ​ണ്ണ​മെ​ടു​ത്ത് ഓ​രോ ചെ​വി​യി​ലും വ​ച്ചു. ഫാ​വെ​ലി​ന്‍റെ ചോ​ദ്യം വീ​ണ്ടും: ""ഞാ​നാ​രാ​ണെ​ന്നു നി​ന​ക്ക​റി​യി​ല്ലേ?''

അ​തി​നും മ​റു​പ​ടി​യു​ണ്ടാ​യി​ല്ല. കേ​ണ​ൽ ജൂ​ലി​യ​ൻ മു​ന്നോ​ട്ടു​വ​ന്ന് അ​വ​നോ​ടു പ​റ​ഞ്ഞു: ""അ​ല്പ​സ​മ​യ​ത്തി​നു​ള്ളി​ൽ നി​ന​ക്കു വീ​ട്ടി​ൽ​പ്പോ​കാം. നി​ന്നെ ആ​രും ഒ​ന്നും ചെ​യ്യി​ല്ല. ഞ​ങ്ങ​ൾ ചോ​ദി​ക്കു​ന്ന ഒ​ന്നു​ര​ണ്ടു ചോ​ദ്യ​ങ്ങ​ൾ​ക്കു മ​റു​പ​ടി പ​റ​യ​ണം. ഈ ​ഫാ​വെ​ലി​നെ നീ ​അ​റി​യും. അ​റി​യി​ല്ലേ?''
ബെ​ൻ ത​ല​യാ​ട്ടി​ക്കൊ​ണ്ടു പ​റ​ഞ്ഞു: ""ഞാ​ൻ... ഞാ​ൻ... ക​ണ്ടി​ട്ടി​ല്ല.''
""നീ ​ത​നി ക​ഴു​ത​യാ. എ​ന്നെ ക​ണ്ടി​ട്ടു​ണ്ടെ​ന്നു നി​ന​ക്ക​റി​യാം. ബീ​ച്ചി​ലെ കോ​ട്ടേ​ജി​ലേ​ക്ക്- മി​സി​സ് മാ​ക്സി​മി​ന്‍റെ കോ​ട്ടേ​ജി​ലേ​ക്ക് ഞാ​ൻ പോ​കു​ന്ന​ത് നീ ​ക​ണ്ടി​ട്ടു​ണ്ട്. ക​ണ്ടി​ട്ടി​ല്ലേ?''
""ഇ​ല്ല. ഞാ​ൻ നി​ങ്ങ​ളെ ക​ണ്ടി​ട്ടി​ല്ല.''

""ജ​നാ​ല​യി​ലൂ​ടെ ഞ​ങ്ങ​ളെ എ​ത്തി​നോ​ക്കി​യ​തി​ന് ഒ​രി​ക്ക​ൽ നി​ന്നെ ക​യ്യോ​ടെ ഞ​ങ്ങ​ൾ പി​ടി​കൂ​ടി​യി​ല്ലേ?''
""ങേ?... ​ആ​ര്?''
""ന​ല്ല വി​ശ്വ​സ്ത​നാ​യ സാ​ക്ഷി.'' കേ​ണ​ലി​ന്‍റെ പ​രി​ഹാ​സ​പൂ​ർ​വ​മാ​യ ക​മ​ന്‍റ്.
ഭ​യ​ന്ന് ഫ്രാ​ങ്കി​ന്‍റെ കൈ​യി​ൽ​പി​ടി​ച്ച് ബെ​ൻ ചോ​ദി​ച്ചു: ""എ​ന്നെ ഭ്രാ​ന്താ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​കാ​നാ​ണോ ഇ​യാ​ൾ വ​ന്ന​ത്? ഞാ​ൻ അ​ങ്ങോ​ട്ടു പോ​കി​ല്ല. അ​വ​ര് ദു​ഷ്ട​ന്മാ​രാ. എ​നി​ക്കു വീ​ട്ടി​ൽ പോ​ണം.''
കേ​ണ​ൽ വ​ള​രെ മ​യ​ത്തി​ൽ ചോ​ദി​ച്ചു: ""മി​സി​സ് മാ​ക്സി​മി​നെ നീ ​ഓ​ർ​ക്കു​ന്നി​ല്ലേ?''

ബെ​ൻ എ​ന്‍റെ നേ​രേ നോ​ക്കു​ന്ന​തു​ക​ണ്ട്, ""ഈ ​സ്ത്രീ​യ​ല്ല. പ​തി​വാ​യി കോ​ട്ടേ​ജി​ൽ പോ​യി​രു​ന്ന സ്ത്രീ.''
""​ങേ?''
""ബോ​ട്ടു​ള്ള സ്ത്രീ.''
""​അ​വ​ര്... അ​വ​ര്... പോ​യി... മ​രി​ച്ചു​പോ​യി...''

ഫാ​വെ​ൽ മു​ന്നോ​ട്ടു​വ​ന്നു. ""അ​തെ. അ​തു ഞ​ങ്ങ​ൾ​ക്ക​റി​യാം. അ​വ​ർ പ​തി​വാ​യി ബോ​ട്ട് ഓ​ടി​ച്ചി​രു​ന്നു. ഒ​രു കൊ​ല്ലം​മു​ന്പ്. ഒ​രു​ദി​വ​സം രാ​ത്രി മാ​ക്സിം അ​വ​ളു​ടെ കോ​ട്ടേ​ജി​ലേ​ക്കു പോ​യി. എ​ന്നി​ട്ട് എ​ന്താ അ​വി​ടെ സം​ഭ​വി​ച്ച​ത്? പ​റ​യൂ! എ​ന്താ സം​ഭ​വി​ച്ച​ത്?''
""എ​നി​ക്ക​റി​യി​ല്ല. ഞാ​ൻ ഒ​ന്നും ക​ണ്ടി​ട്ടി​ല്ല. ഞാ​ൻ നി​ങ്ങ​ളെ ക​ണ്ടി​ട്ടി​ല്ല.'' അ​വ​ൻ ക​ര​യാ​റാ​യി​ത്തു​ട​ങ്ങി. ""എ​നി​ക്ക് വീ​ട്ടി​ൽ പോ​ണം. എ​ന്നെ ഭ്രാ​ന്താ​ശു​പ​ത്രി​യി​ൽ വി​ട​രു​ത്.''
കേ​ണ​ൽ പ​റ​ഞ്ഞു: ""കേ​ട്ടി​ല്ലേ? മി​സ്റ്റ​ർ മാ​ക്സി​മി​നെ പോ​യി​ട്ട്, നി​ങ്ങ​ളെ​പ്പോ​ലും ക​ണ്ടി​ട്ടി​ല്ലെ​ന്ന്. ഇ​യാ​ൾ വീ​ട്ടി​ലേ​ക്കു പൊ​യ്ക്കോ​ട്ടെ.''

ബെ​ന്നി​നെ വീ​ട്ടി​ലാ​ക്കാ​ൻ ഫ്രാ​ങ്ക് നി​ർ​ദേ​ശം കൊ​ടു​ത്തി​ട്ടു വേ​ഗം തി​രി​ച്ചു​വ​ന്നു.
കേ​ണ​ൽ ഫാ​വെ​ലി​നോ​ട്: ""നി​ങ്ങ​ൾ തെ​ളി​വാ​യി​ട്ടു കൊ​ണ്ടു​വ​ന്ന അ​ദ്ഭു​ത സാ​ക്ഷി അ​ര​ക്കി​റു​ക്ക​ൻ! ഇ​നി എ​ന്തു​ചെ​യ്യാ​ൻ പോ​കു​ന്നു?''
ഫാ​വെ​ൽ പ​റ​ഞ്ഞു: ""ഇ​ല്ല, ഒ​രു മി​നി​റ്റ് ക്ഷ​മി​ക്ക്. തെ​ളി​വു വേ​റെ​യു​ണ്ട്. മാ​ക്സിം! മി​സി​സ് ഡാ​ൻ​വേ​ഴ്സി​നെ ഒ​ന്നു വ​രു​ത്താ​മോ?''

ഫ്രാ​ങ്ക് ഫ്രി​ത്തി​നെ വി​ളി​ച്ചു നി​ർ​ദേ​ശം കൊ​ടു​ത്തു.
കേ​ണ​ൽ ചോ​ദി​ച്ചു: ""നി​ങ്ങ​ൾ പ​റ​യു​ന്ന​യാ​ൾ ഇ​വി​ട​ത്തെ ജോ​ലി​ക്കാ​രി​യ​ല്ലേ?''
""അ​തെ. അ​വ​ൾ റെ​ബേ​ക്ക​യു​ടെ ഉ​റ്റ ച​ങ്ങാ​തി​യാ. വി​വാ​ഹ​ത്തി​നു മു​ന്പു​ത​ന്നെ അ​വ​ർ കൂ​ട്ടു​കാ​രാ​ണ്. തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ ഒ​രു ന​ല്ല സാ​ക്ഷി​യാ​ണ്.''
മി​സി​സ് ഡാ​ൻ​വേ​ഴ്സ് മു​റി​യി​ലേ​ക്കു ക​ട​ന്നു​വ​ന്നു. അ​വി​ടെ ഫാ​വെ​ലി​നെ ക​ണ്ടു, പി​ന്നെ മാ​ക്സി​മി​നെ, ഫ്രാ​ങ്കി​നെ, എ​ന്നെ​യും.

കേ​ണ​ൽ ജൂ​ലി​യ​ൻ: ""ഗു​ഡ് ഈ​വ​നിം​ഗ് മി​സി​സ് ഡാ​ൻ​വേ​ഴ്സ്.''
""ഗു​ഡ് ഈ​വ​നിം​ഗ് സ​ർ.''
""ആ​ദ്യ​മാ​യി, ഞാ​ൻ നി​ങ്ങ​ളോ​ട് ഒ​രു ചോ​ദ്യം ചോ​ദി​ക്കു​ക​യാ​ണ്. ചോ​ദ്യം ഇ​താ​ണ്- റെ​ബേ​ക്ക​യും മി​സ്റ്റ​ർ ഫാ​വെ​ലും ത​മ്മി​ലു​ള്ള ബ​ന്ധം നി​ങ്ങ​ൾ​ക്ക​റി​യാ​മാ​യി​രു​ന്നോ?''
(തു​ട​രും)

Latest News

Corehub Up