Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chatbot

പ​ണി​മു​ട​ക്കി ഡീ​പ്സീ​ക്ക്; വലഞ്ഞ് ഉപഭോക്താക്കൾ

ചൈ​നീ​സ് എ​ഐ ചാ​റ്റ്ബോ​ട്ടാ​യ ഡീ​പ്‌​സീ​ക്കി​ന് ത​ട​സം നേ​രി​ട്ടു. ക​ഴി​ഞ്ഞ വ​ർ​ഷം ആ​ർ1, വി3 ​മോ​ഡ​ലു​ക​ൾ ജ​ന​പ്രീ​തി നേ​ടി​യ ശേ​ഷം ഉ​ണ്ടാ​യ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ സേ​വ​ന ത​ട​സ​മാ​ണ് ചൈ​നീ​സ് എ​ഐ ചാ​റ്റ്ബോ​ട്ടാ​യ ഡീ​പ്‌​സീ​ക്കി​ന് തി​ങ്ക​ളാ​ഴ്ച നേ​രി​ട്ട​ത്.

ക​മ്പ​നി​യു​ടെ സ്റ്റാ​റ്റ​സ് പേ​ജ് ന​ൽ​കു​ന്ന വി​വ​ര​മ​നു​സ​രി​ച്ച്, പു​ല​ർ​ച്ചെ ആ​രം​ഭി​ച്ച ആ​രം​ഭി​ച്ച ത​ട​സം ഏ​ഴ് മ​ണി​ക്കൂ​റും 13 മി​നി​റ്റും നീ​ണ്ടു​നി​ന്നു. ത​ട​സത്തി​നു​ള്ള കൃ​ത്യ​മാ​യ കാ​ര​ണം ക​മ്പ​നി വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ങ്കി​ലും സെ​ർ​വ​ർ ത​ക​രാ​റു​ക​ൾ, സോ​ഫ്റ്റ്‌​വെ​യ​ർ അ​പ്‌​ഡേ​റ്റു​ക​ളി​ലെ പി​ഴ​വു​ക​ൾ എ​ന്നി​വ​യാ​കാം കാ​ര​ണ​മെ​ന്ന് വി​ദ​ഗ്ധ​ർ വി​ല​യി​രു​ത്തു​ന്നു.

മു​ൻ​പും സ​മാ​ന​മാ​യ പ്ര​തി​സ​ന്ധി​ക​ൾ ഡീ​പ്‌​സീ​ക്ക് നേ​രി​ട്ടി​ട്ടു​ണ്ട്. 2025 ജ​നു​വ​രി​യി​ൽ ഇ​തി​ന്‍റെ എ​പി​ഐ സേ​വ​ന​ങ്ങ​ൾ ഒ​രു ദി​വ​സം വ​രെ നീ​ണ്ടു​നി​ന്ന ത​ട​സങ്ങ​ൾ നേ​രി​ട്ടി​രു​ന്നെ​ങ്കി​ലും സാ​ധാ​ര​ണ ഉ​പ​യോ​ക്താ​ക്ക​ൾ​ക്കാ​യു​ള്ള വെ​ബ് ഇ​ന്‍റ​ർ​ഫേ​സി​ൽ ര​ണ്ട് മ​ണി​ക്കൂ​റി​ൽ കൂ​ടു​ത​ൽ നീ​ളു​ന്ന ഒ​രു ത​ട​സം ഇ​താ​ദ്യ​മാ​ണ്.

ആ​ർ1 മോ​ഡ​ൽ സൗ​ജ​ന്യ​മാ​യി ആ​ഗോ​ള​ത​ല​ത്തി​ൽ ല​ഭ്യ​മാ​ക്കി​യ സ​മ​യ​ത്ത് വ​ലി​യ തോ​തി​ലു​ള്ള സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ളും ക​മ്പ​നി​ക്ക് നേ​രി​ടേ​ണ്ടി വ​ന്നി​രു​ന്നു. വി4 എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടാ​നി​ട​യു​ള്ള ത​ങ്ങ​ളു​ടെ അ​ടു​ത്ത ത​ല​മു​റ മോ​ഡ​ലി​നാ​യു​ള്ള കാ​ത്തി​രി​പ്പി​നി​ട​യി​ലാ​ണ് ഈ ​സേ​വ​ന ത​ട​സം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

സി​പു എ​ഐ മി​നി​മോ​ക്സ് എ​ഐ, മൂ​ൺ​ഷോ​ട്ട് എ​ഐ തു​ട​ങ്ങി​യ എ​തി​രാ​ളി​ക​ൾ ശ​ക്ത​മാ​യ മു​ന്നേ​റ്റം ന​ട​ത്തു​ന്ന ഈ ​ഘ​ട്ട​ത്തി​ൽ, ഡീ​പ്‌​സീ​ക്കി​ന്‍റെ മൗ​നം ആ​ഗോ​ള​ത​ല​ത്തി​ൽ ച​ർ​ച്ച​യാ​കു​ന്നു​ണ്ട്.

Latest News

Corehub Up