Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chatrapathi

പ്ര​ഭാ​സി​ന്‍റെ ഛത്ര​പ​തി റീ ​റി​ലീ​സി​നൊ​രു​ങ്ങു​ന്നു; ട്രെ​യി​ല​ർ പു​റ​ത്ത്

മ​ല​യാ​ള​ത്തി​ലും മ​റ്റ് ഭാ​ഷ​ക​ളി​ലും ക്ലാ​സി​ക് ചി​ത്ര​ങ്ങ​ളു​ടെ റീ-​റി​ലീ​സ് ട്രെ​ൻ​ഡ് തു​ട​രു​മ്പോ​ൾ ആ​രാ​ധ​ക​ർ​ക്ക് ആ​വേ​ശ​മാ​യി തെ​ലു​ങ്കി​ൽ നി​ന്നും മ​റ്റൊ​രു ചി​ത്രം കൂ​ടി തി​യ​റ്റ​റു​ക​ളി​ലേ​ക്ക് എ​ത്തു​ന്നു. പ്ര​ഭാ​സി​നെ നാ​യ​ക​നാ​ക്കി എ​സ്.​എ​സ്. രാ​ജ​മൗ​ലി സം​വി​ധാ​നം ചെ​യ്ത എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ആ​ക്ഷ​ൻ ചി​ത്രം ഛത്ര​പ​തി​യാ​ണ് വീ​ണ്ടും തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന​ത്.

2005-ൽ ​പു​റ​ത്തി​റ​ങ്ങി വ​ൻ വി​ജ​യം നേ​ടി​യ ഈ ​ചി​ത്രം, ര​ണ്ട് പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് ശേ​ഷ​മാ​ണ് ബി​ഗ് സ്ക്രീ​നി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്ന​ത്. പ്ര​ഭാ​സി​ന്‍റെ പി​റ​ന്നാ​ൾ സ​മ്മാ​ന​മാ​യി ഒ​ക്ടോ​ബ​ർ 23-നാ​ണ് ചി​ത്രം ലോ​ക​മെ​മ്പാ​ടു​മു​ള്ള തി​യ​റ്റ​റു​ക​ളി​ൽ റീ-​റി​ലീ​സ് ചെ​യ്യു​ന്ന​ത്. റി​ലീ​സി​നു മു​ന്നോ​ടി​യാ​യി ചി​ത്ര​ത്തി​ന്‍റെ 4K റീ-​റി​ലീ​സ് ട്രെ​യി​ല​ർ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ടു.

ഭാ​നു​പ്രി​യ, ശ്രി​യ ശ​ര​ൺ, പ്ര​ദീ​പ് റാ​വ​ത്ത്, കോ​ട്ട ശ്രീ​നി​വാ​സ റാ​വു, സു​പ്രീ​ത് തു​ട​ങ്ങി​യ​വ​രും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്നു. ശ്രീ ​വെ​ങ്ക​ടേ​ശ്വ​ര സി​നി ചി​ത്ര​യു​ടെ ബാ​ന​റി​ൽ ബി.​വി.​എ​സ്.​എ​ൻ. പ്ര​സാ​ദാ​ണ് നി​ർ​മാ​ണം. എം.​എം. കീ​ര​വാ​ണി സം​ഗീ​ത​വും കെ.​കെ. സെ​ന്തി​ൽ കു​മാ​ർ ഛായാ​ഗ്ര​ഹ​ണ​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്നു.

ഒ​രു ശ്രീ​ല​ങ്ക​ന്‍ അ​ഭ​യാ​ര്‍​ഥി​യാ​ണ് ചി​ത്ര​ത്തി​ല്‍ പ്ര​ഭാ​സ് അ​വ​ത​രി​പ്പി​ച്ച ശി​വ​ജി. 2005 സെ​പ്റ്റം​ബ​ര്‍ 29 ന് ​തി​യ​റ്റ​റു​ക​ളി​ല്‍ എ​ത്തി​യ ചി​ത്രം വ​ലി​യ പ്രേ​ക്ഷ​ക​പ്രീ​തി​യും സാ​മ്പ​ത്തി​ക വി​ജ​യ​വും നേ​ടി​യി​രു​ന്നു. പു​തി​യ സാ​ങ്കേ​തി​ക തി​ക​വോ​ടെ 4K ദൃ​ശ്യ മി​ക​വി​ലാ​ണ് ചി​ത്രം വീ​ണ്ടും തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന​ത്. റീ ​റി​ലീ​സി​ലും ചി​ത്രം കാ​ണി​ക​ളെ നേ​ടും എ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ.

Latest News

Corehub Up