ലണ്ടൻ: സീറോമലബാർ സെന്റ് ജോൺ മരിയ വിയാന്നി മിഷൻ ചീം സംഘടിപ്പിച്ച മിഷൻതല കുടുംബസംഗമം സർബിറ്റണിലെ സൗത്ത്ബറോ സ്കൂളിൽ നടന്നു.
മിഷനിലെ കുടുംബങ്ങളെയും യുവജനങ്ങളെയും കുട്ടികളെയും ഒരേ വേദിയിൽ ഒന്നിപ്പിച്ച് സൗഹൃദവും സഹോദര്യവും വളർത്തുകയും പരസ്പരബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു സംഗമം സംഘടിപ്പിച്ചത്.
അംഗങ്ങളുടെ മാനസിക വളർച്ചയ്ക്കും സമൂഹബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനും വിശ്വാസജീവിത രൂപീകരണത്തിനും പ്രാധാന്യം നൽകിയാണ് പരിപാടികൾ ക്രമീകരിച്ചത്.
വിശുദ്ധ കുർബാനയോടെയായിരുന്നു കുടുംബസംഗമത്തിന് തുടക്കമായത്. തുടർന്ന് വിവിധ കലാ-വിനോദ പരിപാടികളും കൂട്ടായ പ്രവർത്തനങ്ങളും അരങ്ങേറി.