Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Check-up

Kottayam

നേ​ത്ര​ദാ​ന സ​മ്മ​ത​പ​ത്രം സ​മ​ര്‍​പ്പ​ണ​വും സൗ​ജ​ന്യ​ നേ​ത്ര പ​രി​ശോ​ധ​നാ ക്യാ​മ്പും ഇ​ന്ന്

പെ​രു​മ്പ​ന​ച്ചി: ഓ​ള്‍ കേ​ര​ള കേ​റ്റേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ച​ങ്ങ​നാ​ശേ​രി മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ​യും അ​മി​ത ഐ ​കെ​യ​ര്‍ ആ​ൻ​ഡ് ലാ​സി​ക് സെ​ന്‍റ​ര്‍ തി​രു​വ​ല്ല​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​നാ ക്യാ​മ്പ് ഇ​ന്നു ന​ട​ത്തും.

രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ ന​ട​ത്തു​ന്ന ക്യാ​മ്പി​ന്‍റെ ഉ​ദ്ഘാ​ട​നം വി​നു ജോ​ബ് എം​എ​ല്‍​എ നി​ര്‍​വ​ഹി​ക്കും. 200 പേ​രു​ടെ നേ​ത്ര​ദാ​ന സ​മ്മ​ത​പ​ത്രം മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി കു​ന്നും​പു​റം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഏ​ലി​യാ​സ് സ​ക്ക​റി​യ​ക്ക് കൈ​മാ​റും.

District News

പാ​യത്ത് ആ​രോ​ഗ്യ വ​കു​പ്പ് പ​രി​ശോ​ധ​ന നടത്തി

ഇ​രി​ട്ടി: പാ​യം പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഹെ​ൽ​ത്തി കേ​ര​ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ വ​കു​പ്പ് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, ഹോ​സ്റ്റ​ലു​ക​ൾ, ഓ​ർ​ഫ​നേ​ജ്, ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി വാ​സ​യി​ട​ങ്ങ​ൾ, ഭ​ക്ഷ​ണ വി​ത​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ പ​രി​ശോ​ധി​ച്ചു.

പ​ഴ​ശി ജ​ല​സം​ഭ​ര​ണി​യി​ലേ​ക്ക് മ​ലി​ന​ജ​ലം ഒ​ഴു​ക്കി​യ നാ​ച്ചി ഫി​ഷ് സ്റ്റാ​ളി​ന് നോ​ട്ടീ​സ് ന​ൽ​കു​ക​യും പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്തു. ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ൾ വ്യാ​പ​ക​മാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പു​ഴ മ​ലി​നീ​ക​രി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു.

എ​ല്ലാ ഭ​ക്ഷ​ണ വി​ത​ര​ണ സ്ഥാ​പ​ന​ങ്ങ​ളും, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും, ഹോ​സ്റ്റ​ൽ ഓ​ർ​ഫ​നേ​ജ് സ്ഥാ​പ​ന​ങ്ങ​ളും കു​ടി​വെ​ള്ളം പ​രി​ശോ​ധി​ക്കു​ക​യും ടെ​സ്റ്റ് റി​സ​ൾ​ട്ട് ഉ​പ​ഭോ​ക്താ​ക്ക​ൾ  കാ​ണു​ന്ന രൂ​പ​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും ചെ​യ്യ​ണം. ഹെ​ൽ​ത്ത് കാ​ർ​ഡ് ഉ​ള്ള​വ​ർ മാ​ത്ര​മേ ഭ​ക്ഷ​ണ ഉ​ത്പാ​ദ​ന വി​ത​ര​ണ  പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടാ​ൻ പാ​ടു​ള്ളൂ. ശീ​ത​ള പാ​നീ​യ​ങ്ങ​ൾ ന​ൽ​കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ തി​ള​പ്പി​ച്ച വെ​ള്ള​ത്തി​ലോ, ഫി​ൽ​ട്ട​ർ  വെ​ള്ള​ത്തി​ലോ മാ​ത്ര​മേ പാ​നീ​യ​ങ്ങ​ൾ ത​യാ​റാ​ക്കാ​ൻ പാ​ടു​ള്ളൂ.

ഉ​ത്സ​വ ആ​ഘോ​ഷ​വേ​ള​ക​ളി​ൽ വെ​ൽ​ക്കം ഡ്രി​ങ്ക് ഒ​ഴി​വാ​ക്കി പ​ക​രം തി​ള​പ്പി​ച്ച പാ​നീ​യ​ങ്ങ​ൾ ന​ൽ​കേ​ണ്ട​താ​ണ്. ശു​ചി​ത്വ​മു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ത്പ​ദി​പ്പി​ക്കു​ന്ന​തും സൂ​ക്ഷി​ക്കു​ന്ന​തു​മാ​യ  ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ മാ​ത്ര​മേ ക​ഴി​ക്കാ​ൻ പാ​ടു​ള്ളൂ. ഹോ​ട്ട​ലു​ക​ളി​ൽ ന​ന്നാ​യി തി​ള​പ്പി​ച്ച ചൂ​ടു​വെ​ള്ളം മാ​ത്ര​മേ ന​ൽ​കാ​വൂ എ​ന്നും നി​ർ​ദേ​ശി​ച്ചു.

വെ​ള്ളം ചൂ​ടാ​ക്കി​യ വെ​ള്ള​ത്തി​ൽ പ​ച്ച​വെ​ള്ളം ചേ​ർ​ത്ത് ന​ൽ​കാ​ൻ പാ​ടി​ല്ല.
മ​തി​യാ​യ ശു​ചി​ത്വം പാ​ലി​ക്കാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന മു​ഴു​വ​ൻ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും കേ​ര​ള പൊ​തു​ജ​നാ​രോ​ഗ്യ നി​യ​മ​പ്ര​കാ​രം ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് പ​രി​ശോ​ധ​നാ സം​ഘം ​അ​റി​യി​ച്ചു.  ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ബി​നോ​ജ് സി. ​കു​റ്റി​യാ​നി, അ​നി​ൽ​കു​മാ​ർ സി​ജു കേ​ളോ​ത്ത്, ജി​തി ജോ​ർ​ജ്, സ​ന്ദീ​പ് സു​ധാ​ക​ര​ൻ, റീ​ജ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up