ഓമല്ലൂർ: ചീക്കനാൽ സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ പരിശുദ്ധ ലൂർദ് മാതാവിന്റെ ഗ്രോട്ടോയിൽ തിരുനാൾ ആഘോഷിച്ചു. സമൂഹ കുർബാനയ്ക്ക് ഫാ. ഡോ. തോമസ് കുഴിനാപ്പുറത്ത് മുഖ്യ കാർമികത്വം വഹിച്ചു. ജാതിമതഭേദമെന്യേ ഏവർക്കും അഭയകേന്ദ്രമായി ലൂർദ് മാതാ ഗ്രോട്ടോ മാറിയിരിക്കുകയാണെന്നും ഫാ. തോമസ് കുഴിനാപ്പുറത്ത് പറഞ്ഞു.
ചീക്കനാൽ ജംഗ്ഷൻ വരെ നടത്തിയ ജപമാല പ്രദക്ഷിണത്തിൽ ഫാ. ബോബി ഇരട്ടപുളിക്കൽ കാർമികത്വം വഹിച്ചു. പ്രദക്ഷിണത്തിൽ നൂറുകണക്കിന് വിശ്വാസികൾ അണിനിരന്നു. നേർച്ചവിളമ്പോടെ ചടങ്ങുകൾ അവസാനിച്ചു. ഇടവക വികാരി ഫാ. ജോയ്സി പുതുപ്പറമ്പിൽ, ട്രസ്റ്റി ബേബി ജോൺ കുഴിനാപ്പുറത്ത്, സെക്രട്ടറി സ്കറിയ ഇരട്ടപുളിക്കൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.