Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cheers

മൃ​ത​ദേ​ഹ​ങ്ങ​ൾ കൊ​ണ്ടു​പോ​യ​ത് കൂ​ട്ട​നി​ല​വി​ളി​ക​ൾ​ക്കിടെ

മു​​​​ള​​​​ങ്കു​​​​ന്ന​​​​ത്തു​​​​കാ​​​​വ്: എ​​​​ൻ മ​​​​ക​​​​നേ... എ​​​​ന്ന കൂ​​​​ട്ട​​​​നി​​​​ല​​​​വി​​​​ളി​​​​ക​​​​ളോ​​​​ടെ​​​​യാ​​​​ണു പോ​​​​സ്റ്റ്മോ​​​​ർ​​​​ട്ടം ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ​​​​ക്കു​​​​ശേ​​​​ഷം ഓ​​​​രോ മൃ​​​​ത​​​​ദേ​​​​ഹ​​​​വും ബ​​​​ന്ധു​​​​ക്ക​​​​ൾ ഏ​​​​റ്റു​​​​വാ​​​​ങ്ങി​​​​യ​​​​ത്. മൃ​​​​ത​​​​ദേ​​​​ഹം ക​​​​യ​​​​റ്റി​​​​യ ആം​​​​ബു​​​​ല​​​​ൻ​​​​സു​​​​ക​​​​ളെ അ​​​​നു​​​​ഗ​​​​മി​​​​ക്കു​​​​ന്ന വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ പ​​​​ടി​​​​ക​​​​ട​​​​ന്നു​​​​പോ​​​​കു​​​​ന്പോ​​​​ൾ ബ​​​​ന്ധു​​​​ക്ക​​​​ളു​​​​ടെ നി​​​​ല​​​​വി​​​​ളി​​​​ക​​​​ൾ അ​​​​ക​​​​ലു​​​​ന്ന​​​​തു മോ​​​​ർ​​​​ച്ച​​​​റി​​​​യി​​​​ൽ കേ​​​​ൾ​​​​ക്കാ​​​​മാ​​​​യി​​​​രു​​​​ന്നു.

അ​​​​പ​​​​ക​​​​ട​​​​സ്ഥ​​​​ല​​​​ത്തു​​​​നി​​​​ന്ന് ഇ​​​​ന്ന​​​​ലെ പു​​​​ല​​​​ർ​​​​ച്ചെ ഒ​​​​ന്നോ​​​​ടെ​​​​യാ​​​​ണു മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ തൃ​​​​ശൂ​​​​ർ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് മോ​​​​ർ​​​​ച്ച​​​​റി​​​​യി​​​​ലേ​​​​ക്കു മാ​​​​റ്റി​​​​യ​​​​ത്. രാ​​​​വി​​​​ലെ ഒ​​​​ന്പ​​​​ത​​​​ര​​​​യോ​​​​ടെ പോ​​​​സ്റ്റ്മോ​​​​ർ​​​​ട്ടം ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ആ​​​​രം​​​​ഭി​​​​ച്ചു. മ​​​​രി​​​​ച്ച പ​​​​ല​​​​രു​​​​ടെ​​​​യും ബ​​​​ന്ധു​​​​ക്ക​​​​ൾ ഈ ​​​​സ​​​​മ​​​​യം മോ​​​​ർ​​​​ച്ച​​​​റി​​​​ക്കു​​​​മു​​​​ന്നി​​​​ൽ എ​​​​ത്തി​​​​യി​​​​രു​​​​ന്നു.

പോ​​​​സ്റ്റ്മോ​​​​ർ​​​​ട്ട​​​​ത്തി​​​​നു​​​​ശേ​​​​ഷം പ​​​​ത്തേ​​​​മു​​​​ക്കാ​​​​ലോ​​​​ടെ ദി​​​​ണ്ടി​​​​ഗ​​​​ൽ സ്വ​​​​ദേ​​​​ശി യു​​​​വ​​​​സ​​​​ഞ്ജി​​​​ത്തി​​​​ന്‍റെ മൃ​​​​ത​​​​ദേ​​​​ഹം ബ​​​​ന്ധു​​​​ക്ക​​​​ൾ​​​​ക്കു വി​​​​ട്ടു​​​​കൊ​​​​ടു​​​​ത്തു. മ​​​​ധു​​​​ര സ്വ​​​​ദേ​​​​ശി​​​​യാ​​​​യ പ്ര​​​​സ​​​​ന്ന​​​​യു​​​​ടെ പോ​​​​സ്റ്റ്മോ​​​​ർ​​​​ട്ടം ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ക​​​​ഴി​​​​ഞ്ഞി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും ബ​​​​ന്ധു​​​​ക്ക​​​​ൾ എ​​​​ത്താ​​​​ൻ വൈ​​​​കു​​​​മെ​​​​ന്ന​​​​തി​​​​നാ​​​​ൽ മോ​​​​ർ​​​​ച്ച​​​​റി​​​​യി​​​​ലേ​​​​ക്കു മാ​​​​റ്റി. തു​​​​ട​​​​ർ​​​​ന്നു പ​​​​ന്ത്ര​​​​ണ്ടോ​​​​ടെ മ​​​​ധു​​​​ര സ്വ​​​​ദേ​​​​ശി സ​​​​ന്തോ​​​​ഷി​​​​ന്‍റെ മൃ​​​​ത​​​​ദേ​​​​ഹം ആം​​​​ബു​​​​ല​​​​ൻ​​​​സി​​​​ൽ കൊ​​​​ണ്ടു​​​​പോ​​​​യി. ഈ ​​​​സ​​​​മ​​​​യ​​​​ങ്ങ​​​​ളി​​​​ലൊ​​​​ക്കെ​​​​യും മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ ബ​​​​ന്ധു​​​​ക്ക​​​​ൾ പ​​​​ല​​​​പ്പോ​​​​ഴാ​​​​യി എ​​​​ത്തു​​​​ന്നു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

ക​​​​ര​​​​ഞ്ഞു​​​​ത​​​​ള​​​​ർ​​​​ന്ന​​​​വ​​​​ർ​​​​ക്കു താ​​​​ങ്ങാ​​​​യി ബ​​​​ന്ധു​​​​ക്ക​​​​ൾ​​​​ക്കൊ​​​​പ്പം പൊ​​​​ലി​​​​സ്, റ​​​​വ​​​​ന്യൂ, ആ​​​​രോ​​​​ഗ്യ​​​​വി​​​​ഭാ​​​​ഗം ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രും ആ​​​​ശ്വാ​​​​സ​​​​വ​​​​ച​​​​ന​​​​ങ്ങ​​​​ളു​​​​മാ​​​​യി ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രാ​​​​യ കെ.​​​​കെ. വ​​​​ത്സ​​​​രാ​​​​ജ്, കെ. ​​​​രാ​​​​ജ​​​​ൻ എ​​​​ന്നി​​​​വ​​​​രും സ്ഥ​​​​ല​​​​ത്തെ​​​​ത്തി.

ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞു ര​​​​ണ്ടോ​​​​ടെ​​​​യാ​​​​ണു പോ​​​​സ്റ്റ്മോ​​​​ർ​​​​ട്ടം ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ പൂ​​​​ർ​​​​ത്തീ​​​​ക​​​​രി​​​​ച്ച് മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ളെ​​​​ല്ലാം ബ​​​​ന്ധു​​​​ക്ക​​​​ൾ​​​​ക്കു വി​​​​ട്ടു​​​​ന​​​​ല്കി​​​​യ​​​​ത്. ബ​​​​ന്ധു​​​​ക്ക​​​​ളു​​​​ടെ ആ​​​​വ​​​​ശ്യ​​​​പ്ര​​​​കാ​​​​രം പ്ര​​​​സ​​​​ന്ന, മു​​​​ര​​​​ളീകൃ​​​​ഷ്ണ​​​​ൻ എ​​​​ന്നി​​​​വ​​​​രു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ മോ​​​​ർ​​​​ച്ച​​​​റി​​​​യി​​​​ൽ സൂ​​​​ക്ഷി​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

സാ​​​​ക​​​​റ്ക്ക​​​​താ പ​​​​ഠി​​​​ക്ക​​​​വ​​​​ച്ച ന​​​​മ്മ... അ​​​​ല​​​​മു​​​​റ​​​​യി​​​​ട്ട് അ​​​​മ്മ​​​​മാ​​​​ർ

ഒ​​​​ന്നാ​​​​കെ പ​​​​ഠി​​​​ച്ച്, ഒ​​​​ന്നാ​​​​കെ ക​​​​ളി​​​​ച്ച്, ഒ​​​​രു​​​​മി​​​​ച്ചാ​​​​പോ​​​​യി​​​​ട്ടാ​​​​ലേ... ജീ​​​​വ​​​​യു​​​​ടെ അ​​​​മ്മ മേ​​​​ഘ​​​​ല ത​​​​ന്‍റെ കാ​​​​ൽ​​​​ച്ചു​​​​വ​​​​ട്ടി​​​​ലി​​​​രു​​​​ന്നു വി​​​​തു​​​​ന്പു​​​​ന്ന സൂ​​​​ര്യ​​​​യു​​​​ടെ അ​​​​മ്മ മീ​​​​നാ​​​​കു​​​​മാ​​​​രി​​​​യോ​​​​ട് അ​​​​ല​​​​മു​​​​റ​​​​യി​​​​ട്ടു. സാ​​​​ക​​​​റ്ക്ക​​​​താ പ​​​​ഠി​​​​ക്ക​​​​വ​​​​ച്ച ന​​​​മ്മ... മീ​​​​നാ​​​​കു​​​​മാ​​​​രി പൊ​​​​ട്ടി​​​​ക്ക​​​​ര​​​​ഞ്ഞു.

മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് മോ​​​​ർ​​​​ച്ച​​​​റി​​​​യി​​​​ലെ കാ​​​​ത്തി​​​​രി​​​​പ്പു​​​​കേ​​​​ന്ദ്ര​​​​ത്തി​​​​ൽ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ ബ​​​​ന്ധു​​​​ക്ക​​​​ൾ​​​​ക്ക​​​​ളു​​​​ടെ നി​​​​ല​​​​വി​​​​ളി​​​​ക​​​​ൾ​​​​ക്കു ന​​​​ടു​​​​വി​​​​ലി​​​​രു​​​​ന്ന് ഇ​​​​രു​​​​വ​​​​രും പി​​​​റു​​​​പി​​​​റു​​​​ത്തു. അ​​​​ടു​​​​ത്ത ബ​​​​ന്ധു​​​​ക്ക​​​​ളാ​​​​യ ജീ​​​​വ​​​​യും സൂ​​​​ര്യ​​​​യും കു​​​​ട്ടി​​​​ക്കാ​​​​ലം​​​​മു​​​​ത​​​​ൽ സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ളാ​​​​യി​​​​രു​​​​ന്നു. ഒ​​​​രു​​​​മി​​​​ച്ചാ​​​​ണു പ​​​​ഠി​​​​ച്ചു​​​​വ​​​​ള​​​​ർ​​​​ന്ന​​​​ത്. ദി​​​​ണ്ടി​​​​ഗ​​​​ലി​​​​ലെ കോ​​​​ള​​​​ജി​​​​ലും ഒ​​​​രേ കോ​​​​ഴ്സാ​​​​ണു പ​​​​ഠി​​​​ച്ചി​​​​രു​​​​ന്ന​​​​ത്.

ഇ​​​​ന്ന​​​​ലെ പു​​​​ല​​​​ർ​​​​ച്ചെ മൂ​​​​ന്നി​​​​നു​​​​വ​​​​ന്ന ഫോ​​​​ൺ കോ​​​​ളി​​​​ലൂ​​​​ടെ​​​​യാ​​​​ണ് അ​​​​പ​​​​ക​​​​ട​​​​വി​​​​വ​​​​രം അ​​​​റി​​​​ഞ്ഞ​​​​തെ​​​​ന്നു സൂ​​​​ര്യ​​​​യു​​​​ടെ ബ​​​​ന്ധു​​​​ക്ക​​​​ൾ പ​​​​റ​​​​ഞ്ഞു. തു​​​​ട​​​​ർ​​​​ന്നു മു​​​​പ്പ​​​​തു​ പേ​​​​ര​​​​ട​​​​ങ്ങു​​​​ന്ന സം​​​​ഘം രാ​​​​വി​​​​ലെ എ​​​​ട്ടോ​​​​ടെ തൃ​​​​ശൂ​​​​ർ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ലെ​​​​ത്തി.

സൂ​​​​ര്യ​​​​യു​​​​ടെ പോ​​​​സ്റ്റ്മോ​​​​ർ​​​​ട്ടം രാ​​​​വി​​​​ലെ പ​​​​തി​​​​നൊ​​​​ന്ന​​​​ര​​​​യോ​​​​ടെ ക​​​​ഴി​​​​ഞ്ഞെ​​​​ങ്കി​​​​ലും ജീ​​​​വ​​​​യു​​​​ടെ​​​​യും ക​​​​ഴി​​​​ഞ്ഞ​​​​ശേ​​​​ഷം പ​​​​ന്ത്ര​​​​ണ്ടേ​​​​കാ​​​​ലി​​​​നു സൂ​​​​ര്യ​​​​യു​​​​ടെ​​​​യും 12.55നു ​​​​ജീ​​​​വ​​​​യു​​​​ടെ​​​​യും മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ സ്വ​​​​ദേ​​​​ശ​​​​മാ​​​​യ ദി​​​​ണ്ടി​​​​ഗ​​​​ലി​​​​ലേ​​​​ക്കു കൊ​​​​ണ്ടു​​​​പോ​​​​യി.

ക​​​​ര​​​​ഞ്ഞു​​​​ക​​​​ല​​​​ങ്ങി​​​​യ ക​​​​ണ്ണു​​​​മാ​​​​യി വി​​​​തു​​​​ന്പ​​​​ലോ​​​​ടെ സൂ​​​​ര്യ​​​​യു​​​​ടെ പ​​​​ത്താം​​​​ക്ലാ​​​​സി​​​​ൽ പ​​​​ഠി​​​​ക്കു​​​​ന്ന സ​​​​ഹോ​​​​ദ​​​​ര​​​​ൻ ഹ​​​​രി​​​​ഹ​​​​ര​​​​നും കാ​​​​ത്തി​​​​രി​​​​പ്പു​​​​കേ​​​​ന്ദ്ര​​​​ത്തി​​​​ന്‍റെ ച​​​​വി​​​​ട്ടു​​​​പ​​​​ടി​​​​യി​​​​ൽ ത​​​​ള​​​​ർ​​​​ന്നി​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

Latest News

Corehub Up