ഫ്ലോറിഡ: നോബൽ ഫ്രെയിംസ് ഫെസ്റ്റ് യുഎസ്എ സംഘടിപ്പിക്കുന്ന നോബൽ ഷോർട്ട് ഫിലിംസ് ഫെസ്റ്റിവലിന്റെ സ്പോൺസർഷിപ്പ് പ്രോഗ്രാമിന് തുടക്കമായി. ഫ്ലോറിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന 501(സി) നോൺപ്രോഫിറ്റ് സംഘടനയുടെ നേതൃത്വത്തിൽ നടന്ന പരിപാടി പാചക വിദഗ്ധൻ ഷെഫ് നളൻ ഉദ്ഘാടനം ചെയ്തു.
ഓവീഡോയിലെ ഇന്ത്യൻ കമ്യൂണിറ്റിയിൽ നടന്ന ചടങ്ങിൽ ജിഎഫ്എഫ് ചീഫ് കോഓർഡിനേറ്റർ ജിബി ചിറ്റേടത്ത് അധ്യക്ഷത വഹിച്ചു. "ഡിന്നർ വിത്ത് നളൻ' എന്ന പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു.
ഷെഫ് നളന്റെ മേൽനോട്ടത്തിൽ ഒരുക്കിയ ഭക്ഷണവിഭവങ്ങൾ ഏറെ ആസ്വാദ്യകരമായിരുന്നുവെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ആഗോളതലത്തിൽ ഹ്രസ്വചിത്ര മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി നോബൽ ഫ്രെയിംസ് ഫെസ്റ്റ് യുഎസ്എ നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് ഷെഫ് നളൻ പറഞ്ഞു.