കൊച്ചി: കേരള ഹൈക്കോടതിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷം ഇന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് സൂര്യകാന്ത് ഉദ്ഘാടനം ചെയ്യും.
ഹൈക്കോടതി അങ്കണത്തില്‍ രാവിലെ 11ന് നടക്കുന്ന ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍ അധ്യക്ഷത വഹിക്കും.
കേന്ദ്ര നിയമ-നീതി വകുപ്പ് മന്ത്രി അര്ജുന് റാം മേഘ്വാള്, സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് സരസ വെങ്കടനാരായണ ഭട്ടി, കേരള അഡ്വക്കറ്റ് ജനറല്‍ കെ. ജാജു ബാബു, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി. ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുക്കും.