വൈക്കം: എൻഡിഎ സ്ഥാനാർഥി കെ.അജിത്ത് ഇന്നലെ ചെമ്പ് പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ വ്യാപാരസ്ഥാപനങ്ങൾ, വഴിയോരത്തെ വീടുകൾ എന്നിവിടങ്ങൾ സന്ദർശിച്ച് വോട്ട് അഭ്യർഥിച്ചു.
ഇന്നലെ രാത്രി ഒന്പതോടെയാണ് പ്രചാരണ പരിപാടികൾ അവസാനിപ്പിച്ചത്. ബിജെപി നേതാക്കളായ എം.കെ. മഹേഷ്, സുമേഷ്, പ്രീജു കെ. ശശി, ലേഖ മനോജ്, ടി.വി. മിത്ര ലാൽ, ഷൈലേഷ്, പി.ഡി. സരസൻ, പി.സി. വിനേഷ് തുടങ്ങിയർ നേതൃത്വം നൽകി.