വടകര: ചോറോട് പഞ്ചായത്തിലെ ചേന്ദമംഗലം വയലില്‍ രാജവെമ്പാല. ഇന്നലെ രാവിലെ തോട്ടില്‍ മീന്‍ പിടിക്കാനെത്തിയ സംഘത്തിനു മുന്നിലാണ് രാജവെമ്പാല പ്രത്യക്ഷപ്പെട്ടത്. തോട്ടിലൂടെ ഇവര്‍ക്കരികിലെത്തിയ പാമ്പ് അല്പനേരം നിന്ന ശേഷം തിരികെ സമീപത്തെ പൊന്തക്കാട്ടില്‍ ഒളിച്ചു.
ചേന്ദമംഗലം സ്വദേശി വിവേകും സുഹൃത്തുക്കളും ചേന്ദമംഗലത്ത് കുട്ടൂലിപാലത്തിനു സമീപത്തെ വയലില്‍ മീന്‍പിടിക്കാന്‍ ചൂണ്ടയിടുമ്പോഴാണ് രണ്ടു മീറ്ററോളം നീളമുള്ള പാമ്പിനെ കണ്ടത്.
ചേരയോ മൂര്‍ഖനോ ആവുമെന്നാണ് കരുതിയത്. വീഡിയോ ദൃശ്യം പകര്‍ത്തിയ ശേഷം പിന്നീട് നോക്കിയപ്പോഴാണ് രാജവെമ്പാലയാണെന്ന് മനസിലായത്. പിന്നീട് ഇവര്‍ ദൃശ്യം കണ്ണവത്തെ വനംവകുപ്പ് ഉദ്യോഗസ്ഥന് അയച്ചുകൊടുത്ത് രാജവെമ്പാലയാണെന്ന് ഉറപ്പാക്കി.