Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chennai Showroom

റീ​ഗ​ൽ ജ്വ​ല്ലേ​ഴ്സ് ചെ​ന്നൈ ഷോ​റൂം തു​റ​ന്നു

ചെ​​​ന്നൈ: ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യി​​​ലെ പ്ര​​​മു​​​ഖ സ്വ​​​ർ​​​ണാ​​​ഭ​​​ര​​​ണ നി​​​ർ​​​മാ​​​താ​​​ക്ക​​​ളും ഹോ​​​ൾ​​​സെ​​​യി​​​ല​​​ർ​​​മാ​​​രു​​​മാ​​​യ റീ​​​ഗ​​​ൽ ജ്വ​​​ല്ലേ​​​ഴ്സി​​​ന്‍റെ ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ ആ​​​ദ്യ ഷോ​​​റൂം ചെ​​​ന്നൈ ടി ​​​ന​​​ഗ​​​റി​​​ലെ നോ​​​ർ​​​ത്ത് ഉ​​​സ്മാ​​​ൻ റോ​​​ഡി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​രം​​​ഭി​​​ച്ചു. ത​​​മി​​​ഴ്നാ​​​ട് നി​​​യ​​​മ​​​സ​​​ഭാ സ്പീ​​​ക്ക​​​ർ ജെ.​​​സി.​​​ഡി. പ്ര​​​ഭാ​​​ക​​​ർ ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു. വി.​​​എം.​​​എ​​​സ്. മു​​​സ്ത​​​ഫ എം​​​എ​​​ൽ​​​എ, റീ​​​ഗ​​​ൽ ജ്വ​​​ല്ലേ​​​ഴ്സ് ചെ​​​യ​​​ർ​​​മാ​​​ൻ ടി.​​​കെ. ശി​​​വ​​​ദാ​​​സ​​​ൻ, എം​​​ഡി​​​യും സി​​​ഇ​​​ഒ​​​യു​​​മാ​​​യ വി​​​ബി​​​ൻ ശി​​​വ​​​ദാ​​​സ് എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

നി​​​ർ​​​മാ​​​താ​​​ക്ക​​​ളി​​​ൽ​​​നി​​​ന്നു നേ​​​രി​​​ട്ട് ഹോ​​​ൾ​​​സെ​​​യി​​​ൽ വി​​​ല​​​യി​​​ൽ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന ‘മാ​​​നു​​​ഫാ​​​ക്ച​​​റ​​​ർ-​​​ഡ​​​യ​​​റ​​​ക്ട്’ മോ​​​ഡ​​​ലാ​​​ണ് റീ​​​ഗ​​​ൽ ത​​​മി​​​ഴ്നാ​​​ട്ടി​​​ലും അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​ത്. കേ​​​ര​​​ള​​​ത്തി​​​ലും ക​​​ർ​​​ണാ​​​ട​​​ക​​​ത്തി​​​ലും വി​​​ശ്വാ​​​സ്യ​​​ത നേ​​​ടി​​​യ ബ്രാ​​​ൻ​​​ഡി​​​ന്‍റെ ത​​​മി​​​ഴ്നാ​​​ട്ടി​​​ലേ​​​ക്കു​​​ള്ള ചു​​​വ​​​ടു​​​വ​​​യ്പി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ‘റീ​​​ഗ​​​ൽ സു​​​മം​​​ഗ​​​ലി നേ​​​ർ​​​മൈ വി​​​ഴ’ എ​​​ന്ന സാ​​​മൂ​​​ഹി​​​ക പ്ര​​​തി​​​ബ​​​ദ്ധ​​​താ​​​പ​​​ദ്ധ​​​തി​​​ക്കും തു​​​ട​​​ക്ക​​​മി​​​ട്ടു. സാ​​​ന്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നാ​​​ക്കം നി​​​ൽ​​​ക്കു​​​ന്ന 25 അ​​​ർ​​​ഹ​​​രാ​​​യ ജോ​​​ടി​​​ക​​​ളു​​​ടെ വി​​​വാ​​​ഹം ന​​​ട​​​ത്തി​​​ക്കൊ​​​ടു​​​ക്കു​​​ന്ന​​​താ​​​ണു പ​​​ദ്ധ​​​തി.

പു​​​തു​​​ച്ചേ​​​രി​​​യി​​​ലും തു​​​ട​​​ർ​​​ന്ന് ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ മ​​​റ്റു പ്ര​​​ധാ​​​ന ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലേ​​​ക്കും പ്ര​​​വ​​​ർ​​​ത്ത​​​നം വ്യാ​​​പി​​​പ്പി​​​ക്കാ​​​ൻ റീ​​​ഗ​​​ൽ ജ്വ​​​ല്ലേ​​​ഴ്സി​​​നു പ​​​ദ്ധ​​​തി​​​യു​​​ണ്ട്.

Latest News

Corehub Up