Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ChennaiAirport

ചെന്നൈ വിമാനത്താവളത്തിൽ യാത്രക്കാർ മണിക്കൂറുകൾ കുടുങ്ങി

ചെ​​​ന്നൈ: ചെ​​​ന്നൈ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ പ്ര​​​വേ​​​ശ​​​നക​​​വാ​​​ട​​​ങ്ങ​​​ളി​​​ൽ പ​​​ല​​​തും അ​​​ട​​​ച്ചി​​​ട്ട​​​തോ​​​ടെ മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ നീ​​​ണ്ട നി​​​ര​​​യി​​​ലും തി​​​ക്കി​​​ലും തി​​​ര​​​ക്കി​​​ലും കു​​​ടു​​​ങ്ങി യാ​​​ത്ര​​​ക്കാ​​​ർ.

ല​​​ണ്ട​​​ൻ, ദു​​​ബാ​​​യ്, സി​​​ങ്ക​​​പ്പൂ​​​ർ, മ്യാ​​​ൻ​​​മ​​​ർ തു​​​ട​​​ങ്ങി ലോ​​​ക​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഇ​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്ക് പോ​​​കാ​​​ൻ ത​​​യാ​​​റെ​​​ടു​​​ത്തെ​​​ത്തി​​​യ നൂ​​​റു​​​ക​​​ണ​​​ക്കി​​​നു യാ​​​ത്ര​​​ക്കാ​​​രാ​​​ണ് ഇ​​​ന്ന​​​ലെ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ കു​​​ടു​​​ങ്ങി​​​യ​​​ത്. റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ പ്ര​​​കാ​​​രം പു​​​ല​​​ർ​​​ച്ചെ അ​​​ഞ്ചു മു​​​ത​​​ൽ 11 വ​​​രെ സ​​​മ​​​യ​​​ത്തി​​​നു​​​ള്ളി​​​ൽ 17 ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ഫ്ലൈ​​​റ്റു​​​ക​​​ളാ​​​ണ് ചെ​​​ന്നൈ​​​യി​​​ൽ​​​നി​​​ന്നു പ​​​റ​​​ന്നു​​​യ​​​രേ​​​ണ്ടി​​​യി​​​രു​​​ന്ന​​​ത്.

ഇ​​​രു​​​വ​​​ശ​​​ത്തേ​​​ക്കും ക​​​ട​​​ന്നു​​​പോ​​​കാ​​​വു​​​ന്ന പ​​​ത്തെ​​​ണ്ണ​​​മ​​​ട​​​ക്കം 12 പ്ര​​​വേ​​​ശ​​​നക​​​വാ​​​ട​​​ങ്ങ​​​ൾ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​നു​​​ണ്ടെ​​​ന്നി​​​രി​​​ക്കെ 5, 8, 9, 10 എ​​​ന്നീ നാ​​​ലെ​​​ണ്ണം അ​​​ട​​​ച്ചി​​​ട്ടി​​​രു​​​ന്ന​​​താ​​​ണ് കു​​​രു​​​ക്കി​​​നു കാ​​​ര​​​ണ​​​മാ​​​യ​​​ത്. എ​​​ന്നാ​​​ൽ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ പ്ര​​​തി​​​കരിക്കാ​​​ൻ വി​​​മാ​​​ന​​​ത്താ​​​വ​​​ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ വി​​​സ​​​മ്മ​​​തി​​​ച്ചു.

കു​​​റ​​​ച്ചു വാ​​​തി​​​ലു​​​ക​​​ളി​​​ലൂ​​​ടെ മാ​​​ത്രം തി​​​ക്കി​​​ത്തിര​​​ക്കി അ​​​ക​​​ത്തു പ്ര​​​വേ​​​ശി​​​ക്കേ​​​ണ്ടി​​​വ​​​ന്ന​​​തോ​​​ടെ ആ​​​ളു​​​ക​​​ളു​​​ടെ നി​​​ര വ​​​ഴി​​​ക​​​ൾ നി​​​റ​​​ഞ്ഞ് പാ​​​ർ​​​ക്കിം​​​ഗ് ഏ​​​രി​​​യ​​​വ​​​രെ നീ​​​ണ്ടു.

യാ​​​ത്ര​​​യ്ക്കും മൂ​​​ന്നു മ​​​ണി​​​ക്കൂ​​​ർ മു​​​ന്പ് വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ പ്ര​​​വേ​​​ശി​​​ക്ക​​​ണ​​​മെ​​​ന്ന​​​താ​​​ണ് നി​​​ബ​​​ന്ധ​​​ന​​​യെ​​​ന്നി​​​രി​​​ക്കെ നി​​​ര​​​യി​​​ൽ മാ​​​ത്രം മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ നി​​​ന്ന​​​താ​​​യി യാ​​​ത്ര​​​ക്കാ​​​ർ പ​​​റ​​​ഞ്ഞു. കു​​​പ്പി​​​ക്ക​​​ഴു​​​ത്തു​​​ക​​​ളി​​​ലൂ​​​ടെ ഉ​​​ള്ളി​​​ൽ​​​ കട​​​ന്ന​​​ശേ​​​ഷം ചെ​​​ക്ക് ഇ​​​ൻ, ഇ​​​മി​​​ഗ്രേ​​​ഷ​​​ൻ ന​​​ടി​​​പ​​​ടി​​​ക​​​ളി​​​ലൂ​​​ടെ​​​യും ക​​​ട​​​ന്നു​​​പോ​​​കേ​​​ണ്ടി വ​​​ന്ന​​​തി​​​നാ​​​ൽ ആ​​​ളു​​​ക​​​ൾ വി​​​മാ​​​ന​​​ങ്ങ​​​ൾ ന​​​ഷ്ട​​​മാ​​​കു​​​മോ​​​യെ​​​ന്ന് ആ​​​ശ​​​ങ്ക​​​പ്പെ​​​ട്ടു.

Latest News

Corehub Up