ചെറായി: എറണാകുളം ചെറായിയില് രണ്ടു ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്. വെളിയത്തിനാട് കരുമാലൂര് സ്വദേശി ഫസല് (20) ആണ് പിടിയിലായത്.
കഴിഞ്ഞ ദിവസം മുനമ്പം പൊലിസ് പട്രോളിംഗ് നടത്തി വരവെ ചെറായി രക്തശേരി ബീച്ച് റോഡില് സംശയകരമായി കണ്ട ഇയാളുടെ ദേഹ പരിശോധന നടത്തിയപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്. കേസ് എടുത്ത ശേഷം പ്രതിയെ ജാമ്യത്തില് വിട്ടയച്ചു.