Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cheranalloor Accident

Ernakulam

ചേ​രാ​ന​ല്ലൂ​ര്‍ അ​പ​ക​ടം: 17കാ​ര​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ര്‍​ജി​യി​ല്‍ നോ​ട്ടീ​സ്

കൊ​ച്ചി: ചേ​രാ​ന​ല്ലൂ​രി​ല്‍ അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ വാ​ഹ​ന​മോ​ടി​ച്ചി​രു​ന്ന 17കാ​ര​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച ജ​യ​ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക്ക​ളു​ടെ ഹ​ര്‍​ജി​യി​ല്‍ ഹൈ​ക്കോ​ട​തി ചേ​രാ​നെ​ല്ലൂ​ര്‍ സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍ മു​ഖേ​ന 17കാ​ര​ന് നോ​ട്ടീ​സ് അ​യ​ച്ചു.

ബാ​ല​നീ​തി നി​യ​മ പ്ര​കാ​രം ഗു​രു​ത​ര കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ ജാ​മ്യം ന​ല്‍​കു​ന്ന​ത് നീ​തി നി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്താ​നി​ട​യാ​ക്കു​മെ​ന്ന​ട​ക്കം ചൂ​ണ്ടി​ക്കാ​ട്ടി മ​ക്ക​ളാ​യ ആ​ര്‍.​ജെ. ഭ​ദ്ര​കീ​ര്‍​ത്തി, ആ​ര്‍.​ജെ. ഭ​ര​ത് ശ​ങ്ക​ര്‍ എ​ന്നി​വ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ ജ​സ്റ്റീ​സ് സി. ​ജ​യ​ച​ന്ദ്ര​ന്‍ സ​ര്‍​ക്കാ​രി​നോ​ടും വി​ശ​ദീ​ക​ര​ണം തേ​ടി. ജു​വ​നൈ​ല്‍ ജ​സ്റ്റീ​സ് ബോ​ര്‍​ഡ് ജാ​മ്യം അ​നു​വ​ദി​ച്ച​ത് സെ​ഷ​ന്‍​സ് കോ​ട​തി ശ​രി​വ​ച്ചി​രു​ന്നു.

ഒ​ക്ടോ​ബ​ര്‍ 25ന് ​പു​ല​ര്‍​ച്ചെ 2.20നാ​ണ് സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​ര​നാ​യി​രു​ന്ന ജ​യ​ബാ​ല​കൃ​ഷ്ണ​ന്‍ ജി​ല്ല ജ​ഡ്ജി​യു​ടെ മ​ക​നാ​യ 17കാ​ര​ന്‍ ഓ​ടി​ച്ച ആ​ഡം​ബ​ര കാ​റി​ടി​ച്ച് മ​രി​ച്ച​ത്.

Latest News

Corehub Up