വടക്കഞ്ചേരി: യുകെജിക്കാരനും കുടുംബത്തിനും വീട് നിർമിച്ച് നൽകി ചെറുപുഷ്പം ഇംഗ്ലീഷ് മീഡിയം യുപി സ്കൂൾ. വിദ്യാർഥികളും അധ്യാപകരും പിടിഎ, എംപിടിഎ അംഗങ്ങളും സ്കൂൾ മാനേജ്മെൻ്റും ചേർന്നാണ് ഭവനരഹിതരായ കുടുംബത്തിന് സ്നേഹവീടൊരുക്കിയത്.
വീടിന്റെ ആശീർവാദകർമം ഫാ. ഡേവിസ് ചക്കുംപീടിക നിർവഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ റോസ്മിൻ വർഗീസ് നന്ദി പറഞ്ഞു. പിടിഎ പ്രസിഡന്റ് ബാലകൃഷ്ണൻ, എംപിടിഎ പ്രസിഡന്റ് അഡ്വ. സ്മൃതി ശങ്കർ, അധ്യാപകർ മറ്റു സിസ്റ്റേഴ്സ്, വിദ്യാർഥി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. സ്നേഹവിരുന്നും ഒരുക്കിയിരുന്നു.