Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chess Title

ലോ​​ക​​ചെ​​സ് കി​​രീ​​ടം നി​​ല​​നി​​ർ​​ത്താ​​ൻ ഗുകേഷ്

ചെ​​സ് ലോ​​ക​​ത്ത് പു​​തി​​യ ച​​രി​​ത്രം കു​​റി​​ച്ച് പ​​തി​​നെ​​ട്ടാം വ​​യ​​സി​​ൽ ലോ​​ക​​കി​​രീ​​ടം ചൂ​​ടി​​യ ദൊ​​മ്മ​​രാ​​ജു ഗു​​കേ​​ഷ് ത​​ന്‍റെ ക​​രി​​യ​​റി​​ലെ മ​​റ്റൊ​​രു വ​​ലി​​യ നേ​​ട്ടം ച​​തു​​രം​​ഗ​​ക്കളത്തി​​ൽ നേ​​ടാ​​നു​​ള്ള ത​​യാ​​റെ​​ടു​​പ്പി​​ലാ​​ണ്.

ഗാ​​രി കാ​​സ്പറോവി​​ന്‍റെ ദ​​ശാ​​ബ്ദ​​ങ്ങ​​ൾ പ​​ഴ​​ക്ക​​മു​​ള്ള റി​​ക്കാ​​ർ​​ഡ് ത​​ക​​ർ​​ത്ത് 2024ൽ ​​ഏ​​റ്റ​​വും പ്രാ​​യം കു​​റ​​ഞ്ഞ ലോ​​ക ചെ​​സ് ചാ​​ന്പ്യ​​നാ​​യ ഗു​​കേ​​ഷ് കി​​രീ​​ടം നി​​ല​​നി​​ർ​​ത്താ​​നു​​ള്ള പോ​​രാ​​ട്ട​​ത്തി​​ലാ​​ണ്.

2026 ന​​വം​​ബ​​ർ 24 മു​​ത​​ൽ സ്വി​​റ്റ്സ​​ർ​​ല​​ണ്ടി​​ലെ ജ​​നീ​​വ​​യി​​ലു​​ള്ള ഫൗ​​ണ്ടേ​​ഷ​​ൻ മാ​​ർ​​ട്ടി​​ൻ ബോ​​ർ​​ഡ്മ​​ർ ഇ​​ൻ കൊ​​ളോ​​ഗ്നി​​യി​​ൽ ആ​​രം​​ഭി​​ക്കു​​ന്ന ലോ​​ക ചെ​​സ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ഗു​​കേ​​ഷ് കി​​രീ​​ടം നി​​ല​​നി​​ർ​​ത്തു​​മോ എ​​ന്ന് വീ​​ക്ഷി​​ക്കു​​ന്ന ചെ​​സ് പ്രേ​​മി​​ക​​ൾ വ​​ലി​​യ ആ​​വേ​​ശ​​ത്തി​​ലാ​​ണ്.

ഉ​​സ്ബ​​ക്കി​​സ്ഥാ​​ന്‍റെ ഗ്രാ​​ൻ​​ഡ് മാ​​സ്റ്റ​​ർ ജ​​വൊ​​ഗി​​ർ സി​​ന്ദ​​രൊ​​വി​​ന്‍റെ വെ​​ല്ലു​​വി​​ളി​​യെ അ​​തി​​ജീ​​വി​​ക്കാ​​നു​​ള്ള തീ​​വ്ര പ​​രി​​ശീ​​ല​​ന​​ത്തി​​ലാ​​ണ് ഗു​​കേ​​ഷ്.

ച​​രി​​ത്ര​​മെ​​ഴു​​തി​​യ 2024

2024 ഗു​​കേ​​ഷി​​ന്‍റെ ക​​രി​​യ​​റി​​ലെ സു​​വ​​ർ​​ണ വ​​ർ​​ഷ​​മാ​​യി​​രു​​ന്നു. കാ​​ന​​ഡ​​യി​​ൽ ന​​ട​​ന്ന കാ​​ൻ​​ഡി​​ഡേ​​റ്റ്സ് ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ വ​​ന്പന്മാരായ ഹി​​ക​​രൂ ന​​ക്കാ​​മു​​റ, ഫ​​ബി​​യാ​​നോ ക​​രു​​വാ​​ന, ഇ​​യാ​​ൻ നെ​​പൊം​​നി​​യാ​​സി എ​​ന്നി​​വ​​രെ​​യെ​​ല്ലാം മ​​റി​​ക​​ട​​ന്ന് ഒ​​ന്നാ​​മ​​തെ​​ത്തി ച​​രി​​ത്രം കു​​റി​​ച്ചു. പ​​തി​​നേ​​ഴാം വ​​യ​​സി​​ൽ ലോ​​ക ചെ​​സ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് ഫൈ​​ന​​ലി​​ന് യോ​​ഗ്യ​​ത നേ​​ടു​​ന്ന ഏ​​റ്റ​​വും പ്രാ​​യം കു​​റ​​ഞ്ഞ വ്യ​​ക്തി​​യാ​​യി.

2024 ഡി​​സം​​ബ​​ർ 12 വ്യാ​​ഴാ​​ഴ്ച സിം​​ഗ​​പ്പൂ​​രി​​ലു​​ള്ള വേ​​ൾ​​ഡ് സെ​​ന്‍റൊ​​സ ഐ​​ല​​ൻ​​ഡി​​ലെ ഇ​​ക്വാ​​റി​​സ് ഹോ​​ട്ട​​ലി​​ൽ ന​​ട​​ന്ന ഫൈ​​ന​​ൽ പോ​​രാ​​ട്ട​​ത്തി​​ൽ, ചാ​​ന്പ്യ​​നാ​​യി​​രു​​ന്ന ഡി​​ങ് ലി​​റി​​നെ അ​​ട്ടി​​മ​​റി​​ച്ച് ലോ​​ക ചെ​​സ് ചാ​​ന്പ്യ​​ൻ നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കി. ഏ​​റ്റ​​വും പ്രാ​​യം കു​​റ​​ഞ്ഞ ലോ​​ക ചെ​​സ് ചാ​​ന്പ്യ​​ൻ എ​​ന്ന ച​​രി​​ത്രം അ​​വി​​ടെ പി​​റ​​ന്നു. 18 വ​​യ​​സും 195 ദി​​വ​​സ​​വും മാ​​ത്രം പ്രാ​​യം. കാ​​സ്പറോവി​​ന്‍റെ 22 വ​​യ​​സി​​ലെ കി​​രീ​​ടനേ​​ട്ട​​മാ​​ണ് ഗുകേഷ് പ​​ഴ​​ങ്ക​​ഥ​​യാക്കിയ​​ത്. അ​​ഞ്ചുത​​വ​​ണ ലോ​​കചാ​​ന്പ്യ​​ൻ ആ​​യി​​ട്ടു​​ള്ള വി​​ശ്വ​​നാ​​ഥ​​ൻ ആ​​ന​​ന്ദി​​ന്‍റെ പാ​​ത പി​​ന്തു​​ട​​ർ​​ന്ന് ലോ​​ക ചെ​​സ് കി​​രീ​​ടം നേ​​ടു​​ന്ന ര​​ണ്ടാ​​മ​​ത്തെ ഇ​​ന്ത്യ​​ക്കാ​​ര​​നു​​മാ​​യി ഗുകേ​​ഷ്.

ക​​രി​​യ​​റി​​ലെ നേ​​ട്ട​​ങ്ങ​​ൾ

ഏ​​ഴാം വ​​യ​​സി​​ൽ ചെ​​സ് പ​​ഠി​​ച്ച ഗുകേഷി​​ന്‍റെ അ​​പാ​​ര​​മാ​​യ ഏ​​കാ​​ഗ്ര​​ത​​യും ത​​ന്ത്ര​​പ​​ര​​മാ​​യ നീ​​ക്ക​​വും തി​​രി​​ച്ച​​റി​​ഞ്ഞ​​ത് അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ പ​​രി​​ശീ​​ല​​ക​​രാ​​ണ്. 2015ൽ ​​ഒ​​ന്പ​​ത് വ​​യ​​സി​​ൽ താ​​ഴെ​​യു​​ള്ള​​വ​​രു​​ടെ കാ​​റ്റ​​ഗ​​റി​​യി​​ൽ ഏ​​ഷ്യ​​ൻ സ്കൂ​​ൾ ചെ​​സ് ചാ​​ന്പ്യ​​ൻ പ​​ദ​​വി നേ​​ടി.

2018ൽ ​​ലോ​​ക യൂ​​ത്ത് ചെ​​സ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ അ​​ഞ്ച് സ്വ​​ർ​​ണമെ​​ഡ​​ലു​​ക​​ൾ നേ​​ടി. 2019ൽ 12 ​​വ​​യ​​സും ഏ​​ഴ് മാ​​സ​​വും 17 ദി​​വ​​സ​​വും പ്രാ​​യ​​മു​​ള്ള​​പ്പോ​​ൾ ഗ്രാ​​ൻ​​ഡ് മാ​​സ്റ്റ​​ർ പ​​ദ​​വി നേ​​ടി സ​​ർ​​ജി ക​​രി​​യാ​​ക്കി​​ന് പി​​ന്നി​​ൽ പ്രാ​​യം കു​​റ​​ഞ്ഞ ര​​ണ്ടാ​​മ​​ത്തെ ഗ്രാ​​ൻ​​ഡ്മാ​​സ്റ്റ​​ർ സ്ഥാ​​ന​​ത്തെ​​ത്തി. 37 വ​​ർ​​ഷ​​മാ​​യി ആ​​ന​​ന്ദ് കൈ​​യ​​ട​​ക്കി​​വ​​ച്ചി​​രു​​ന്ന ഫി ​​ഡേ റേ​​റ്റിംഗിലെ ഇ​​ന്ത്യ​​യി​​ലെ ഒ​​ന്നാം ന​​ന്പ​​ർ സ്ഥാ​​നം മ​​റി​​ക​​ട​​ന്ന് 2023ൽ ​​ഗുകേ​​ഷ് ഒ​​ന്നാം സ്ഥാ​​ന​​ത്ത് എ​​ത്തി.

അ​​തേ​​ വ​​ർ​​ഷംത​​ന്നെ 2750 റേ​​റ്റിം​​ഗ് പോ​​യി​​ന്‍റ് മ​​റി​​ക​​ട​​ക്കു​​ന്ന പ്രാ​​യം കു​​റ​​ഞ്ഞ താ​​രം എ​​ന്ന മാ​​ഗ്ന​​സ് കാ​​ൾ​​സ​​ന്‍റെ റി​​ക്കാ​​ർ​​ഡും ഭേ​​ദി​​ച്ചു. 2024 മ​​ദ്രാ​​സി​​ൽ ന​​ട​​ന്ന 44-ാമ​​ത് ചെ​​സ് ഒ​​ളി​​ന്പി​​യാ​​ഡിലും 2024ൽ ​​ഹം​​ഗ​​റി​​യി​​ലെ ബുഡാപെ​​സ്റ്റി​​ൽ ന​​ട​​ന്ന 45-മ​​ത് ചെ​​സ് ഒ​​ളി​​ന്പ്യാ​​ഡിലും വ്യ​ക്തി​ഗ​ത ഇ​ന​ത്തി​ലും ടീം ​ഇ​ന​ത്തി​ലും മെ​ഡ​ല്‍ നേ​ടി.

2026ൽ ​​ഉ​​സ്ബ​​ക്കി​​സ്ഥാ​​നി​​ലെ സ​​മ​​ർ​​ഖ​​ണ്ഡി​​ൽ ന​​ട​​ന്ന ചെ​​സ് ഒ​​ളി​​ന്പ്യാ​​ഡിലും വ്യ​ക്തി​ഗ​ത ഇ​ന​ത്തി​ലും ടീം ​ഇ​ന​ത്തി​ലും മെ​ഡ​ല്‍ നേ​ടി. ലോ​​കചാ​​ന്പ്യ​​ൻ പ​​ദ​​വി നേ​​ടി​​യ​​തി​​നു പു​​റ​​മേ 2024ലും 25​​ലും ന​​ട​​ന്ന ടാ​​റ്റാ സ്റ്റീ​​ൽ ടൂ​​ർ​​ണ​​മെ​​ന്‍റി​​ലും മി​​ക​​ച്ച പ്ര​​ക​​ട​​ന​​മാ​​ണ് ഗുകേഷ് കാ​​ഴ്ച​​വ​​ച്ച​​ത്. ക്ലാ​​സി​​ക്ക​​ൽ ചെ​​സി​​ൽ മു​​ൻ ലോ​​കചാ​​ന്പ്യ​​നും ഇ​​പ്പോ​​ഴും റേ​​റ്റിംഗില്‍ ഒ​​ന്നാ​​മ​​തു​​ള്ള മാ​​ഗ്ന​​സ് കാ​​ർ​​സ​​നെ തോ​​ൽ​​പ്പി​​ച്ചി​​രു​​ന്നു എ​​ന്ന​​തും ശ്ര​​ദ്ധേ​​യം.

പ​​രി​​ശീ​​ല​​ന രീ​​തി​​ക​​ൾ

ബാ​​ല്യ​​കാ​​ല പ​​രി​​ശീ​​ല​​ക​​ൻ ആ​​യി​​രു​​ന്ന ഗ്രാ​​ൻ​​ഡ്മാ​​സ്റ്റ​​ർ വി​​ഷ്ണു പ്ര​​സ​​ന്ന​​യു​​ടെ നി​​ർ​​ദേ​​ശ​​ത്തി​​ലാ​​ണ് ച​​തു​​രം​​ഗ​​ക്കളത്തി​​ൽ ഗുകേ​​ഷി​​ന്‍റെ നീ​​ക്ക​​ങ്ങ​​ൾ. സ്വ​​ത​​ന്ത്ര​​മാ​​യി ചി​​ന്തി​​ക്കാ​​നു​​ള്ള ശേ​​ഷി, ക​​ളി​​യി​​ലെ മാ​​ന​​സി​​കസ​​മ്മ​​ർ​​ദ​​ങ്ങ​​ളെ അ​​തി​​ജീ​​വി​​ക്കാ​​നു​​ള്ള ക​​രു​​ത്ത് എ​​ന്നി​​വ​​യ്ക്ക് വി​​ഷ്ണു പ്ര​​സ​​ന്ന പ്രാ​​ധാ​​ന്യം ന​​ൽ​​കി.

ശൈ​​ലി​​യും ത​​ന്ത്ര​​വും

ഗുകേ​​ഷി​​ന്‍റെ ച​​തു​​രം​​ഗ​​ക്കളത്തി​​ലെ ശൈ​​ലി വേ​​റി​​ട്ട​​തും സ​​ങ്കീ​​ർ​​ണ​​മാ​​യ ബോ​​ർ​​ഡ് സാ​​ഹ​​ച​​ര്യ​​ങ്ങ​​ളെ പോ​​ലും സ​​മ​​ചി​​ത്ത​​ത​​യോ​​ടെ കൈ​​കാ​​ര്യം ചെ​​യ്യാ​​ൻ പ്രാ​​പ്തി​​യു​​ള്ള​​തു​​മാ​​ണ്. ആ​​ക്ര​​മി​​ച്ചു ക​​ളി​​ക്കാ​​നും പ്ര​​തി​​രോ​​ധി​​ച്ചു നി​​ൽ​​ക്കാ​​നും ഒ​​രേ​​പോ​​ലെ ക​​ഴി​​വു​​ള്ള ഡൈ​​നാ​​മി​​ക് ആ​​ൻ​​ഡ് യൂ​​ണി​​വേ​​ഴ്സ​​ൽ ശൈ​​ലി​​. എ​​ൻ​​ഡ് ഗെ​​യിം ഘ​​ട്ട​​ത്തി​​ൽ കൃ​​ത്യ​​മാ​​യ നീ​​ക്ക​​ങ്ങ​​ളി​​ലൂ​​ടെ ചെ​​റി​​യ മു​​ൻ​​തൂ​​ക്ക​​ങ്ങ​​ളെ പോ​​ലും വി​​ജ​​യം ആ​​ക്കി മാ​​റ്റാ​​നു​​ള്ള ക​​ഴി​​വ്. സ​​മ​​നി​​ല​​യ്ക്ക് ശ്ര​​മി​​ക്കു​​ന്ന​​തി​​നേ​​ക്കാ​​ൾ റി​​സ്ക് എ​​ടു​​ത്ത് വി​​ജ​​യ​​ത്തി​​ന് ശ്ര​​മി​​ക്കു​​ന്ന​​താ​​ണ് ഗുകേ​​ഷിന്‍റെ രീ​​തി.

കു​​ടും​​ബം

2006 മെ​​യ് 29ന് ​​ചെ​​ന്നൈ​​യി​​ൽ തെ​​ലു​​ങ്ക് കു​​ടും​​ബ​​ത്തി​​ലാ​​ണ് ഗു​​കേ​​ഷ് ജ​​നി​​ച്ച​​ത്. അ​​ച്ഛ​​ൻ ഡോ​​ക്ട​​ർ ര​​ജ​​നീ​​കാ​​ന്ത് ഇ​​എ​​ൻ​​ടി സ​​ർ​​ജ​​ൻ ആ​​ണ്. അ​​മ്മ ഡോ​​ക്ട​​ർ പ​​ത്മ​​കു​​മാ​​രി മൈ​​ക്രോ​​ബ​​യോ​​ള​​ജി​​സ്റ്റ് ആ​​ണ്.

പ​​ഠ​​നം

ചെ​​ന്നൈ​​യി​​ലെ മേ​​ൽ അ​​യ​​ന​​ന്പ​​ക്ക​​ത്തു​​ള്ള വേ​​ല​​മ്മാ​​ൽ വി​​ദ്യാ​​ല​​യത്തിലായി​​രു​​ന്നു ഗുകേ​​ഷ് പ​​ഠ​​നം ആ​​രം​​ഭി​​ച്ച​​ത്. എ​​ലീ​​റ്റ് ചെ​​സ് മ​​ത്സ​​ര​​ങ്ങ​​ളു​​ടെ​​യും ക​​ഠി​​ന​​മാ​​യ പ​​രി​​ശീ​​ല​​ന​​ങ്ങ​​ളു​​ടെ​​യും തി​​ര​​ക്കു​​ക​​ൾ കാ​​ര​​ണം ഗുകേ​​ഷി​​ന് നാ​​ലാം ക്ലാ​​സി​​നു ശേ​​ഷം പ​​തി​​വാ​​യി സ്കൂ​​ളി​​ൽ പോ​​കാ​​ൻ സാ​​ധി​​ക്കാ​​തെവ​​ന്നു.

Latest News

Corehub Up