ചങ്ങനാശേരി: ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റലില്‍ സമ്പൂര്‍ണ്ണ കാന്‍സര്‍ ചികിത്സാ കേന്ദ്രം ആരംഭിച്ചു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു.
സെന്റ് തോമസ് ആശുപത്രിയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഈ ചികിത്സാ കേന്ദ്രം മൂന്ന് ഘട്ടമായി ദക്ഷിണ കേരളത്തിലെ ഏറ്റവും വലിയ കാന്‍സര്‍ ചികിത്സാ കേന്ദ്രമായി മാറും.
ബോധവത്കരണം, പ്രതിരോധ മാര്‍ഗങ്ങള്‍, അന്തര്‍ദേശീയ നിലവാരമുള്ള ചികിത്സയും തുടര്‍ചികിത്സയും എന്നിവയ്ക്കുമായി പതിനാറ് ഡിപ്പാര്‍ട്ടുമെന്റുകളുടെ സംയുക്ത സംരംഭമാണിത്. സന്തോ ഓഡിറ്റോയത്തില്‍ നടന്ന ചടങ്ങില്‍ ഹോസ്പിറ്റല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജെയിംസ് പി കുന്നത്ത് അധ്യക്ഷത വഹിച്ചു. പ്രശസ്ത സിനിമതാരം ജൂവല്‍ മേരി മുഖ്യാതിഥി ആയിരുന്നു.
വിനു ജോബ് എംഎല്‍എ, മുനിസിപ്പല്‍ ചെയര്മാന് ജോമി കാവാലം, ഹോസ്പിറ്റല്‍ അസോ. ഡയറക്ടറുമാരായ ഫാ. ജോഷി മുപ്പതില്‍ചിറ, ഫാ. ജേക്കബ് അത്തിക്കളം, ഫാ. പ്രിന്‍സ് എതിരേറ്റ് കുടിലില്‍, മെഡിക്കല്‍ അഡ്മിനിസ്ട്രേറ്റര്‍ പ്രൊഫ. ഡോ. എന്‍. രാധാകൃഷ്ണന്, ഡോ. ജൂബി മാത്യു, ഡോ നവീന്‍ എസ്.നായര്‍, പോള്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു.
ഉദ്ഘാടനത്തിന്റെ ഭാഗമായി ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയില്‍ കാന്‍സര്‍ രോഗനിര്‍ണയ പാക്കേജുകള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാണ്. രജിസ്ട്രേഷനും വിവരങ്ങള്‍ക്കും 8943353603 നമ്പറില്‍ ബന്ധപ്പെടണം.