Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chevalier Award

പ്രഫ. ജെ. ഫിലിപ്പിന് സഭയുടെ ആദരം

കോ​​​ട്ട​​​യം: മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് ഗു​​​രു എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന രാ​​​ജ്യ​​​ത്തെ മു​​​ന്‍നി​​​ര മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് വി​​​ദ​​​ഗ്ധ​​​നും അ​​​ധ്യാ​​​പ​​​ക ​​​പ്ര​​​തി​​​ഭ​​​യു​​​മാ​​​യ പ്ര​​​ഫ. ജെ. ​​​ഫി​​​ലി​​​പ്പി​​​ന് ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യു​​​ടെ സ​​​മു​​​ന്ന​​​ത ബ​​​ഹു​​​മ​​​തി ഷെ​​​വ​​​ലി​​​യ​​​ര്‍ പ​​​ദ​​​വി. ന​​​വ​​​തി​​​യോ​​​ട് അ​​​ടു​​​ക്കു​​​ന്ന പ്രാ​​​യ​​​ത്തി​​​ലും പു​​​ത്ത​​​ന്‍ കാ​​​ഴ്ച​​​പ്പാ​​​ടു​​​ക​​​ളു​​​മാ​​​യി ക​​​ര്‍മ​​​നി​​​ര​​​ത​​​നാ​​​ണ് ഫി​​​ലി​​​പ്പ് സാ​​​ര്‍.

മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് പ​​​ഠ​​​ന പ​​​രി​​​ശീ​​​ല​​​ന​​​രം​​​ഗ​​​ത്തെ വി​​​ഖ്യാ​​​ത സ്ഥാ​​​പ​​​ന​​​മാ​​​യ സേ​​​വ്യ​​​ര്‍ ഇ​​​ന്‍സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് ആ​​​ന്‍ഡ് എന്‍റ​​​ര്‍പ്ര​​​ണ​​​ര്‍ഷി​​​പ്പി​​​ന്‍റെ (സൈം) ​​​സ്ഥാ​​​പ​​​ക​​​നാ​​​യ ജെ. ​​​ഫി​​​ലി​​​പ്പ് അ​​​ടി​​​യു​​​റ​​​ച്ച ക​​​ത്തോ​​​ലി​​​ക്കാ വി​​​ശ്വാ​​​സി​​​യും ഉ​​​ത്ത​​​മ സ​​​ഭാ​​​സ്‌​​​നേ​​​ഹി​​​യു​​​മാ​​​ണ്.

ച​​​ങ്ങ​​​നാ​​​ശേ​​​രി എ​​​സ്ബി കോ​​​ള​​​ജി​​​ല്‍നി​​​ന്ന് ബി​​​രു​​​ദ​​​വും എ​​​റ​​​ണാ​​​കു​​​ളം മ​​​ഹാ​​​രാ​​​ജാ​​​സ് ലോ ​​​കോ​​​ള​​​ജി​​​ല്‍നി​​​ന്ന് നി​​​യ​​​മ ബി​​​രു​​​ദ​​​വും നേ​​​ടി​​​യ​​​ശേ​​​ഷ​​​മാ​​​ണ് ജാം​​​ഷ​​​ഡ്പൂ​​​രി​​​ല്‍ അ​​​മേ​​​രി​​​ക്ക​​​യി​​​ല്‍നി​​​ന്നു​​​ള്ള ഈ​​​ശോ​​​സ​​​ഭാ വൈ​​​ദി​​​ക​​​രു​​​ടെ സേ​​​വ്യ​​​ര്‍ ലേ​​​ബ​​​ര്‍ റി​​​ലേ​​​ഷ​​​ന്‍സ് ഇ​​​ന്‍സ്റ്റി​​​റ്റ്യൂ​​​ട്ട് എ​​​ന്ന സ്ഥാ​​​പ​​​ന​​​ത്തെ​​​ക്കു​​​റി​​​ച്ച് ഇ​​​ദ്ദേ​​​ഹം അ​​​റി​​​യു​​​ന്ന​​​ത്.

അ​​​വി​​​ടെ ഹ്യൂ​​​മ​​​ന്‍ റി​​​സോ​​​ഴ്‌​​​സ് വി​​​ഷ​​​യ​​​ത്തി​​​ല്‍ പ​​​ഠ​​​നം പൂ​​​ര്‍ത്തി​​​യാ​​​ക്കി മ​​​ട​​​ങ്ങാ​​​ന്‍ തു​​​ട​​​രു​​​മ്പോ​​​ഴാ​​​ണ് ഈ ​​​സ്ഥാ​​​പ​​​ന മേ​​​ധാ​​​വി​​​ക​​​ള്‍ അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ഹാ​​​ര്‍വാ​​​ര്‍ഡ് ബി​​​സി​​​ന​​​സ് സ്‌​​​കൂ​​​ളി​​​ലേ​​​ക്ക് ഫി​​​ലി​​​പ്പി​​​നെ അ​​​യ​​​ച്ച​​​ത്. ജാം​​​ഷ​​​ഡ്പൂ​​​രി​​​ല്‍ ഈ​​​ശോ​​​സ​​​ഭ​​​യ്ക്ക് എം​​​ബി​​​എ കോ​​​ഴ്‌​​​സ് തു​​​ട​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു ല​​​ക്ഷ്യം. അ​​​മേ​​​രി​​​ക്ക​​​യി​​​ല്‍ പ​​​ഠി​​​ച്ച് മ​​​ട​​​ങ്ങി​​​വ​​​ന്ന​​​ശേ​​​ഷ​​​മാ​​​ണ് 1968ല്‍ ​​​ജാം​​​ഷ​​​​​​ഡ്പൂ​​​രി​​​ലെ എ​​​ക്‌​​​സ്എ​​​ല്‍ആ​​​ര്‍ഐ​​​യി​​​ല്‍ എം​​​ബി​​​എ തു​​​ട​​​ങ്ങി​​​യ​​​ത്. അ​​​ങ്ങ​​​നെ ജെ. ​​​ഫി​​​ലി​​​പ്പ് അ​​​വി​​​ടെ അ​​​ധ്യാ​​​പ​​​ക​​​നാ​​​യി.

പി​​​ന്നീ​​​ട് 1971ല്‍ ​​​റാ​​​ഞ്ചി​​​യി​​​ല്‍ സ്റ്റീ​​​ല്‍ അ​​​തോ​​​റി​​​ട്ടി ഓ​​​ഫ് ഇ​​​ന്ത്യ (സെ​​​യി​​​ല്‍)​​​യി​​​ല്‍ അ​​​വ​​​രു​​​ടെ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് ഡെ​​​വ​​​ല​​​പ്‌​​​മെ​​​ന്‍റ് സെ​​​ന്‍റ​​റി​​ന്‍റെ പ്രി​​​ന്‍സി​​​പ്പ​​​ലാ​​​യി. സ്റ്റീ​​​ല്‍ അഥോ​​​റി​​​ട്ടി​​​യു​​​ടെ വ്യ​​​വ​​​സാ​​​യ യൂ​​​ണി​​​റ്റു​​​ക​​​ളി​​​ലെ മാ​​​നേ​​​ജ​​​ര്‍മാ​​​ര്‍ക്ക് കാ​​​ലോ​​​ചി​​​ത തു​​​ട​​​ര്‍പ​​​രി​​​ശീ​​​ല​​​നം ന​​​ല്‍കു​​​ന്ന സ്ഥാ​​​പ​​​നം. അ​​​വി​​​ടെ ര​​​ണ്ടേ​​​കാ​​​ല്‍ ല​​​ക്ഷം ജീ​​​വ​​​ന​​​ക്കാ​​​രു​​​ള്ള സ്റ്റീ​​​ല്‍ അഥോ​​​റി​​​ട്ടി​​​യി​​​ലെ പ​​​ന്തീ​​​രാ​​​യി​​​രം മാ​​​നേ​​​ജ​​​ര്‍മാ​​​ര്‍ക്ക് ഇ​​​ദ്ദേ​​​ഹം മാ​​​നേ​​​ജ്‌​​​മെ​​​ന്‍റി​​​ല്‍ ഉ​​​ന്ന​​​ത​​​പ​​​രി​​​ശീ​​​ല​​​നം ന​​​ല്‍കി.

1980 മു​​​ത​​​ല്‍ 1985 വ​​​രെ ഒ​​​ബ്രോ​​​യി ഗ്രൂ​​​പ്പി​​​ന്‍റെ ഹ്യൂ​​​മ​​​ന്‍ റി​​​സോ​​​ഴ്‌​​​സ് വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ വൈ​​​സ്പ്ര​​​സി​​​ഡ​​​ന്‍റാ​​​യി. ഇ​​​ന്ത്യ​​​യി​​​ലും ഓ​​​സ്‌​​​ട്രേ​​​ലി​​​യ, ഈ​​​ജി​​​പ്ത്, സിം​​​ഗ​​​പ്പൂ​​​ര്‍, ഇ​​​ന്തോ​​​നേ​​​ഷ്യ, കു​​​വൈ​​​റ്റ് ഉ​​​ള്‍പ്പെ​​​ടെ നാ​​​ല്‍പ​​​തി​​​ലേ​​​റെ സ്റ്റാ​​​ര്‍ ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ലെ ഇ​​​രു​​​പ​​​തി​​​നാ​​​യി​​​ര​​​ത്തി​​​ലേ​​​റെ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ പേ​​​ഴ്‌​​​സ​​​ണ​​​ല്‍ മേ​​​ധാ​​​വി​​​യാ​​​യി ചു​​​മ​​​ത​​​ല വ​​​ഹി​​​ച്ചു. തു​​​ട​​​ര്‍ന്നു കേ​​​ന്ദ്ര മാ​​​ന​​​വ​​​ശേ​​​ഷി വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ലു​​​ള്ള ഇ​​​ന്ത്യ​​​ന്‍ ഇ​​​ന്‍സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് (ഐ​​​ഐ​​​എം) ബം​​​ഗ​​​ളു​​​രു​​​വി​​​ന്‍റെ ഡ​​​യ​​​റ​​​ക്ട​​​റാ​​​യി. 1985 ഏ​​​പ്രി​​​ല്‍ മു​​​ത​​​ല്‍ 1991 ജ​​​നു​​​വ​​​രി വ​​​രെ ഈ ​​​പ​​​ദ​​​വി​​​യി​​​ല്‍ പ്ര​​​വ​​​ര്‍ത്തി​​​ച്ചു.

1991 മേ​​​യി​​​ല്‍ സേ​​​വ്യ​​​ര്‍ ഇ​​​ന്‍സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് ആ​​​ന്‍ഡ് എ​​​ന്‍റ​​ർ​​പ്ര​​​ണ​​​ര്‍ഷി​​​പ്പി​​​ന് ബംഗളൂരുവില്‍‍ തു​​​ട​​​ക്ക​​​മാ​​​യി. നി​​​ല​​​വി​​​ല്‍ ചെ​​​ന്നൈ​​​യി​​​ലും കൊ​​​ച്ചി​​​യി​​​ലും സെ​​​ന്‍റ​​റു​​​ക​​​ളു​​​ണ്ട്. എ​​​ല്ലാ​​​യി​​​ട​​​ത്തു​​​മാ​​​യി ഒ​​​രു വ​​​ര്‍ഷം അ​​​ഞ്ഞൂ​​​റി​​​ലേ​​​റെ വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍ പ്ര​​​വേ​​​ശ​​​നം തേ​​​ടി ജോ​​​ലി ഉ​​​റ​​​പ്പാ​​​ക്കു​​​ന്നു.

ഇ​​​പ്പോ​​​ഴും എ​​​ല്ലാ ബാ​​​ച്ചു​​​ക​​​ളി​​​ലും ഇ​​​ദ്ദേ​​​ഹം ഏ​​​താ​​​നും ക്ലാ​​​സു​​​ക​​​ള്‍ എ​​​ടു​​​ക്കാ​​​റു​​​ണ്ട്. അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ഓ​​​ഫ് ഇ​​​ന്ത്യ​​​ന്‍ മാ​​​നേ​​​ജ്മെ​​​ന്‍റ് സ്‌​​​കൂ​​​ള്‍സി​​​ന്‍റെ (എ​​​ഐ​​​എം​​​എ​​​സ്) സ്ഥാ​​​പ​​​ക​​​ പ്ര​​​സി​​​ഡ​​​ന്‍റാ​​​ണ് ജെ. ​​​ഫി​​​ലി​​​പ്പ്. മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും സം​​​രം​​​ഭ​​​ങ്ങ​​​ളു​​​ടെ​​​യും നി​​​ര​​​വ​​​ധി ദേ​​​ശീ​​​യ, അ​​​ന്ത​​​ര്‍ദേ​​​ശീ​​​യ പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ള്‍ക്ക് അ​​​ര്‍ഹ​​​നാ​​​യി. കൂ​​​ടാ​​​തെ ദീ​​​പി​​​ക എ​​​ക്‌​​​സ​​​ല​​​ന്‍സ് അ​​​വാ​​​ര്‍ഡി​​​നും ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത എ​​​ക്‌​​​സ​​​ല​​​ന്‍സ് അ​​​വാ​​​ര്‍ഡി​​​നും അ​​​ര്‍ഹ​​​നാ​​​യി.

കോ​​​ട്ട​​​യം പേ​​​രൂ​​​രി​​​ല്‍ ഏ​​​ഴ​​​ര ഏ​​​ക്ക​​​ര്‍ കാ​​​മ്പ​​​സി​​​ല്‍ എ​​​ക്‌​​​സ്‌​​​ഐ​​​എം​​​ഇ​​​യു​​​ടെ സി​​​ബി​​​എ​​​സ്ഇ ഇ​​​ന്‍റര്‍നാ​​​ഷ​​​ണ​​​ല്‍ സ്‌​​​കൂ​​​ള്‍ ഇ​​​ദ്ദേ​​​ഹം സ്ഥാ​​​പി​​​ച്ചു മി​​​ക​​​വോ​​​ടെ അ​​​ധ്യ​​​യ​​​നം ന​​​ട​​​ക്കു​​​ന്നു. ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത​​​യാ​​​ണു വേ​​​ണ്ട സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍ ഒ​​​രു​​​ക്കി​​​ക്കൊ​​​ടു​​​ത്ത​​​ത്. കൈ​​​വ​​​ച്ച സം​​​രം​​​ഭ​​​ങ്ങ​​​ളി​​​ലൊ​​​ക്കെ നൂ​​​റു മേ​​​നി വി​​​ജ​​​യം സ​​​മ്മാ​​​നി​​​ച്ച് ഫി​​​ലി​​​പ്പി​​​ന്‍റെ മ​​​ന​​​സി​​​ല്‍ സ​​​ദാ ഊ​​​ര്‍ജ​​​വും ചി​​​ന്ത​​​യി​​​ല്‍ ആ​​​വേശവും സ്ഫുരി​​​ക്കു​​ന്നു.

മാ​​​നേ​​​ജ്മെ​​​ന്‍റ് ഇ​​​ദ്ദേ​​​ഹ​​​ത്തിന് ഒ​​​രു പ​​​ഠ​​​ന വി​​​ഷ​​​യം മാ​​​ത്ര​​​മ​​​ല്ല, പ്രാ​​​യോ​​​ഗി​​​ക പ​​​രി​​​ജ്ഞാ​​​നം കൂ​​​ടി​​​യാ​​​ണ്. തോ​​​ട്ട​​​യ്ക്കാ​​​ട് കൊ​​​ണ്ടോ​​​ടി കു​​​ടും​​​ബാം​​​ഗം ലീ​​​ലാ​​​മ്മ​​​യാ​​​ണ് ഭാ​​​ര്യ. മ​​​ക്ക​​​ള്‍: അ​​​നി​​​ല്‍ ഫി​​​ലി​​​പ്പ്, ഷീ​​​ബ ഫി​​​ലി​​​പ്പ്, പ​​​രേ​​​ത​​​യാ​​​യ മ​​​രി​​​യ ഫി​​​ലി​​​പ്പ്.

Latest News

Corehub Up