Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chhota Rajan

ടൈഗർ ഷ്രോഫിനെതിരായ ആക്രമണം; ഉ​ത്ത​രേ​ന്ത്യ​ൻ സംഘം ലക്ഷ്യമിടുന്നത് മും​ബൈ അ​ധോ​ലോ​കം?

ബോളിവുഡിനെ തങ്ങളെ കാൽക്കീഴിലാക്കി അടക്കിഭരിച്ചിരുന്നു ഒരുകാലത്ത് മുംബൈ അധോലോക രാജാക്കന്മാർ. കൊല്ലപ്പെട്ടവരും തോക്കിൻമുനയിൽനിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടവരും നിരവധി. എന്നാൽ, മും​ബൈ അ​ധോ​ലോ​ക​ത്തെ ഗു​ണ്ടാ​സം​ഘ​ങ്ങ​ളു​ടെ ശ​ക്തി ക്ഷ​യി​ക്കു​ക​യും ത​ക​ർ​ന്ന​ടി​യു​ക​യും ചെ​യ്ത​തോ​ടെ, ര​ണ്ടു​പ​തി​റ്റാ​ണ്ടു​ക​ളാ​യി വെ​ടി​യൊ​ച്ച​ക​ൾ നി​ല​ച്ചി​രു​ന്നു. ചി​ത്ര​ങ്ങ​ളു​ടെ വ​രു​മാ​ന​ത്തി​ൽ​നി​ന്നു​ള്ള പ​ങ്ക് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള അ​ധോ​ലോ​ക​ത്തി​ന്‍റെ ഭീ​ഷ​ണി​യി​ൽ​നി​ന്ന് ബോ​ളി​വു​ഡി​ന് അ​തൊ​രു വ​ലി​യ ആ​ശ്വാ​സ​മാ​യി​രു​ന്നു. എ​ന്നാ​ൽ, ക​ഴി​ഞ്ഞ ദി​വ​സം യു​വ​താ​രം ടൈ​ഗ​ർ ഷ്രോ​ഫി​ന്‍റെ കാ​റി​നു​നേ​രേ ന​ട​ന്ന വെ​ടി​വ​യ്പോ​ടെ മും​ബൈ വീ​ണ്ടും സം​ഘ​ർ​ഷ​ഭ​രി​ത​മാ​കു​ക​യാ​ണോ? മും​ബൈ​യെ വി​റ​പ്പി​ക്കാ​ൻ ഉ​ത്ത​രേ​ന്ത്യ​ൻ സം​ഘ​ങ്ങൾ ക​ട​ന്നു​വ​രാ​ൻ ശ്ര​മി​ക്കു​കയാണോ?

ബോ​ളി​വു​ഡ് താ​ര​ങ്ങ​ളു​ടെ സു​ര​ക്ഷ​യെ​ക്കു​റി​ച്ചു വ​ലി​യ ആ​ശ​ങ്ക​ക​ളാ​ണ് ഈ ​അ​ക്ര​മ​സം​ഭ​വം വീ​ണ്ടും ഉ​യ​ർ​ത്തു​ന്ന​ത്. ഒ​രു കാ​ല​ത്ത് മും​ബൈ​യെ വി​റ​പ്പി​ച്ചി​രു​ന്ന മാ​ഫി​യാ​ഭ​ര​ണം ഓ​ർ​മി​പ്പി​ക്കു​ന്ന​താ​ണ് പു​തി​യ സം​ഭ​വം. ടൈ​ഗ​ർ ഷ്രോ​ഫ് അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടെ​ങ്കി​ലും വെ​ടി​വ​യ്പി​ൽ ര​ണ്ടു​പേ​ർ​ക്കു പ​രി​ക്കേ​റ്റു. സം​ഭ​വ​ത്തി​നു തൊ​ട്ടു​പി​ന്നാ​ലെ ബി​ഷ്‌​ണോ​യ് സം​ഘം സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്തു രം​ഗ​ത്തെ​ത്തി.

1990-ക​ളി​ലെ അ​ധോ​ലോ​ക വേ​ട്ട​ക​ൾ
1990-ക​ളു​ടെ അ​വ​സാ​ന​വും 2000-ന്‍റെ തു​ട​ക്ക​വും ബോ​ളി​വു​ഡ് ഭയത്തിന്‍റെ കരിനിഴലിലായിരുന്നു. അ​ക്കാ​ല​ത്തു ന​ട​ന്ന കൊ​ല​പാ​ത​ക​ങ്ങ​ളും ആ​ക്ര​മ​ണ​ങ്ങ​ളും ഇ​ന്നും ബോ​ളി​വു​ഡി​നെ ഞെ​ട്ടി​ക്കു​ന്ന​താ​ണ്. ബോ​ളി​വു​ഡി​നെ ഞെ​ട്ടി​ക്കു​ന്ന​താ​യി​രു​ന്നു നി​ർ​മാ​താ​വ് മു​കേ​ഷ് ദു​ഗ​ലി​ന്‍റെ (1997) കൊ​ല​പാ​ത​കം. ചി​ത്ര​ങ്ങ​ളു​ടെ ഫി​നാ​ൻ​സിം​ഗ്, വി​ദേ​ശ​വി​ത​ര​ണം തു​ട​ങ്ങി​യ ത​ർ​ക്ക​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ദു​ഗ​ലി​നെ വെ​ടി​വ​ച്ചു കൊ​ല്ലു​ക​യാ​യി​രു​ന്നു.

ബോ​ളി​വു​ഡ് ഹി​റ്റ് സം​വി​ധാ​യ​ക​ൻ രാ​ജീ​വ് റാ​യി​ക്കെ​തി​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണം (1997). ടാ​ർ​ഡി​യോ​യി​ലെ ഓ​ഫീ​സി​നു പു​റ​ത്തുവ​ച്ച് ഛോട്ടാ ​ഷ​ക്കീ​ലി​ന്‍റെ ആ​ളു​ക​ൾ റാ​യി​യെ ആ​ക്ര​മി​ച്ചെ​ങ്കി​ലും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് കോ​ൺ​സ്റ്റ​ബി​ൾ തി​രി​ച്ച​ടി​ച്ച് അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ച്ചു. ടി-​സീ​രീ​സ് സ്ഥാ​പ​ക​ൻ ഗു​ൽ​ഷ​ൻ കു​മാ​ർ വ​ധം (1997) ബോ​ളി​വു​ഡി​നെ ഞെ​ട്ടി​ച്ച സം​ഭ​വ​മാ​ണ്. വെ​ർ​സോ​വ​യി​ൽവച്ച് അ​ബു സ​ലീ​മി​ന്‍റെ സം​ഘം വെ​ടിവ​ച്ചു കൊ​ല്ലു​ക​യാ​യി​രു​ന്നു. പ്ര​ശ​സ്ത ബോ​ളി​വു​ഡ് ‌ സം​വി​ധാ​യ​ക​നും ഹൃ​ത്വി​ക് റോ​ഷ​ന്‍റെ പി​താ​വു​മാ​യ രാ​കേ​ഷ് റോ​ഷ​നുനേ​രേ 2000 ജ​നു​വ​രി 22-നാ​ണ് മും​ബൈ​യി​ൽവ​ച്ച് അ​ധോ​ലോ​കസം​ഘ​ത്തി​ന്‍റെ വ​ധ​ശ്ര​മം ഉ​ണ്ടാ​യ​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും വ​ലി​യ വി​ജ​യ​മാ​യ 'ക​ഹോ നാ ​പ്യാ​ർ ഹേ' ​എ​ന്ന ചി​ത്രം റി​ലീ​സ് ചെ​യ്ത് ഒരാ​ഴ്ച​യ്ക്കു ശേ​ഷ​മാ​യി​രു​ന്നു ​ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം.

2001-ൽ ന​ടി മ​നീ​ഷ കൊ​യ്‌​രാ​ള​യു​ടെ സെ​ക്ര​ട്ട​റി അ​ജി​ത് ദി​വാ​നി​യെ മാ​ട്രി​ക്സ് സം​ഘം കൊ​ല​പ്പെ​ടു​ത്തിയതും സംവിധായകൻ ലോ​റ​ൻ​സ് ഡി​സൂ​സ​യ്ക്കുനേ​രെയുണ്ടായ ആ​ക്ര​മ​ണവും മുംബൈയെ വിറപ്പിച്ചു. ഇതി​നു​പു​റ​മെ, 'ല​ഗാ​ൻ' സി​നി​മ​യു​ടെ വി​ജ​യ​ത്തി​നുശേ​ഷം ന​ട​ൻ ആ​മി​ർ ഖാ​നെ​യും സം​വി​ധാ​യ​ക​ൻ അ​ശു​തോ​ഷ് ഗ​വാ​രി​ക്ക​റെ​യും ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ന​ട​ത്തി​യ പ​ദ്ധ​തി​കൾ പ​രാ​ജ​യ​പ്പെ​ടു​ത്തിയിരുന്നു.

അ​ധോ​ലോ​ക സം​ഘ​ങ്ങ​ളുടെ തകർച്ച
അ​ധോ​ലോ​ക​ത്തി​ന്‍റെ ഭീഷണികൾ തുടർക്കഥയായതോടെ, രാ​ഷ്ട്രീ​യ നേ​താ​ക്ക​ളു​ടെ​യും സി​നി​മാ മേ​ഖ​ല​യു​ടെ​യും ക​ടു​ത്ത സ​മ്മ​ർ​ദ​ത്തെ തു​ട​ർ​ന്ന് മും​ബൈ പൊലിസ് അ​ധോ​ലോ​ക​ത്തി​നെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മുംബൈ പൊലിസിന്‍റെ ശ​ക്ത​മാ​യ എ​ൻ​കൗ​ണ്ട​ർ ന​യ​വും ക​ർ​ശ​ന നിയമങ്ങളും അ​ധോ​ലോ​ക​ത്തിന്‍റെ വേ​ര​റു​ത്തു. പ്ര​ധാ​ന ത​ല​വ​ന്മാ​രെ​യെ​ല്ലാം ഒ​ന്നു​കി​ൽ ജ​യി​ലി​ല​ട​ച്ചു അ​ല്ലെ​ങ്കി​ൽ വ​ധി​ച്ചു. ​പോ​ർ​ച്ചു​ഗ​ലി​ൽവച്ച് അ​ബു സ​ലിം പി​ടി​യി​ലാ​യി. 2015-ൽ ​ഇ​ന്തോ​നേ​ഷ്യ​യി​ൽനിന്നു പി​ടി​കൂ​ടി ഇ​ന്ത്യ​യി​ലെ​ത്തി​ച്ച ഛോട്ടാ ​രാ​ജ​ൻ ജീ​വ​പ​ര്യ​ന്തം ത​ട​വ് അ​നു​ഭ​വി​ക്കു​ന്നു. അ​രു​ൺ ഗാവ്‌ലിയു​ടെ​യും ദാ​വൂ​ദ് ഇ​ബ്രാ​ഹി​മി​ന്‍റെയും സം​ഘ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഇ​തോ​ടെ ഏതാണ്ടു പൂ​ർണ​മാ​യി നി​ല​ച്ചു.

2023 മു​ത​ൽ കാ​ര്യ​ങ്ങ​ൾ വീ​ണ്ടും മാ​റി​മ​റിയുന്നു
2023 മു​ത​ൽ കാ​ര്യ​ങ്ങ​ൾ വീ​ണ്ടും മാ​റി​മ​റി​യുന്നതാണ് മുംബൈ കാണാൻ തുടങ്ങിയത്. ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ലോ​റ​ൻ​സ് ബി​ഷ്‌​ണോ​യി​യു​ടെ സം​ഘം ബോ​ളി​വു​ഡ് താ​രം സ​ൽ​മാ​ൻ ഖാ​ന്‍റെ ബാ​ന്ദ്ര​യി​ലെ വ​സ​തി​ക്കുനേരേ വെ​ടി​യു​തി​ർ​ത്തു​കൊ​ണ്ടു രം​ഗ​പ്ര​വേ​ശം ചെ​യ്തു. തു​ട​ർ​ന്ന് രാ​ഷ്ട്രീ​യ നേ​താ​വ് ബാ​ബാ സി​ദ്ദി​ഖി​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത് ബി​ഷ്‌​ണോ​യി സം​ഘ​ത്തി​ന്‍റെ മുംബൈയിലെ ചുവടുറപ്പിക്കലായി.

രോ​ഹി​ത് ഷെ​ട്ടി ഉ​ൾ​പ്പെ​ടെ​യു​ള്ള ചി​ല പ്ര​മു​ഖ​ർ​ക്ക് അ​ടു​ത്തി​ടെ നിരവധി ഭീ​ഷ​ണി കോ​ളു​ക​ൾ ല​ഭി​ച്ചി​രു​ന്നു. ടൈ​ഗ​ർ ഷ്രോ​ഫി​ന്‍റെ കാ​റി​നു നേ​രെ ഉ​ണ്ടാ​യ ആക്രമണം, പുതിയ ഡോണുകൾ മുംബൈ അധോലോകത്തിൽ ഉദയം കൊള്ളുകയാണ് എന്ന സൂചനയാണോ നൽകുന്നത്?

Latest News

Corehub Up