Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chicago Chapter

America

ഷി​ക്കാ​ഗോ ചാ​പ്റ്റ​റി​ന്‍റെ ഔ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം ഡി​സം​ബ​ർ 11ന്

 

ഷിക്കാ​ഗോ: ഇ​ന്ത്യാ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ (IPCNA) റൗ​ണ്ട് ടേ​ബി​ൾ കോ​ൺ​ഫ​റ​ൻ​സും ഷി​ക്കാ​ഗോ ചാ​പ്റ്റ​റി​ന്‍റെ ഔ​പ​ചാ​രി​ക ഉ​ദ്ഘാ​ട​ന​വും ഡി​സം​ബ​ർ 11 വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 7 മ​ണി​ക്ക് ന​ട​ക്കും. മോ​ർ​ട്ട​ൺ ഗ്രോ​വി​ലെ സെ​ന്റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി ഹാ​ളാ​ണ് വേ​ദി. ഐ​പി​സി​എ​ൻ​എ നാ​ഷ​ണ​ൽ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഷി​ക്കാ​ഗോ ചാ​പ്റ്റ​റാ​ണ് പ​രി​പാ​ടി​ക്ക് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്.

നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ൾ​ക്കി​ട​യി​ൽ ഐ​ക്യ​വും ആ​ശ​യ​വി​നി​മ​യ​വും പ​ര​സ്പ​ര സ​ഹ​ക​ര​ണ​വും ശ​ക്തി​പ്പെ​ടു​ത്തു​ക​യാ​ണ് റൗ​ണ്ട് ടേ​ബി​ൾ കോ​ൺ​ഫ​റ​ൻ​സി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം. ഷിക്കാ​ഗോ​യി​ലെ​യും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ നേ​താ​ക്ക​ളെ​യും പ്ര​തി​നി​ധി​ക​ളെ​യും ഒ​രേ വേ​ദി​യി​ൽ അ​ണി​നി​ര​ത്തി സ​മൂ​ഹം നേ​രി​ടു​ന്ന സ​മ​കാ​ലീ​ന വെ​ല്ലു​വി​ളി​ക​ളെ​ക്കു​റി​ച്ച് തു​റ​ന്ന ച​ർ​ച്ച​ക​ൾ​ക്ക് അ​വ​സ​ര​മൊ​രു​ക്കും.

വ്യ​ത്യ​സ്ത ല​ക്ഷ്യ​ങ്ങ​ളോ​ടെ​യും പ്ര​വ​ർ​ത്ത​ന​ശൈ​ലി​ക​ളോ​ടെ​യും പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ല​യാ​ളി സം​ഘ​ട​ന​ക​ൾ​ക്കി​ട​യി​ൽ സൗ​ഹൃ​ദ​വും സ​ഹ​ക​ര​ണ​വും വ​ള​ർ​ത്തു​ന്ന​തി​നും പൊ​തു​വാ​യ വി​ഷ​യ​ങ്ങ​ളി​ൽ കൂ​ട്ടാ​യ സ​മീ​പ​നം രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​നും സ​മ്മേ​ള​നം വേ​ദി​യാ​കും. വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ ഭി​ന്നി​ച്ചു​നി​ൽ​ക്കു​ന്ന സം​ഘ​ട​ന​ക​ളെ​യും സം​ഘ​ട​നാ നേ​തൃ​ത്വ​ങ്ങ​ളെ​യും അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ൾ​ക്ക​തീ​ത​മാ​യി ഒ​രു​മി​പ്പി​ക്കു​ക എ​ന്ന സ​ദു​ദ്ദേ​ശ​വും ഈ ​സം​രം​ഭ​ത്തി​നു പി​ന്നി​ലു​ണ്ട്.

സം​ഘ​ട​നാ​പ​ര​മാ​യ വ്യ​ത്യാ​സ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​മ്പോ​ഴും മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ പൊ​തു​ന​ന്മ​യ്ക്കും അ​ഭി​വൃ​ദ്ധി​ക്കും വ​ള​ർ​ച്ച​യ്ക്കും വേ​ണ്ടി ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ൾ ക​ണ്ടെ​ത്തു​ക​യാ​ണ് ല​ക്ഷ്യം. സം​ഘ​ട​ന​ക​ൾ​ക്കി​ട​യി​ലെ ആ​ശ​യ​വി​നി​മ​യം, പ​ര​സ്പ​ര സ​ഹ​ക​ര​ണം, സ​മൂ​ഹ​ത്തി​ന്‍റെ ഭാ​വി വി​ക​സ​നം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ സ​മ്മേ​ള​ന​ത്തി​ൽ ച​ർ​ച്ച ചെ​യ്യ​പ്പെ​ടും.

ഇ​ന്ത്യാ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് രാ​ജു പ​ള്ള​ത്ത്, പ്ര​സി​ഡ​ന്‍റ് ഇ​ല​ക്ട് ഷി​ജോ പൗ​ലോ​സ്, നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി അ​നി​ൽ ആ​റ​ന്മു​ള, നാ​ഷ​ണ​ൽ ക്ഷ​ർ ജ​യ​ൻ ജോ​സ​ഫ്, നാ​ഷ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്റ് അ​നി​ൽ മ​റ്റ​ത്തി കു​ന്നേ​ൽ, നാ​ഷ​ണ​ൽ ജോ​യി​ന്റ് സെ​ക്ര​ട്ട​റി സി​മി ജ​സ്റ്റോ, നാ​ഷ​ണ​ൽ ജോ​യി​ന്റ് ട്ര​ഷ​റ​ർ ക​വി​ത മേ​നോ​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും.

അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ സു​നി​ൽ ട്രൈ​സ്റ്റാ​ർ, അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ മ​ധു കൊ​ട്ടാ​ര​ക്ക​ര, ബി​ജു കി​ഴ​ക്കേ​ക്കു​റ്റ്, ശി​വ​ൻ മു​ഹ​മ്മ തു​ട​ങ്ങി​യ പ്ര​മു​ഖ നേ​താ​ക്ക​ളും സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും.

റൗ​ണ്ട് ടേ​ബി​ൾ കോ​ൺ​ഫ​റ​ൻ​സി​നൊ​പ്പം ഇ​ന്ത്യാ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ ഷി​ക്കാ​ഗോ ചാ​പ്റ്റ​റി​ന്‍റെ ഔ​പ​ചാ​രി​ക ഉ​ദ്ഘാ​ട​ന​വും ന​ട​ക്കും. ഷി​ക്കാ​ഗോ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന​ൻ പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യാ​ണ് പ​രി​പാ​ടി​യു​ടെ ആ​സൂ​ത്ര​ണ​വും സം​ഘാ​ട​ന​വും നി​ർ​വ​ഹി​ക്കു​ന്ന​ത്.

വ്യ​ത്യ​സ്ത സം​ഘ​ട​ന​ക​ളു​ടെ നേ​താ​ക്ക​ൾ​ക്ക് ഒ​രേ മേ​ശ​യ്ക്കു​ചു​റ്റു​മി​രു​ന്ന് ആ​ശ​യ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കാ​നും അ​ഭി​പ്രാ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കാ​നും പൊ​തു​വാ​യ താ​ൽ​പ​ര്യ​ങ്ങ​ൾ തി​രി​ച്ച​റി​യാ​നും അ​വ​സ​ര​മൊ​രു​ക്കു​ന്ന​തി​ലൂ​ടെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ കൂ​ടു​ത​ൽ ഐ​ക്യ​വും ക്രി​യാ​ത്മ​ക​മാ​യ സ​ഹ​ക​ര​ണ​വും വ​ള​ർ​ത്തി​യെ​ടു​ക്കാ​നാ​കു​മെ​ന്നാ​ണ് സം​ഘാ​ട​ക​രു​ടെ പ്ര​തീ​ക്ഷ.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​ത്തി​നൊ​പ്പം സാ​മൂ​ഹി​ക ഐ​ക്യ​ത്തി​നും കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും പ്രാ​ധാ​ന്യം ന​ൽ​കു​ന്ന ഇ​ന്ത്യാ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ ഈ ​സം​രം​ഭം മ​ല​യാ​ളി സം​ഘ​ട​ന​ക​ൾ​ക്കി​ട​യി​ൽ പു​തി​യൊ​രു സം​വാ​ദ​സം​സ്കാ​ര​ത്തി​ന് തു​ട​ക്ക​മി​ടാ​നു​ള്ള ശ്ര​മം കൂ​ടി​യാ​ണ്.

ഡി​സം​ബ​ർ 11 വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 7 മ​ണി​ക്ക് മോ​ർ​ട്ട​ൺ ഗ്രോ​വി​ലെ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി ഹാ​ളി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഷിക്കാ​ഗോ​യി​ലെ​യും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്ത​മാ​ണ് സം​ഘാ​ട​ക​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Latest News

Corehub Up