Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chicago Police

America

ഷി​ക്കാ​ഗോ പൊ​ലിസി​ന് ആ​ദ്യ വ​നി​താ മേ​ധാ​വി? അ​ന്തി​മ പ​ട്ടി​ക​യി​ൽ മൂ​ന്നുപേ​ർ

 

ഷി​ക്കാ​ഗോ:  പൊ​ലിസ് വ​കു​പ്പി​ന്‍റെ അ​ടു​ത്ത സൂ​പ്ര​ണ്ട​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മൂ​ന്ന് മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ ന​ഗ​ര​ത്തി​ലെ പൊ​തു​സു​ര​ക്ഷാ ക​മ്മീ​ഷ​ൻ ശു​പാ​ർ​ശ ചെ​യ്തു. ഫ​സ്റ്റ് ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട​ന്‍റ് ആ​ന്റി​യോ​നെ​റ്റ് ഉ​ർ​സി​റ്റി, ക​മ്യൂ​ണി​റ്റി പൊലിസിംഗ് മേ​ധാ​വി ഏ​ഞ്ച​ൽ നൊ​വാ​ലെ​സ്, ഭീ​ക​ര​വി​രു​ദ്ധ വി​ഭാ​ഗം മേ​ധാ​വി ക്രി​സ് പാ​പ്പാ​യോ​ന്നൂ എ​ന്നി​വ​രാ​ണ് അ​ന്തി​മ പ​ട്ടി​ക​യി​ൽ. ഉ​ർ​സി​റ്റി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടാ​ൽ ഷി​ക്കാ​ഗോ പൊ​ലീ​സ് വ​കു​പ്പി​നെ ന​യി​ക്കു​ന്ന ആ​ദ്യ വ​നി​ത​യാ​കും.

ലാ​റി സ്നെ​ല്ലിംഗ് വി​ര​മി​ച്ച​തി​നെ തു​ട​ർ​ന്ന് ആ​രം​ഭി​ച്ച നാ​ലു​മാ​സ​ത്തെ ​വ്യാ​പ​ക അ​ന്വേ​ഷ​ണ​ത്തി​ൽ 46 അ​പേ​ക്ഷ​ക​ളാ​ണ് ല​ഭി​ച്ച​ത്. അ​ന്തി​മ പ​ട്ടി​ക​യി​ലെ മൂ​വ​രും ഷി​ക്കാ​ഗോ പൊ​ലി​സ് വ​കു​പ്പി​ൽ ത​ന്നെ മു​തി​ർ​ന്ന ചു​മ​ത​ല​ക​ൾ വ​ഹി​ക്കു​ന്ന​വ​രാ​ണ്. വ​കു​പ്പി​ന്‍റെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന ഉ​ർ​സി​റ്റി നേ​ര​ത്തേ കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തെ ന​യി​ച്ചി​ട്ടു​ണ്ട്. മാ​ന​സി​കാ​രോ​ഗ്യ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ന്ന​തി​നു​ള്ള പൊ​ലി​സ് പ​രി​ശീ​ല​ന​ത്തി​ലും അ​വ​ർ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

മൂ​ന്നു​പേ​രി​ൽ ഒ​രാ​ളെ തെര​ഞ്ഞെ​ടു​ക്കാ​നോ രേ​ഖാ​മൂ​ല​മു​ള്ള കാ​ര​ണം ന​ൽ​കി പ​ട്ടി​ക നി​ര​സി​ക്കാ​നോ മേ​യ​ർ ബ്രാ​ൻ​ഡ​ൻ ജോ​ൺ​സ​ന് 30 ദി​വ​സ​മു​ണ്ട്. മേ​യ​ർ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​യാ​ൾ​ക്ക് ഷി​ക്കാ​ഗോ സി​റ്റി കൗ​ൺ​സി​ലി​ന്‍റെ അം​ഗീ​കാ​ര​വും വേ​ണം.

Latest News

Corehub Up