ഷിക്കാഗോ: അമേരിക്കയിലെ ഷിക്കാഗോയിൽ ശനിയാഴ്ച രാത്രി മുതൽ ഞായറാഴ്ച പുലർച്ചെ വരെ വിവിധ ഇടങ്ങളിലായി നടന്ന വെടിവയ്പ്പിൽ നാല് പേർ കൊല്ലപ്പെട്ടു. മൊത്തം ഒമ്പത് പേർക്കാണ് വെടിയേറ്റതെന്ന് ഷിക്കാഗോ പോലീസ് അറിയിച്ചു. 28 വയസ് മുതൽ 43 വയസ് വരെയുള്ളവരാണ് ആക്രമണത്തിന് ഇരയായത്.
രാത്രി 9 മണിയോടെ ഉണ്ടായ വെടിവയ്പ്പിൽ മൂന്നുപേർക്ക് പരുക്കേറ്റു. നോർത്ത് ലോൺഡെയ്ൽ പുലർച്ചെ 2:15ഓടെ കാറിലെത്തിയ അക്രമി 28 വയസുകാരനെ വെടിവച്ചു കൊലപ്പെടുത്തി. ഇതിൽ നെഞ്ചിന് വെടിയേറ്റ 39 വയസുകാരൻ ആശുപത്രിയിൽ വച്ചാണ് മരിച്ചത്.
തലയ്ക്ക് വെടിയേറ്റ നിലയിൽ ഒരാളെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. റോസ്‌ലാൻഡ്, ബാക്ക് ഓഫ് ദി യാർഡ്സ് എന്നിവിടങ്ങളിലും വെടിവയപ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഷിക്കാഗോ പോലീസിലെ വിവിധ ഏരിയ ഡിറ്റക്ടീവുകൾ സംഭവങ്ങളിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രതികളെ ആരെയും ഇതുവരെ പിടികൂടിയിട്ടില്ല.