Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chicken Stall

Kannur

ചി​ക്ക​ൻ സ്റ്റാ​ൾ ക​ത്തിന​ശി​ച്ചു

ചാ​വ​ശേ​രി: ചാ​വ​ശേ​രി ടൗ​ണി​ലെ ചി​ക്ക​ൻ സ്റ്റാ​ളി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ സ്റ്റാ​ൾ ഭാ​ഗി​ക​മാ​യി ക​ത്തിന​ശി​ച്ചു. പി.​എം. ഇ​സ്മ​യി​ലി​ന്‍റെ ഉ​ട​സ്ഥ​ത​യി​ലു​ള്ള സൗ​ഹൃ​ദം ചി​ക്ക​ൻ​സ്റ്റാ​ളി​ലാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഒ​ന്നോ​ടെ തീ​പി​ടി​ച്ച​ത്. സ്റ്റാ​ൾ പ്ര​വ​ർ​ത്തി​ക്കു​ന് കെ​ട്ടി​ട​ത്തി​ന്‍റെ പി​റ​ക് വ​ശ​ത്തെ ഓ​ടു​മേ​ഞ്ഞ ഞാ​ലി​യും ഇ​ല​ക്ട്രി​ക് വ​യ​റിം​ഗും പ്ലാ​സ്റ്റി​ക് ഷീ​റ്റു​ക​ളും ക​ത്തി ന​ശി​ച്ചു.

തീ ​ക​ണ്ട സ​മീ​പ​വാ​സി​ക​ൾ ഉ​ട​ൻ ത​ന്നെ അ​ഗ്നി​ര​ക്ഷാ സേ​ന​യെ​യും ഉ​ട​മ​യെ​യും വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അ​ഗ്നി​ര​ക്ഷാ സേ​ന​യും നാ​ട്ടു​കാ​രും ചേ​ർ​ന്നു തീ​യ​ണ​ച്ച​തി​നാ​ലാ​ണ് മ​റ്റു ക​ട​ക​ളി​ലേ​ക്ക് തീ ​പ​ട​രാ​തി​രു​ന്ന​ത്. സ​മീ​പ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോ​ട്ട​ലി​നു പി​ന്നി​ൽ സൂ​ക്ഷി​ച്ച വി​റ​കി​ന് തീ​പി​ടി​ച്ച് ചി​ക്ക​ൻ സ്റ്റാ​ളി​ലേ​ക്ക് പ​ട​രു​ക​യാ​യി​രു​ന്നു.

ഹോ​ട്ട​ലി​ന്‍റെ പി​ന്നി​ൽ സൂ​ക്ഷി​ച്ച വി​റ​കും പ​ത്തു ചാ​ക്ക് ക​രി​യും ക​ത്തി ന​ശി​ച്ചു. ചി​ക്ക​ൻ സ്റ്റാ​ളി​ന് 20,000 രൂ​പ​യു​ടെ ന​ഷ്ട​വും ഹോ​ട്ട​ലി​ന് 10,000 രൂ​പ​യു​ടെ ന​ഷ്ട​വും സം​ഭ​വി​ച്ച​താ​യി ക​ണ​ക്കാ​ക്കു​ന്നു.

Latest News

Corehub Up