കൊച്ചി: കുടുംബശ്രീ കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി ജില്ലകളില്‍ പുതിയ ചിക്കന്‍ ഫാം ആരംഭിക്കുന്നതിന് അവസരം. കുടുംബശ്രീ അയല്‍ക്കൂട്ട/ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളായ കര്‍ഷകര്‍ക്ക് അപേക്ഷിക്കാം.
ഒരു കോഴിക്ക് 1.2 ചതുരശ്ര അടി സ്ഥലം എന്ന കണക്കില്‍ 1,000 മുതല്‍ 10,000 കോഴികളെ വരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഫാമുകളുള്ള കര്‍ഷകര്‍ക്കാണ് അപേക്ഷിക്കാനാകുക.
തെരഞ്ഞെടുക്കപ്പെടുന്ന കര്‍ഷകര്‍ക്ക് ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെയും അവയ്ക്ക് ആവശ്യമായ തീറ്റയും കുടുംബശ്രീ ബ്രോയ്ലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി നല്‍കും.
അപേക്ഷാഫോം www.keralachicken.org.in ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ ജില്ലാ മിഷന് ഓഫീസ്/സി.ഡി.എസ് ഓഫീസുമായും, 04712448144 എന്ന നമ്പറിലും ബന്ധപ്പെടാം.