പട്ടിക്കാട്: പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാണിയംപാറ മേഖലയിൽ തെരുവുനായശല്യം രൂക്ഷമായി. കഴിഞ്ഞ ദിവസം പ്രദേശത്തെ വീടുകളിൽ നിന്ന് 17 കോഴികളെയാണ് നായകൾ ആക്രമിച്ച് കൊലപ്പെടുത്തിയത്. വാണിയംപാറയിലെ വ്യാപാരസ്ഥാപനത്തിലെ മൂന്ന് മുയലുകളെയും തെരുവുനായ ആക്രമിച്ചു.
മദ്രസയിൽ പോയി വരുന്ന കുട്ടികൾക്ക് നേരെയും നായ്ക്കൾ പാഞ്ഞടുത്തതായി വാർഡ് മെമ്പർ പി.ആർ സനിൽ പറഞ്ഞു. കുതിരാൻ ക്ഷേത്രത്തിലേയ്ക്ക്് പോയ ഭക്തജനങ്ങൾക്ക് നേരെയും ഇരുമ്പുപാലത്ത് വച്ചും തെരുവുനായകളുടെ ആക്രമണം ഉണ്ടായി. ഇക്കാര്യത്തിൽ പഞ്ചായത്ത് അടിയന്തര നടപടി ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് മിനു വർഗീസിന് വാർഡ്മെമ്പർ നിവേദനം നൽകി.