തിരുവനന്തപുരം: യുഡിഎഫില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ലെന്നതില്‍ അതൃപ്തിയില്‍ തുടര്‍ന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി. താന്‍ ഉന്നയിച്ച വിഷയങ്ങള്‍ അതുപോലെ തന്നെ തുടരുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു.
താന്‍ ഹൈക്കമാന്‍ഡിന് നല്കിയ പരാതിയില്‍ മറുപടി ലഭിച്ചിട്ടില്ല.അത് വന്ന ശേഷം അതേക്കുറിച്ച് പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മുഖ്യമന്ത്രിയും താനുമായി പ്രശ്നങ്ങളില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
സണ്ണി ജോസഫിന്റെ പ്രതികരണം കൂടി വന്നതോടെ അടൂര്‍ പ്രകാശ് ഉന്നയിച്ച വിഷയങ്ങള്‍ കൂടുതല്‍ തെളിയുകയല്ലേ എന്ന ചോദ്യത്തിന് അദ്ദേഹം കൃത്യമായി മറുപടി പറഞ്ഞില്ല. അത് നിങ്ങള്‍ തന്നെ വിലയിരുത്തൂ എന്നായിരുന്നു മാധ്യമങ്ങളോടുള്ള അദ്ദേഹത്തിന്റെ മറുപടി.
സണ്ണി ജോസഫും മുഖ്യമന്ത്രിയുമൊക്കെ തമ്മില്‍ നടത്തിയ ആശയവിനിമയത്തെക്കുറിച്ച് തനിക്ക് യാതൊന്നും അറിയില്ല. എല്ലാം കെപിസിസി പ്രസിഡന്റ് തന്നെ കൃത്യമായി വിശദീകരിച്ചിട്ടുണ്ട്. തനിക്ക് എന്തെങ്കിലും പറയണമെന്നുണ്ടെങ്കില്‍ അത് പറയേണ്ട സമയത്ത് പറയുമെന്നും അടൂര്‍ പ്രകാശ് കൂട്ടിച്ചേര്‍ത്തു.