Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chief Ministers Office

ഡേ​റ്റാ ചോ​ർ​ച്ച​യ​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ്

തി​രു​വ​ന​ന്ത​പു​രം: താ​ങ്ക​ൾ​ക്ക് ഡി​എ കു​ടി​ശി​ക അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും ഭൂ ​നി​കു​തി അ​ട​യ്ക്കേ​ണ്ട സ​മ​യ​മാ​യെ​ന്ന​മു​ള്ള അ​റി​യി​പ്പു​ക​ൾ സ​ർ​ക്കാ​രി​ന്‍റെ സ​ന്ദേ​ശ​ങ്ങ​ളാ​യി അ​യ​ക്കു​ന്ന​ത് ഡാ​റ്റ ചോ​ർ​ച്ച​യാ​യി വ്യാ​ഖ്യാ​നി​ക്കു​ന്ന​ത് ദു​രു​ദ്ദേ​ശ​പ​ര​മാ​ണെ​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് പ​ത്ര​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.

വി​വ​ര​ശേ​ഖ​ര​ണ​ത്തി​ലും വി​ത​ര​ണ​ത്തി​നു​മു​ള്ള സ​ർ​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക അ​പ്പ​ക്സ് ഏ​ജ​ൻ​സി​യാ​ണ് ഐ​ടി മി​ഷ​ൻ. ഐ​ടി മി​ഷ​ൻ മു​ഖേ​നെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ സ​ന്ദേ​ശം അ​യ​ച്ച​ത്. വ്യ​ത്യ​സ്ത വ​കു​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ളു​ള്ള​തി​നാ​ലാ​ണ് ഏ​കീ​കൃ​ത​മാ​യി സ​ന്ദേ​ശം അ​യ​ച്ച​ത്.

സ​ന്ദേ​ശം അ​യ​ക്കു​ന്ന​തി​ന് എ​ല്ലാ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പാ​ലി​ച്ചി​ട്ടു​ണ്ടെ​ന്ന് മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ണ്. അ​ദ്ദേ​ഹം പു​റ​ത്തു​വി​ട്ട ക​ത്തി​ൽ ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക്ര​മം വി​ശ​ദീ​ക​രി​ക്കു​ന്നു.

വി​വി​ധ വ​കു​പ്പു​ക​ളി​ൽ നി​ന്ന് വി​വ​രം ശേ​ഖ​രി​ച്ച് ഒ​രു ഡാ​റ്റ ലേ​ക്ക് ഉ​ണ്ടാ​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നാ​ണ് ക​ത്തി​ലു​ള്ള​ത്. ഡാ​റ്റ ലേ​ക്ക് എ​ന്ന​ത് വി​വ​ര​ങ്ങ​ളു​ടെ വി​പു​ല​മാ​യ ശേ​ഖ​ര​ണ​മാ​ണ്. വി​വ​ര​സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ കാ​ല​ത്തു വ്യ​ക്തി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ സ​ന്ദേ​ശം അ​യ​ക്കാ​നും അ​വ​ർ​ക്കാ​യി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ വി​വ​രം അ​റി​യി​ക്കാ​നും ഏ​കീ​കൃ​ത സം​വി​ധാ​നം ആ​വ​ശ്യ​മാ​ണ്. ഇ​തു രാ​ജ്യ​ത്താ​കെ അം​ഗീ​ക​രി​ക്ക​പ്പെ​ട്ട​താ​ണ്.

സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ ഡാ​റ്റ ഏ​കീ​ക​ര​ണം ന​ട​പ്പാ​ക്കി​യാ​ൽ വ്യ​ക്തി​ഗ​ത അ​റി​യി​പ്പു ന​ൽ​കാ​ൻ സ​ഹാ​യി​ക്കും. കേ​ന്ദ്ര സ​ർ​ക്കാ​രും ഇ​ത​ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളും ഇ​ങ്ങ​നെ ശേ​ഖ​രി​ച്ച വി​വ​ര​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് സ​ന്ദേ​ശം പൗ​ര​ന്മാ​ർ​ക്കു കൈ​മാ​റു​ന്ന​ത്. ഇ​വി​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​ത് ഐ​ടി മി​ഷ​ൻ ആ​ണ്. ഐ​ടി മി​ഷ​ൻ നി​യ​മ​പ​ര​മാ​യി അ​തി​ന് ചു​മ​ത​ല​പ്പെ​ട്ട സ​ർ​ക്കാ​ർ സം​വി​ധാ​ന​മാ​ണ്. ഇ-​ഗ​വ​ർ​ണ​ൻ​സി​ന്‍റെ സം​സ്ഥാ​ന അ​പ്പ​ക്സ് ഏ​ജ​ൻ​സി​യാ​ണ് അ​ത്.

വ്യ​ക്തി​ഗ​ത​മാ​യ എ​ല്ലാ വി​വ​ര​ങ്ങ​ളും സ​ർ​ക്കാ​ർ സം​വി​ധാ​ന​ത്തി​ൽ ഭ​ദ്ര​മാ​ണ്. ഈ ​വി​വ​ര​ങ്ങ​ളൊ​ന്നും സ​ർ​ക്കാ​രി​ന് പു​റ​ത്തു​ള്ള ഒ​രു ഏ​ജ​ൻ​സി​യു​മാ​യും പ​ങ്കു​വ​യ്ക്കു​ക​യോ കൈ​മാ​റു​ക​യോ ചെ​യ്യു​ന്നി​ല്ല. എ​ല്ലാ വി​വ​ര​ങ്ങ​ളും സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​രി​ന്‍റെ ഐ​ടി വ​കു​പ്പി​ന്‍റെ കീ​ഴി​ൽ ത​ന്നെ വി​പു​ല​മാ​യ സ്റ്റേ​റ്റ് ഡാ​റ്റ സെ​ന്‍റ​ർ സം​വി​ധാ​ന​മു​ണ്ട്.

സ​ർ​ക്കാ​ർ തീ​രു​മാ​നം ബ​ന്ധ​പ്പെ​ട്ട​വ​രെ അ​റി​യി​ക്കു​ന്ന​ത് ഏ​തെ​ങ്കി​ലും പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യ​ല്ല, മ​റി​ച്ച് സ​ർ​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ന്‍റെ​യും അ​റി​യാ​നു​ള്ള അ​വ​കാ​ശ​ത്തി​ന്‍റെ​യും ഭാ​ഗ​മാ​ണ്. അ​ത് ഉ​റ​പ്പാ​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ ന​യ​മെ​ന്നും പ​ത്ര​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.

Latest News

Corehub Up