തിരുവനന്തപുരം: പി.കെ. അജു തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്‍റെ പുതിയ ചീഫ് എയർപോർട്ട് ഓഫീസറായി (സിഎഒ) ചുമതലയേറ്റു. നേരത്തെ എയർപോർട്ട് ഓപറേഷൻസ് മേധാവി ആയിരുന്നു.
മുൻപ് ചീഫ് എയർപോർട്ട് ഓഫീസറായിരുന്ന രാഹുൽ ഭട്കോടി ഗുവാഹത്തി വിമാനത്താവളത്തിന്‍റെ ചുമതലയിലേക്ക് മാറിയ ഒഴിവിലാണ് പുതിയ നിയമനം. വിമാനത്താവളത്തിന്‍റെ സുഗമമായ പ്രവർത്തനങ്ങളും സേവനങ്ങളും കൂടുതൽ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയമനം.
ഇന്ത്യൻ നാവികസേനയിൽ വിവിധ എയർപോർട്ടുകളിൽ 15 വർഷത്തോളം സേവനമനുഷ്ഠിച്ച അജു പിന്നീട് ചെന്നൈ, ബംഗളൂരു, മുംബൈ എയർപോർട്ടുകളിൽ പ്രവർത്തിച്ചു. എറണാകുളം ഉദയംപേരൂർ സ്വദേശിയാണ്.