Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Child Artist Devanandha

ആ​ര് ന​ല്ല​ത് ചെ​യ്താ​ലും പ​റ​യും, 18 വ​യ​സാ​കു​ന്ന​ത് വ​രെ ഒ​രു രാ​ഷ്ട്രീ​യ​വും എ​നി​ക്കി​ല്ല; രൂ​ക്ഷ​മാ​യി പ്ര​തി​ക​രി​ച്ച് ദേ​വ​ന​ന്ദ

മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നെ പ്ര​ശം​സി​ച്ച് ക​മ​ന്‍റി​ട്ട​തി​ന് പി​ന്നാ​ലെ നേ​രി​ട്ട സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​ൽ വി​ശ​ദ്ദീ​ക​ര​ണ​വു​മാ​യി ന​ടി ദേ​വ​ന​ന്ദ. സം​സ്ഥാ​ന സ്പെ​ഷ്യ​ൽ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ കു​ട്ടി​ക​ളെ ചേ​ർ​ത്തു​പി​ടി​ക്കു​ന്ന​തി​നി​ട​യി​ൽ വി​കാ​രാ​ധീ​ന​നാ​യ മു​ഖ്യ​മ​ന്ത്രി​യു​ടെ വീ​ഡി​യോ ക​ഴി​ഞ്ഞ ദി​വ​സം ദേ​വ​ന​ന്ദ പ​ങ്കു​വ​ച്ചി​രു​ന്നു. ഇ​തി​ൽ രാ​ഷ്ട്രീ​യ​മു​ണ്ടെ​ന്നാ​യി​രു​ന്നു ഒ​രു കൂ​ട്ട​ർ പ​റ​ഞ്ഞ​ത്.

ആ​ര് ന​ല്ല​ത് ചെ​യ്യു​ന്ന​ത് ക​ണ്ടാ​ലും ഉ​റ​ക്കെ പ​റ​യു​ക ത​ന്നെ ചെ​യ്യു​മെ​ന്ന് ദേ​വ​ന​ന്ദ വ്യ​ക്ത​മാ​ക്കി. ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ൽ ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യെ​യും നേ​താ​ക്ക​ന്മാ​രെ​യും കു​റി​ച്ച് ന​ല്ല​തോ മോ​ശ​മോ പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും ദേ​വ​ന​ന്ദ ചൂ​ണ്ടി​ക്കാ​ട്ടി. പ​തി​നെ​ട്ട് വ​യ​സ്സാ​കു​ന്ന​തു​വ​രെ ഒ​രു രാ​ഷ്ട്രീ​യ​വും ത​നി​ക്കി​ല്ലെ​ന്നും ദേ​വ​ന​ന്ദ വ്യ​ക്ത​മാ​ക്കി.

ദേ​വ​ന​ന്ദ പ​ങ്കു​വ​ച്ച കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം: ‘എ​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ൽ ഇ​ന്നു​വ​രെ ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യെ​യോ, ഒ​രു രാ​ഷ്ട്രീ​യ നേ​താ​ക്ക​ന്മാ​രെ​യോ ന​ല്ല​ത് പ​റ​ഞ്ഞോ മോ​ശം പ​റ​ഞ്ഞോ ഞാ​ൻ ഒ​രു പോ​സ്റ്റും ഇ​ട്ടി​ട്ടി​ല്ല. എ​നി​ക്ക് 18 വ​യ​സാ​കു​ന്ന​ത് വ​രെ ഒ​രു രാ​ഷ്ട്രീ​യ​വും എ​നി​ക്കി​ല്ല.
 
പ​ക്ഷേ ഇ​ന്ന​ലെ ഈ ​വി​ഡി​യോ ക​ണ്ട​പ്പോ​ൾ എ​ന്‍റെ ക​ണ്ണ് നി​റ​ഞ്ഞു, എ​ന്‍റെ മ​ന​സ് നി​റ​ഞ്ഞു. ന​മ്മു​ടെ മു​ഖ്യ​മ​ന്ത്രി ആ ​മ​ക്ക​ളെ ചേ​ർ​ത്ത് പി​ടി​ച്ച​പ്പോ​ൾ മ​ന​സി​ൽ തോ​ന്നി​യ​ത് ആ​ണ് ക​മ​ന്‍റ് ആ​യി പ​ങ്കു​വ​ച്ച​ത്.

അ​ത് ഇ​നി​യും ഉ​റ​ക്കെ പ​റ​യാ​നും മ​ടി​യി​ല്ല. കാ​ര​ണം എ​നി​ക്ക് വോ​ട്ട​വ​കാ​ശം ഉ​ണ്ടാ​കു​ന്ന​ത് വ​രെ ഞാ​ൻ ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യോ​ടും കൂ​റ് കാ​ണി​ക്കേ​ണ്ട ആ​വ​ശ്യ​വും ഇ​ല്ല. അ​തു​കൊ​ണ്ട് ഇ​നി​യും ആ​ര് ന​ല്ല​ത് ചെ​യ്യു​ന്ന​ത് ക​ണ്ടാ​ലും ഉ​റ​ക്കെ പ​റ​യു​ക ത​ന്നെ ചെ​യ്യും.

മ​നു​ഷ്യ​രെ ചേ​ർ​ത്ത് പി​ടി​ക്കു​ന്ന ക​ര​ങ്ങ​ൾ ആ​രു​ടെ ആ​യാ​ലും ആ ​ക​ര​ങ്ങ​ൾ​ക്ക് സ​ർ​വ്വ ശ​ക്ത​നാ​യ ദൈ​വം ശ​ക്തി കൊ​ടു​ക്കു​ക ത​ന്നെ ചെ​യ്യും.’

 

Latest News

Corehub Up