Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Childrens Day Rally

Alappuzha

ന​ഗ​ര​ത്തി​ൽ ശി​ശുദി​നറാ​ലി സം​ഘ​ടി​പ്പി​ച്ചു

ആ​ല​പ്പു​ഴ: നെ​ഹ്റു ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ ശി​ശു​ക്ഷേ​മസ​മി​തി ന​ഗ​ര​ത്തി​ൽ വ​ർ​ണാ​ഭ​മാ​യ ശി​ശു​ദി​ന​റാ​ലി സം​ഘ​ടി​പ്പി​ച്ചു. വി​വി​ധ സ്കൂ​ളു​ക​ളു​ടെ ബാ​ൻ​ഡ് മേ​ളം, നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ൾ ജൂ​നി​യ​ർ റെ​ഡ്ക്രോ​സ്, സ്കൗ​ട്ട്, എ​ൻ​സി​സി, സ്റ്റു​ഡ​ന്‍റ് പൊ​ലി​സ് എ​ന്നി​വ​ർ ജാ​ഥ​യി​ൽ അ​ണി​നി​ര​ന്നു. ജി​ല്ലാ ഭ​ര​ണ​കൂ​ട​വും പൊ​തുവി​ദ്യാ​ഭ്യാ​സ​വ​കു​പ്പും ശി​ശു​ക്ഷേ​മ​സ​മി​തി​യും സം​യു​ക്ത​മാ​യാ​ണ് റാ​ലി സം​ഘ​ടി​പ്പി​ച്ച​ത്. വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രു​മു​ൾ​പ്പെ​ടെ നൂ​റുക​ണ​ക്കി​ന് ആ​ളു​ക​ൾ റാ​ലി​യി​ൽ അ​ണി​നി​ര​ന്നു.

മു​നി​സി​പ്പ​ൽ ഓ​ഫീ​സ് അ​ങ്ക​ണ​ത്തി​ൽ നി​ന്നാ​രം​ഭി​ച്ച റാ​ലി എ​ഡി​എം സി. ​പ്രേം​ജി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ഡെ​പ്യു​ട്ടി പൊ​ലി​സ് സൂ​പ്ര​ണ്ട് വി​ശാ​ൽ ജോ​ൺ​സ​ൺ കു​ട്ടി​ക​ളു​ടെ സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന് തു​റ​സാ​യ പൊ​ലി​സ് ജീ​പ്പി​ൽ കു​ട്ടി​ക​ളു​ടെ പ്ര​ധാ​ന​മ​ന്ത്രി അ​മേ​യ പി. ​അ​രു​ൺ, പ്ര​സി​ഡന്‍റ് ശി​വ​ഗം​ഗ എ​സ്. നാ​യ​ർ, സ്പീ​ക്ക​ർ ആ​ഴ്സ​ൺ അ​ല​ക്സ്, ശി​ശു​ക്ഷേ​മേ സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ കെ.​ഡി. ഉ​ദ​യ​പ്പ​ൻ, കെ.​പി. പ്ര​താ​പ​ൻ, സി. ​ശ്രീ​ലേ​ഖ, കെ. ​നാ​സ​ർ, ന​സീ​ർ പു​ന്ന​യ്ക്ക​ൽ എ​ന്നി​വ​ർ ജാ​ഥ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.
ഗ​വ.​ ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ശി​ശുദി​ന സ​മ്മേ​ള​നം ന​ട​ന്നു. കു​ട്ടി​ക​ളു​ടെ പ്ര​സി​ഡ​ന്‍റ് ശി​വ​ഗം​ഗ എ​സ്. നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മ്മേ​ള​നം കു​ട്ടി​ക​ളു​ടെ പ്ര​ധാ​ന​മ​ന്ത്രി അ​മേ​യ പി. ​അ​രു​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്പീ​ക്ക​ർ അ​യ്ദീ​ൻ അ​ൻ​സി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​ഴ്സ​ൺ അ​ല​ക്സ്, വി. ​ആ​രു​ഷി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് എ. ​മ​ഹേ​ന്ദ്ര​ൻ ശി​ശു​ദി​ന സ​ന്ദേ​ശം ന​ൽ​കി. വി​വി​ധ മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് ആ​രോ​ഗ്യ സ്ഥി​രം​സ​മി​തി​ചെ​യ​ർ​മാ​ൻ എ.​എം. നൗ​ഫ​ൽ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി.

കൗ​ൺ​സി​ല​ർ എ.​എ​സ്. ക​വി​ത, എ​ഡി​സി ജ​ന​റ​ൽ ആ​ഷ്‌​ലി നാ​യ​ർ, വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ, എം.​ആ​ർ. സു​നി​മോ​ൾ, ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ എ​സ്. അ​ബ്ദു​ൽ റ​ഷീ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up