Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chilla October Reading

Middle East and Gulf

സ്ത്രീ​പ​ക്ഷ ര​ച​ന​ക​ളു​ടെ രാ​ഷ്ട്രീ​യം ച​ർ​ച്ച ചെ​യ്ത് ചി​ല്ല ഒ​ക്ടോ​ബ​ർ വാ​യ​ന

റി​യാ​ദ്: സ്ത്രീ​പ​ക്ഷ ര​ച​ന​ക​ളും സാ​മൂ​ഹി​ക യാ​ഥാ​ർ​ഥ്യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്ത് ചി​ല്ല​യു​ടെ ഒ​ക്ടോ​ബ​ർ മാ​സ​ത്തെ വാ​യ​ന റി​യാ​ദ് ലു​ഹ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. വ്യ​ത്യ​സ്ത പ്ര​മേ​യ​ങ്ങ​ളി​ലു​ള്ള നാ​ല് കൃ​തി​ക​ളു​ടെ വാ​യ​നാ​നു​ഭ​വ​ങ്ങ​ളും തു​ട​ർ​ന്നു​ള്ള ച​ർ​ച്ച​ക​ളും സം​ഗ​മ​ത്തെ ശ്ര​ദ്ധേ​യ​മാ​ക്കി.

പ്ര​ശ​സ്ത രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​യും ക​മ്മ്യൂ​ണി​സ്റ്റ് നേ​താ​വു​മാ​യ ബൃ​ന്ദ കാ​രാ​ട്ട് ര​ചി​ച്ച 'ഹി​ന്ദു​ത്വ ആ​ൻ​ഡ് വ​യ​ല​ൻ​സ് എ​ഗെ​യ്ൻ​സ്റ്റ് വി​മ​ൻ' എ​ന്ന കൃ​തി​യു​ടെ വാ​യ​നാ​നു​ഭ​വം പ​ങ്കു​വെ​ച്ച് ഷ​ഹീ​ബ വി.​കെ. പ​രി​പാ​ടി​ക്ക് തു​ട​ക്കം കു​റി​ച്ചു.

ബി​ൽ​ക്കി​സ് ബാ​നു കേ​സ്, ഹാ​ത്ര​സി​ൽ ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യ പെ​ൺ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ര​ഹ​സ്യ​മാ​യി സം​സ്ക​രി​ച്ച സം​ഭ​വം, മ​ണി​പ്പൂ​രി​ലെ കു​ക്കി സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ളും കൊ​ല​പാ​ത​ക​ങ്ങ​ളും തു​ട​ങ്ങി നി​ര​വ​ധി സം​ഭ​വ​ങ്ങ​ൾ കൃ​തി ച​ർ​ച്ച ചെ​യ്യു​ന്നു​ണ്ട്. ഹി​ന്ദു​ത്വ രാ​ഷ്ട്രീ​യ​വും സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ളും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളി​ൽ രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ, ഭ​ര​ണ​കൂ​ടം, പൊ​ലീ​സ്, നീ​തി​ന്യാ​യ വ്യ​വ​സ്ഥ എ​ന്നി​വ സ്വീ​ക​രി​ച്ച നി​ല​പാ​ടു​ക​ളും പു​സ്ത​കം വി​ശ​ക​ല​നം ചെ​യ്യു​ന്ന​താ​യി ഷ​ഹീ​ബ വി​ശ​ദീ​ക​രി​ച്ചു.

സ്ത്രീ​വി​മോ​ച​ന പ്ര​വ​ർ​ത്ത​ക​യും നോ​വ​ലി​സ്റ്റും ക​ഥാ​കൃ​ത്തു​മാ​യ സി.​എ​സ്. ച​ന്ദ്രി​ക​യു​ടെ 'കാ​ന്ത​ൽ' എ​ന്ന നോ​വ​ലിന്‍റെ​ വാ​യ​ന മൂ​സ കൊ​മ്പ​ൻ നി​ർ​വ​ഹി​ച്ചു. സ്ത്രീ​പു​രു​ഷ ബ​ന്ധ​ങ്ങ​ൾ, ബ​ന്ധ​ങ്ങ​ളി​ലെ ത​ക​ർ​ച്ച​ക​ളും സ​ങ്കീ​ർ​ണ​ത​ക​ളും, പ്ര​ണ​യം, ആ​ന്ത​രി​ക​വും സാ​മൂ​ഹി​ക​വു​മാ​യ വി​മ​ർ​ശ​ന​ങ്ങ​ൾ എ​ന്നി​വ​യാ​ണ് നോ​വ​ലി​ന്‍റെ പ്ര​ധാ​ന പ്ര​മേ​യ​ങ്ങ​ളെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്റെ 'വി​ഖ്യാ​ത​മാ​യ ഓ​ർ​മ്മ​ക്കു​റി​പ്പു​ക​ൾ' എ​ന്ന പു​സ്ത​ക​ത്തി​ലെ 'അ​മ്മ' എ​ന്ന ക​ഥ ഷം​സു​ദ്ദീ​ൻ മ​ച്ചി​ഞ്ചേ​രി അ​വ​ത​രി​പ്പി​ച്ചു. ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​സ​മ​ര​വും ഉ​പ്പു​സ​ത്യാ​ഗ്ര​ഹ​വും പ​ശ്ചാ​ത്ത​ല​മാ​കു​ന്ന കൃ​തി​യി​ൽ ദേ​ശ​സ്നേ​ഹ​വും മാ​തൃ​സ്നേ​ഹ​വും ഒ​രു​പോ​ലെ ഇ​ഴ​ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന​തും അ​മ്മ​യെ​ന്ന സ്നേ​ഹ​സാ​ന്നി​ധ്യ​ത്തി​ന്റെ പ്രാ​ധാ​ന്യ​വും അ​ദ്ദേ​ഹം വാ​യ​നാ​നു​ഭ​വ​ത്തി​ലൂ​ടെ പ​ങ്കു​വ​ച്ചു.

എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​രു​ടെ 'മ​ഞ്ഞ്' എ​ന്ന നോ​വ​ലി​ന്‍റെ വാ​യ​നാ​നു​ഭ​വം ഷ​ബി അ​ബ്ദു​ൽ​സ​ലാം പ​ങ്കു​വ​ച്ചു. വി​ഷാ​ദം, ഏ​കാ​ന്ത​ത, കാ​ത്തി​രി​പ്പ് എ​ന്നി​വ​യി​ലൂ​ടെ ഒ​രി​ക്ക​ലും വ​രാ​ത്ത​വ​ർ​ക്കാ​യി പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന മ​നു​ഷ്യ​രു​ടെ ജീ​വി​ത​മാ​ണ് നോ​വ​ൽ ആ​വി​ഷ്ക​രി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​ള്ളു​വ​നാ​ട​ൻ പ​ശ്ചാ​ത്ത​ല​ത്തി​ൽ​നി​ന്ന് മാ​റി നൈ​നി​റ്റാ​ളി​ന്റെ മ​നോ​ഹ​ര​മാ​യ പ്ര​കൃ​തി​ഭം​ഗി​യി​ൽ ര​ചി​ക്ക​പ്പെ​ട്ട കൃ​തി​യു​ടെ സ​വി​ശേ​ഷ​ത​ക​ളും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

വാ​യ​ന​യ്ക്കു​ശേ​ഷം ന​ട​ന്ന ച​ർ​ച്ച​യി​ൽ വി​പി​ൻ​കു​മാ​ർ, സീ​ബ കൂ​വാ​ട്, ഷിം​ന സീ​ന​ത്ത്, റ​ഫീ​ഖ് പ​ന്നി​യ​ങ്ക​ര, രാ​മ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. അ​ലി​യു​ടെ 'ഗാ​ന്ധി​ത്തൊ​ട​ൽ​മാ​ല' എ​ന്ന ക​വി​ത സു​ഭാ​ഷ് സ​ദ​സ്സി​ൽ അ​വ​ത​രി​പ്പി​ച്ചു. ച​ർ​ച്ച​ക​ൾ ഉ​പ​സം​ഹ​രി​ച്ച് സു​രേ​ഷ് ലാ​ൽ സം​സാ​രി​ച്ചു. നാ​സ​ർ കാ​ര​ക്കു​ന്ന് മോ​ഡ​റേ​റ്റ​റാ​യി.

Latest News

Corehub Up