Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : China-US Relations

കീ​ഴ്‍​വ​ഴ​ക്കം തെ​റ്റി​ച്ച് ഷി ​ജി​ൻ​പിം​ഗ്, ട്രം​പി​നെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നേ​രി​ട്ടെ​ത്തി സ്വീ​ക​രി​ച്ചു 

ബീ​ജിം​ഗ്: ഏ​ഷ്യ-​പ​സ​ഫി​ക് സാ​മ്പ​ത്തി​ക സ​ഹ​ക​ര​ണ ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി തെ​ക്ക​ൻ ചൈ​നീ​സ് ന​ഗ​ര​മാ​യ ഷെ​ൻ​സെ​നി​ലെ​ത്തി​യ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന് അ​ഭൂ​ത​പൂ​ർ​വ​മാ​യ സ്വീ​ക​ര​ണം. പ​തി​വ് ന​യ​ത​ന്ത്ര കീ​ഴ്വ​ഴ​ക്ക​ങ്ങ​ൾ മാ​റ്റി​വെ​ച്ച് ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ജി​ൻ​പിം​ഗ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ നേ​രി​ട്ടെ​ത്തി​യാ​ണ് ട്രം​പി​നെ വ​ര​വേ​റ്റ​ത്. 1962-ന് ​ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് ഒ​രു ചൈ​നീ​സ് രാ​ഷ്ട്ര​ത്ത​ല​വ​ൻ വി​ദേ​ശ നേ​താ​വി​നെ സ്വീ​ക​രി​ക്കാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നേ​രി​ട്ടെ​ത്തു​ന്ന​ത്. 

ഷെ​ൻ​സെ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ലാ​ൻ​ഡ് ചെ​യ്ത എ​യ​ർ​ഫോ​ഴ്സ് വ​ൺ വി​മാ​ന​ത്തി​ൽ നി​ന്ന് ഇ​റ​ങ്ങി​യ ട്രം​പി​നെ ചു​വ​പ്പ് പ​ര​വ​താ​നി വി​രി​ച്ചാ​ണ് സ്വീ​ക​രി​ച്ച​ത്. ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും പ​താ​ക​ക​ൾ ഏ​ന്തി​യ ആ​ളു​ക​ൾ​ക്കി​ട​യി​ലൂ​ടെ ന​ട​ന്ന ഇ​രു​വ​രും ഹ​സ്ത​ദാ​നം ചെ​യ്യു​ക​യും ആ​ലിം​ഗ​നം ചെ​യ്യു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ട്രം​പി​നെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ലേ​ക്ക് ഷി ​ജി​ൻ​പിം​ഗ് അ​നു​ഗ​മി​ച്ചു. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ ഷി ​ജി​ൻ​പിം​ഗ് അ​മേ​രി​ക്ക സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ ട്രം​പ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ നേ​രി​ട്ടെ​ത്തി സ്വീ​ക​ര​ണം ന​ൽ​കി​യി​രു​ന്നു. ഇ​തി​നു​ള്ള പ്ര​ത്യു​പ​കാ​ര​മാ​യാ​ണ് ചൈ​ന​യു​ടെ ഈ ​നീ​ക്കം വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. 

നി​ർ​ണാ​യ​ക ത്രി​ക​ക്ഷി കൂ​ടി​ക്കാ​ഴ്ച നാ​ളെ 

ഉ​ച്ച​കോ​ടി​ക്കി​ടെ നാ​ളെ ഷെ​ൻ​സെ​നി​ൽ വെ​ച്ച് ഡോ​ണ​ൾ​ഡ് ട്രം​പ്, ഷി ​ജി​ൻ​പിം​ഗ്, റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്‌​ളാ​ഡി​മി​ർ പു​ടി​ൻ എ​ന്നി​വ​ർ ത​മ്മി​ലു​ള്ള നി​ർ​ണാ​യ​ക കൂ​ടി​ക്കാ​ഴ്ച ന​ട​ക്കും. അ​മേ​രി​ക്ക, ചൈ​ന, റ​ഷ്യ എ​ന്നീ മൂ​ന്ന് വ​ൻ​ശ​ക്തി രാ​ജ്യ​ങ്ങ​ളു​ടെ​യും രാ​ഷ്ട്ര​ത്ത​ല​വ​ന്മാ​ർ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ മു​ഖാ​മു​ഖം കാ​ണു​ന്ന​ത്.  ആ​ണ​വാ​യു​ധ നി​യ​ന്ത്ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ൾ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ക എ​ന്ന​താ​ണ് ട്രം​പ് ഈ ​കൂ​ടി​ക്കാ​ഴ്ച​യി​ലൂ​ടെ പ്ര​ധാ​ന​മാ​യും ല​ക്ഷ്യ​മി​ടു​ന്ന​ത്. 

Latest News

Corehub Up