Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ChinaSouthernAirlines

ആ​റു വ​ർ​ഷ​ത്തി​നുശേ​ഷം ഡ​ൽ​ഹി - ഗ്വാംഗ്ചൗ വി​മാ​ന സ​ർ​വീ​സ്

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ചൈ​​​​ന​​​​യി​​​​ലെ ഗ്വാം​​​​ഗ്ചൗ​​​​വി​​​​നും ന്യൂ​​​​ഡ​​​​ൽ​​​​ഹി​​​​ക്കു​​​മി​​​​ട​​​​യി​​​​ലു​​​​ള്ള നേ​​​​രി​​​​ട്ടു​​​​ള്ള വി​​​​മാ​​​​ന സ​​​​ർ​​​​വീ​​​​സു​​​​ക​​​​ൾ ആ​​​​റു വ​​​​ർ​​​​ഷ​​​​ത്തെ ഇ​​​​ട​​​​വേ​​​​ള​​​​യ്ക്കു​​​ശേ​​​​ഷം പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ക്കു​​​​ന്നു.

ചൈ​​​​നീ​​​​സ് വി​​​​മാ​​​​ന​​​​ക്ക​​​​മ്പ​​​​നി​​​​യാ​​​​യ ചൈ​​​​ന സ​​​​തേ​​​​ൺ എ​​​​യ​​​​ർ​​​​ലൈ​​​​ൻ​​​​സാ​​​​ണ് സ​​​​ർ​​​​വീ​​​​സ് പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ക്കാ​​​​ൻ ഒ​​​​രു​​​​ങ്ങു​​​​ന്ന​​​​ത്. ചൈ​​​​നീ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഷീ ​​​​ജി​​​​ൻ​​​​പിം​​​​ഗ് ബ്രി​​​​ക്സ് ഉ​​​​ച്ച​​​​കോ​​​​ടി​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​ൻ ഇ​​​​ന്ത്യ​​​​യി​​​​ലെ​​​​ത്തു​​​​ന്ന​​​​തി​​​​ന് തൊ​​​​ട്ടു​​​​മു​​​​മ്പാ​​​​ണ് ഈ ​​​​നി​​​​ർ​​​​ണാ​​​​യ​​​​ക പ്ര​​​​ഖ്യാ​​​​പ​​​​നം.

2020ൽ ​​​​കോ​​​​വി​​​​ഡ് വ്യാ​​​​പ​​​​ന​​​​വും ഡൊ​​​​ക്‌​​​ലാം, ഗാ​​​​ൽ​​​​വാ​​​​ൻ അ​​​​തി​​​​ർ​​​​ത്തി സം​​​​ഘ​​​​ർ​​​​ഷ​​​​ങ്ങ​​​​ളും കാ​​​​ര​​​​ണ​​​​മാ​​​​ണ് ഇ​​​​രു​​​​ രാ​​​​ജ്യ​​​​ങ്ങ​​​​ൾ​​​​ക്കു​​​​മി​​​​ട​​​​യി​​​​ലെ വ്യോ​​​​മ​​​​ഗ​​​​താ​​​​ഗ​​​​തം നി​​​​ർ​​​​ത്തി​​​​വ​​​​ച്ചി​​​​രു​​​​ന്ന​​​​ത്. തു​​​​ട​​​​ർ​​​​ന്ന്, 2024ലും 2025-​​​ലും പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യും ഷി ​​​​ജി​​​​ൻ​​​​പിം​​​​ഗും ത​​​​മ്മി​​​​ൽ ന​​​​ട​​​​ത്തി​​​​യ കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​ക​​​​ളെ​​​ത്തു​​​​ട​​​​ർ​​​​ന്ന് ഇ​​​​രു​​​​ രാ​​​​ജ്യ​​​​ങ്ങ​​​​ളും ത​​​​മ്മി​​​​ലു​​​​ള്ള ബ​​​​ന്ധം സാ​​​​ധാ​​​​ര​​​​ണ നി​​​​ല​​​​യി​​​​ലാ​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണ് സ​​​​ർ​​​​വീ​​​​സു​​​​ക​​​​ൾ ഘ​​​​ട്ടം ഘ​​​​ട്ട​​​​മാ​​​​യി പു​​​​നഃ​​​​സ്ഥാ​​​​പി​​​​ക്കു​​​​ന്ന​​​​ത്.

ഈ​​​മാ​​​സം 21 മു​​​​ത​​​​ല്‍ ഡ​​​​ല്‍​ഹി-​​​​ഗ്വാം​​​​ഗ്ചൗ​ യാ​​​​ത്രാ​​​സ​​​​ര്‍​വീ​​​​സു​​​​ക​​​​ള്‍ പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​തോ​​​​ടെ, ദ​​​​ക്ഷി​​​​ണേ​​​​ഷ്യ​​​​യി​​​​ലെ ത​​​​ങ്ങ​​​​ളു​​​​ടെ എ​​​​ട്ട് റൗ​​​​ണ്ട്-​​​​ട്രി​​​​പ്പ് റൂ​​​​ട്ടു​​​​ക​​​​ളി​​​​ലാ​​​​യി പ്ര​​​​തി​​​​വാ​​​​രം നൂ​​​​റി​​​​ല​​​​ധി​​​​കം സ​​​​ര്‍​വീ​​​​സു​​​​ക​​​​ള്‍ ന​​​​ട​​​​ത്താ​​​​നാ​​​​ണ് ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​തെ​​​​ന്ന് എ​​​​യ​​​​ര്‍​ലൈ​​​​ന്‍ അ​​​​ധി​​​​കൃ​​​​ത​​​​ര്‍ അ​​​​റി​​​​യി​​​​ച്ചു.

ഈ ​​​​വ​​​​ര്‍​ഷം ഫെ​​​​ബ്രു​​​​വ​​​​രി​​​​യി​​​​ല്‍ എ​​​​യ​​​​ര്‍ ഇ​​​​ന്ത്യ ഡ​​​​ല്‍​ഹി​​​​യി​​​​ല്‍നി​​​​ന്നു​​​​ള്ള ചൈ​​​​നീ​​​​സ് സ​​​​ര്‍​വീ​​​​സു​​​​ക​​​​ള്‍ പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ച്ചി​​​​രു​​​​ന്നു. പി​​​​ന്നാ​​​​ലെ കോ​​​​ല്‍​ക്ക​​​​ത്ത​​​​യി​​​​ല്‍നി​​​​ന്ന് ഷാ​​​​ങ്ഹാ​​​​യി​​​​ലേ​​​​ക്ക് മാ​​​​ര്‍​ച്ച് 30ന് ഇ​​​​ന്‍​ഡി​​​​ഗോ പ്ര​​​​തി​​​​ദി​​​​ന നോ​​​​ണ്‍ സ്റ്റോ​​​​പ്പ് സ​​​​ര്‍​വീ​​​​സും ആ​​​​രം​​​​ഭി​​​​ച്ചു. എ​​​​യ​​​​ര്‍ ചൈ​​​​ന ഏ​​​​പ്രി​​​​ലി​​​​ല്‍ ബെ​​​യ്ജിം​​​ഗ്-​​​​ഡ​​​​ല്‍​ഹി സ​​​​ര്‍​വീ​​​​സും, ചൈ​​​​ന ഈ​​​​സ്റ്റേ​​​​ണ്‍ എ​​​​യ​​​​ര്‍​ലൈ​​​​ന്‍​സ് കു​​​​ന്‍​മിം​​​​ഗ്-​​​​കോ​​​ല്‍​ക്ക​​​​ത്ത സ​​​​ര്‍​വീ​​​​സും പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ച്ചി​​​​രു​​​​ന്നു.

Latest News

Corehub Up