Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chinese

ചൈനീസ് പടക്ക ഫാക്ടറിയിൽ പൊട്ടിത്തെറി; 26 പേർ മരിച്ചു

ബെ​​​​യ്ജിം​​​​ഗ്: ചൈ​​​​ന​​​​യി​​​​ൽ പ​​​​ട​​​​ക്ക നി​​​​ർ​​​​മാ​​​​ണ​​ശാ​​​​ല​​​​യി​​​​ലു​​​​ണ്ടാ​​​​യ ഉ​​​​ഗ്ര​​​​സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ൽ 26 പേ​​​​ർ മ​​​​രി​​ച്ചു. 61 പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​റ്റു.

ചൈ​​​​നീ​​​​സ് പ​​​​ട​​​​ക്ക​​​​നി​​​​ർ​​​​മാ​​​​ണ വ്യ​​​​വ​​​​സാ​​​​യ​​​​ത്തി​​​​ന്‍റെ ആ​​​​സ്ഥാ​​​​ന​​​​മാ​​​​യ ലി​​​​യു​​​​യാം​​​​ഗ് ന​​​​ഗ​​​​ര​​​​ത്തി​​​​ൽ തി​​​​ങ്ക​​​​ളാ​​​​ഴ്ച ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞാ​​​​യി​​​​രു​​​​ന്നു ദു​​​​ര​​​​ന്തം.

ഫാ​​​​ക്ട​​​​റി നി​​​​ല​​​​നി​​​​ന്നി​​​​രു​​​​ന്ന സ്ഥ​​​​ലം നി​​​​ര​​​​പ്പാ​​​​യി എ​​​​ന്നാ​​​​ണു പ്രാ​​​​ദേ​​​​ശി​​​​ക മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്ത​​​​ത്. ആ​​​​കാ​​​​ശം​​​​മു​​​​ട്ടെ പു​​​​ക ഉ​​​​യ​​​​രു​​​​ക​​​​യും മ​​​​ര​​​​ങ്ങ​​​​ൾ ക​​​​ട​​​​പു​​​​ഴ​​​​കു​​​​ക​​​​യും ചെ​​​​യ്തു. സ​​​​മീ​​​​പ​​​​ത്തെ കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ൾ​​​​ക്കും കേ​​​​ടു​​​​പാ​​​​ടു​​​​ക​​​​ളു​​​​ണ്ടാ​​​​യി. സ്ഫോ​​​ട​​​ന​​​സ്ഥ​​​ല​​​ത്തി​​​നു മൂ​​​ന്നു കി​​​ലോ​​​മീ​​​റ്റ​​​ർ ചു​​​റ്റ​​​ള​​​വി​​​ലു​​​ള്ള​​​വ​​​രെ ഒ​​​ഴി​​​പ്പി​​​ച്ചു​​​മാ​​​റ്റി.

1500 അ​​​​ഗ്നി​​​​ശ​​​​മ​​​​ന​​​​സേ​​​​നാം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലാ​​​​ണു ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ന​​​​ട​​​​ത്തി​​​​യ​​​​ത്. ഡ്രോ​​​​ണു​​​​ക​​​​ളും റോ​​​​ബോ​​​​ട്ടു​​​​ക​​​​ളും ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ന് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു.

സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ന്‍റെ കാ​​​​ര​​​​ണം വ്യ​​​​ക്ത​​​​മ​​​​ല്ല. അ​​​​ടി​​​​യ​​​​ന്ത​​​​ര അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്താ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഷി ​​​​ചി​​​​ൻ​​​​പിം​​​​ഗ് ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടി​​​​ട്ടു​​​​ണ്ട്.

ദു​​​​ര​​​​ന്ത​​​​ത്തി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ ലി​​​​യു​​​​യാം​​​​ഗ് ന​​​​ഗ​​​​ര​​​​ത്തി​​​​ലെ എ​​​​ല്ലാ പ​​​​ട​​​​ക്ക​​​​ശാ​​​​ല​​​​ക​​​​ളി​​​​ലും പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്താ​​​​ൻ ചൈ​​​​നീ​​​​സ് അ​​​​ധി​​​​കൃ​​​​ത​​​​ർ തീ​​​​രു​​​​മാ​​​​നി​​​​ച്ചു. അ​​​​തുവ​​​​രെ ഉ​​​​ത്പാ​​​​ദ​​​​നം നി​​​​ർ​​​​ത്തി​​​​വ​​​​യ്ക്കാ​​​​ൻ എ​​​​ല്ലാ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളോ​​​​ടും നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു.

ലി​​​​യു​​​​യാം​​​​ഗ് ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന ഹു​​​​നാ​​​​ൻ പ്ര​​​​വി​​​​ശ്യ​​​​യി​​​​ൽ ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷം ജൂ​​​​ണി​​​​ൽ മ​​​​റ്റൊ​​​​രു പ​​​​ട​​​​ക്ക​​​​നി​​​​ർ​​​​മാ​​​​ണ ശാ​​​​ല​​​​യി​​​​ലു​​​​ണ്ടാ​​​​യ സ്ഫോ​​​​ട​​​​ത്തി​​​​ൽ ഒ​​​​ന്പ​​​​തു പേ​​​​ർ മ​​​​രി​​​​ച്ചി​​​​രു​​​​ന്നു.

ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷം 114 കോ​​​​ടി ഡോ​​​​ള​​​​റി​​​​ന്‍റെ പ​​​​ട​​​​ക്ക​​​​ങ്ങ​​​​ളാ​​​​ണ് ചൈ​​​​ന ക​​​​യ​​​​റ്റു​​​​മ​​​​തി ചെ​​​​യ്ത​​​​ത്. ആ​​​​ഗോ​​​​ള​​​​ത​​​​ല​​​​ത്തി​​​​ൽ വി​​​​റ്റ​​​​ഴി​​​​ക്ക​​​​പ്പെ​​​​ട്ട​​​​തി​​​​ന്‍റെ മൂ​​​​ന്നി​​​​ൽ​​ ര​​​​ണ്ടു വ​​​​രു​​​​മി​​​​ത്.

Latest News

Corehub Up