ഷാങ്ഹായ്: ചൈനീസ് ഗ്രാന്‍സ് പ്രീയുടെ സ്പ്രിന്റ് റേസില്‍ മെഴ്സിഡസിന്റെ ബ്രിട്ടീഷ് ഡ്രൈവര്‍ ജോര്‍ജ് റസലിന്റെ ആധിപത്യം.
നവ എഫ് വണ്‍ കാലഘട്ടത്തില്‍ തുടര്‍ച്ചയായ രണ്ടാം ഗ്രാന്‍പ്രീയിലും റസലിന്റെയും മെഴ്സിഡസിന്റെയും മിന്നും പ്രകടനമാണ് ഇതുവരെ നടന്നത്.
2026 സീസണിലെ രണ്ടാം എഫ് വണ്‍ കാറോട്ടമായ ചൈനീസ് ഗ്രാന്‍പ്രീയില്‍, ഇന്നലെ നടന്ന ഒന്നാം പ്രാക്ടീസ്, സ്പ്രിന്റ് ക്വാളിഫയിംഗ് പോരാട്ടങ്ങളില്‍ ജോര്‍ജ് റസല്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
ഇന്നാണ് സ്പ്രിന്റ്, പോള്‍ പൊസിഷന്‍ പോരാട്ടങ്ങള്‍. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30നാണ് പോള്‍ പോരാട്ടം. നാളെ റേസ്.