Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ChineseAggression

തായ്‌വാന് പുതിയ യുദ്ധവിമാനങ്ങൾ

താ​​​യ്പെ​​​യ്: ​​​ചൈ​​​നീ​​​സ് ആ​​​ക്ര​​​മ​​​ണ​​​ഭീ​​​ഷ​​​ണി നേ​​​രി​​​ടു​​​ന്ന താ​​​യ്‌​​​വാ​​​ന് അ​​​മേ​​​രി​​​ക്ക​​​യി​​​ൽ​​​നി​​​ന്ന് അ​​​ത്യാ​​​ധു​​​നി​​​ക എ​​​ഫ്-16 യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ ല​​​ഭി​​​ച്ചു​​​തു​​​ട​​​ങ്ങി. എ​​​ഫ്-16 വി ​​​ബ്ലോ​​​ക്ക് 70 ഇ​​​നത്തി​​​ൽ​​​പ്പെ​​​ട്ട ര​​​ണ്ടു യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ അ​​​മേ​​​രി​​​ക്ക ഇ​​​ന്ന​​​ലെ താ​​​യ്‌​​​വാ​​​നു കൈ​​​മാ​​​റി.

താ​​​യ്‌​​​വാ​​​ന്‍റെ വ്യോ​​​മ​​​പ്ര​​​തി​​​രോ​​​ധ ശേ​​​ഷി വ​​​ർ​​​ധി​​​ച്ച​​​താ​​​യി പ്ര​​​സി​​​ഡ​​​ന്‍റ് ലാ​​​യ് ചിം​​​ഗ് തെ ​​​പ്ര​​​തി​​​ക​​​രി​​​ച്ചു. ഇ​​​ത്ത​​​രം ഇ​​​ന​​​ത്തി​​​ൽ​​​പ്പെ​​​ട്ട കൂ​​​ടു​​​ത​​​ൽ യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ വൈ​​​കാ​​​തെ ല​​​ഭി​​​ക്കു​​​മെ​​​ന്നു പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി വെ​​​ല്ലിം​​​ഗ്ട​​​ൺ കൂ ​​​അ​​​റി​​​യി​​​ച്ചു.

നി​​​ല​​​വി​​​ൽ അ​​​മേ​​​രി​​​ക്ക​​​ൻ നി​​​ർ​​​മി​​​ത എ​​​ഫ്-16 ഫൈ​​​റ്റിം​​​ഗ് ഫാ​​​ൽ​​​ക്ക​​​ൺ ഇ​​​നത്തി​​​ൽ​​​പ്പെ​​​ട്ട യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്നു​​​ണ്ട്. ഇ​​​തി​​​ന്‍റെ കൂ​​​ടു​​​ത​​​ൽ പ​​​രി​​​ഷ്ക​​​രി​​​ച്ച പ​​​തി​​​പ്പാ​​​ണ് ഇ​​​പ്പോ​​​ൾ ല​​​ഭി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​ത്ത​​​രം 66 യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ വാ​​​ങ്ങാ​​​നാ​​​യി 2019ലാ​​​ണ് ക​​​രാ​​​റു​​​ണ്ടാ​​​ക്കി​​​യ​​​ത്.

ചൈ​​​നീ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ചി​​​ൻ​​​പിം​​​ഗ് വൈ​​​റ്റ്ഹൗ​​​സ് സ​​​ന്ദ​​​ർ​​​ശി​​​ച്ച അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി ഒ​​​രാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ലാ​​​ണു താ​​​യ്‌​​​വാ​​​ന് പു​​​തി​​​യ യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ ല​​​ഭി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ, താ​​​യ്‌​​​വാ​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ൽ അ​​​മേ​​​രി​​​ക്ക സൂ​​​ക്ഷി​​​ച്ച് ഇ​​​ട​​​പെ​​​ട​​​ണ​​​മെ​​​ന്ന് ട്രം​​​പി​​​നോ​​​ട് ഷി ​​​ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​താ​​​യാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്.

ജ​​​നാ​​​ധി​​​പ​​​ത്യ​​​ ഭ​​​ര​​​ണ​​​കൂ​​​ട​​​മു​​​ള്ള താ​​​യ്‌​​​വാ​​​നെ വി​​​ഘ​​​ടി​​​ത പ്ര​​​വി​​​ശ്യ​​​യാ​​​യി​​​ട്ടാ​​​ണ് ചൈ​​​ന പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്. 2028നു ​​​മു​​​ന്പ് ചൈ​​​ന താ​​​യ്‌​​​വാ​​​ൻ പി​​​ടി​​​ച്ചെ​​​ടു​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കി​​​ല്ലെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ നേ​​​തൃ​​​ത്വം ക​​​ണ​​​ക്കു​​​കൂ​​​ട്ടു​​​ന്ന​​​താ​​​യ റി​​​പ്പോ​​​ർ​​ട്ട് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം പു​​​റ​​​ത്തു​​​വ​​​ന്നി​​​രു​​​ന്നു.

Latest News

Corehub Up