Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ChineseGoverment

പ്ര​ള​യദുരന്തം: വി​​​​വ​​​​ര​​​​ങ്ങ​​​​ൾ മ​​​​റ​​​​ച്ചു​​​​വ​​​​ച്ച് ചൈ​​​​നീ​​​​സ് സ​​​​ർ​​​​ക്കാ​​​​ർ

ബെ​​​​യ്ജിം​​​​ഗ്: നേ​​​​പ്പാ​​​​ൾ-​​​​ടി​​​​ബ​​​​റ്റ് അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ലു​​​​ണ്ടാ​​​​യ പ്ര​​​​ള​​​​യ​​​​ദു​​​​ര​​​​ന്ത​​​​ത്തി​​​​ന്‍റെ യ​​​​ഥാ​​​​ർ​​​​ഥ വി​​​​വ​​​​ര​​​​ങ്ങ​​​​ളും ചി​​​​ത്ര​​​​ങ്ങ​​​​ളും പു​​​​റ​​​​ത്തു​​​​വ​​​​രു​​​​ന്ന​​​​ത് ത​​​​ട​​​​യാ​​​​ൻ ചൈ​​​​നീ​​​​സ് സ​​​​ർ​​​​ക്കാ​​​​ർ ക​​​​ടു​​​​ത്ത സെ​​​​ൻ​​​​സ​​​​ർ​​​​ഷി​​​​പ്പ് ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ട്.

അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ലെ ഗൈ​​​​റോം​​​​ഗ് പോ​​​​ർ​​​​ട്ടി​​​​ലൂ​​​​ടെ പ്ര​​​​ള​​​​യ​​​​ജ​​​​ലം കു​​​​ത്തി​​​​യൊ​​​​ഴു​​​​കു​​​​ന്ന​​​​തി​​​​ന്‍റെ​​​​യും ആ​​​​ളു​​​​ക​​​​ൾ ജീ​​​​വ​​​​നും​​​​കൊ​​​​ണ്ട് ഓ​​​​ടു​​​​ന്ന​​​​തി​​​​ന്‍റെ​​​​യും ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലും സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലും പ്ര​​​​ച​​​​രി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ലും ചൈ​​​​ന​​​​യ്ക്കു​​​​ള്ളി​​​​ൽ ഇ​​​​വ പൂ​​​​ർ​​​​ണ​​​​മാ​​​​യി നി​​​​രോ​​​​ധി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ചൈ​​​​നീ​​​​സ് സ്റ്റേ​​​​റ്റ് ടെ​​​​ലി​​​​വി​​​​ഷ​​​​ൻ ഒ​​​​രു ചി​​​​ത്രം മാ​​​​ത്ര​​​​മാ​​​​ണ് വാ​​​​ർ​​​​ത്ത​​​​യി​​​​ൽ കാ​​​​ണി​​​​ച്ച​​​​ത്. കാ​​​​ണാ​​​​താ​​​​യ​​​​വ​​​​രെ​​​​ക്കു​​​​റി​​​​ച്ചോ മ​​​​രി​​​​ച്ച​​​​വ​​​​രെ​​​​ക്കു​​​​റി​​​​ച്ചോ ഉ​​​​ള്ള വ്യ​​​​ക്ത​​​​മാ​​​​യ വി​​​​വ​​​​ര​​​​ങ്ങ​​​​ളോ അ​​​​തി​​​​ജീ​​​​വി​​​​ച്ച​​​​വ​​​​രു​​​​ടെ പ്ര​​​​തി​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളോ പു​​​​റ​​​​ത്തു​​​​വി​​​​ടാ​​​​ൻ അ​​​​ധി​​​​കൃ​​​​ത​​​​ർ ത​​​​യാ​​​​റാ​​​​യി​​​​ട്ടി​​​​ല്ല.

പ്ര​​​​ള​​​​യ​​​​ബാ​​​​ധി​​​​ത പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ വ​​​​ലി​​​​യ​​​​തോ​​​​തി​​​​ലു​​​​ള്ള ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ന​​​​ട​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്നും പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ലീ ​​​​ക്യാം​​​​ഗ് സ്ഥ​​​​ലം സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ച​​​​താ​​​​യും റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ളു​​​​ണ്ട്. എ​​​​ങ്കി​​​​ലും ഭ​​​​ര​​​​ണ​​​​ത്തി​​​​നെ​​​​തി​​​​രേ ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ൽ അ​​​​തൃ​​​​പ്തി ഉ​​​​ണ്ടാ​​​​കാ​​​​തി​​​​രി​​​​ക്കാ​​​​നും രാ​​​​ജ്യ​​​​ത്തെ ക്ര​​​​മ​​​​സ​​​​മാ​​​​ധാ​​​​നം നി​​​​ല​​​​നി​​​​ർ​​​​ത്താ​​​​നു​​​​മാ​​​​ണ് വി​​​​വ​​​​ര​​​​ങ്ങ​​​​ൾ മ​​​​റ​​​​ച്ചു​​​​വ​​​​യ്ക്കു​​​​ന്ന​​​​തെ​​​​ന്നാ​​​​ണ് വി​​​​ല​​​​യി​​​​രു​​​​ത്ത​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. അ​​​​തി​​​​നി​​​​ടെ, ദു​​​​ര​​​​ന്ത​​​​ത്തി​​​​ന്‍റെ യ​​​​ഥാ​​​​ർ​​​​ഥ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ പു​​​​റ​​​​ത്തു​​​​വി​​​​ട​​​​ണ​​​​മെ​​​​ന്ന് വി​​​​വി​​​​ധ മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ ചൈ​​​​ന​​​​യോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

അ​​​​​​തി​​​​​​നി​​​​​​ടെ ദു​​​​​​ര​​​​​​ന്ത​​​​​​മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ല്‍ വീ​​​​​​ണ്ടും അ​​​​​​തി​​​​​​ശ​​​​​​ക്ത​​​​​​മാ​​​​​​യ മ​​​​​​ഴ​​​​​​യ്ക്കും ഇ​​​​​​ടി​​​​​​മി​​​​​​ന്ന​​​​​​ലി​​​​​​നും സാ​​​​​​ധ്യ​​​​​​ത​​​​​​യു​​​​​​ണ്ടെ​​​​​​ന്ന് കാ​​​​​​ലാ​​​​​​വ​​​​​​സ്ഥാ നി​​​​​​രീ​​​​​​ക്ഷ​​​​​​ണ​​​​​​കേ​​​​​​ന്ദ്രം അ​​​​​​റി​​​​​​യി​​​​​​ച്ചു. ര​​​​​​ക്ഷാ​​​​​​പ്ര​​​​​​വ​​​​​​ര്‍ത്ത​​​​​​നം ഇ​​​​​​തോ​​​​​​ടെ കൂ​​​​​​ടു​​​​​​ത​​​​​​ല്‍ സ​​​​​​ങ്കീ​​​​​​ര്‍ണ​​​​​​മാ​​​​​​കു​​​​​​മെ​​​​​​ന്നാ​​​​​​ണു ആ​​​​​​ശ​​​​​​ങ്ക. എ​​​​​ന്നാ​​​​​ൽ മ​​​​​​ഞ്ഞു​​​​​​മ​​​​​​ല ഇ​​​​​​ടി​​​​​​ഞ്ഞ​​​​​​തി​​​​​​നെ​​​​​​ത്തു​​​​​​ട​​​​​​ര്‍ന്ന് നേ​​​​​​പ്പാ​​​​​​ളി​​​​​​നും ചൈ​​​​​​ന​​​​​​യ്ക്കും ഇ​​​​​​ട​​​​​​യി​​​​​​ല്‍ രൂ​​​​​​പ​​​​​​പ്പെ​​​​​​ട്ട ന​​​​​​ദി​​​​​​യു​​​​​​ടെ വ​​​​​​ലി​​​​​​പ്പം കു​​​​​​റ​​​​​​യു​​​​​​ന്ന​​​​​​താ​​​​​​യി ചൈ​​​​​​നീ​​​​​​സ് അ​​​​​​ധി​​​​​​കൃ​​​​​​ത​​​​​​ര്‍ അ​​​​​റി​​​​​യി​​​​​ച്ച​​​​​ത് ആ​​​​​ശ്വാ​​​​​സ​​​​​വാ​​​​​ർ​​​​​ത്ത​​​​​യാ​​​​​യി. ന​​​​​​ദി​​​​​​യി​​​​​​ലെ ജ​​​​​​ലം ഒ​​​​​​ഴു​​​​​​കി​​​​​​പ്പോ​​​​​​കു​​​​​​ന്ന​​​​​​താ​​​​​​യി ഉ​​​പ​​​ഗ്ര​​​ഹ ചി​​​​​​ത്ര​​​​​​ങ്ങ​​​​​​ളി​​​​​​ല്‍ വ്യ​​​​​​ക്ത​​​​​​മാ​​​​​ണെ​​​​​ന്നും ചൈ​​​​​ന സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ചു.

നാ​​​​​​ശ​​​​​​ന​​​​​​ഷ്‌​​​ട​​​​​​ങ്ങ​​​​​​ളു​​​​​​ടെ ഏ​​​​​​ക​​​​​​ദേ​​​​​​ശ ക​​​​​​ണ​​​​​ക്കു​​​ക​​​​​ളു​​​​​ടെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ൽ നേ​​​​​പ്പാ​​​​​ളി​​​​​ന്‍റെ പു​​​​​​ന​​​​​​രു​​​​​​ദ്ധാ​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​ന് അ​​​​​​ഞ്ചു ബി​​​​​​ല്യ​​​​​​ണ്‍ യു​​​​​എ​​​​​സ് ഡോ​​​​​ള​​​​​ർ (ഏ​​​​​​ക​​​​​​ദേ​​​​​​ശം 47,714 കോ​​​​​​ടി​​​​​​രൂ​​​​​​പ) ചെ​​​​​​ല​​​​​​വ​​​​​​ഴി​​​​​​ക്കേ​​​​​​ണ്ടി​​​​​​വ​​​​​​രു​​​​​​മെ​​​​​​ന്ന് ധ​​​​​​ന​​​​​​മ​​​​​​ന്ത്രി സ്വ​​​​​​ര്‍ണിം വാ​​​​​​ഗ്‌​​​​​​ലെ പ​​​​​​റ​​​​​​ഞ്ഞു.

മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ സൂ​​​ക്ഷി​​​ക്കാ​​​ൻ മോ​​​ർ​​​ച്ച​​​റി​​​ക​​​ളി​​​ല്ല

മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ സൂ​​​ക്ഷി​​​ക്കാ​​​ൻ മോ​​​ർ​​​ച്ച​​​റി​​​ക​​​ളി​​​ൽ ഇ​​​ട​​​മി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ തി​​​രി​​​ച്ച​​​റി​​​യാ​​​ൻ ക​​​ഴി​​​യാ​​​ത്ത മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ കൂ​​​ട്ട​​​ത്തോ​​​ടെ സം​​​സ്ക​​​രി​​​ക്കാ​​​ൻ അ​​​ധി​​​കൃ​​​ത​​​ർ തീ​​​രു​​​മാ​​​നി​​​ച്ചു.

ട​​​ണ​​​ൽ ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കും മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ സൂ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​ള്ള ഫ്രീ​​​സ​​​റു​​​ക​​​ൾ​​​ക്കു​​​മാ​​​യി നേ​​​പ്പാ​​​ൾ വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ സ​​​ഹാ​​​യം തേ​​​ടി​​​യി​​​ട്ടു​​​ണ്ട്. ഇ​​​ന്ത്യ, ചൈ​​​ന, ദ​​​ക്ഷി​​​ണ കൊ​​​റി​​​യ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള വി​​​ദ​​​ഗ്ധ സം​​​ഘ​​​ങ്ങ​​​ൾ നി​​​ല​​​വി​​​ൽ ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ൽ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​കു​​​ന്നു​​​ണ്ട്.

Latest News

Corehub Up