Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ChineseVideo

കണ്ടാൽ പശ്ചാത്തപിക്കും കണ്ടില്ലെങ്കിലും; ട്രോൾ തരംഗത്തിൽ ചൈനയിലെ പശുപ്പടം

ക​ണ്ടാ​ൽ സ​ഹി​ക്കാ​ത്ത ആ​നി​മേ​ഷ​നും ത​ല​യും വാ​ലു​മി​ല്ലാ​ത്ത ക​ഥ​യു​മാ​യി തി​യ​റ്റ​റു​ക​ളി​ലെ​ത്തി, ഒ​ടു​വി​ൽ ചൈ​നീ​സ് ബോ​ക്സ് ഓ​ഫീ​സി​നെ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ് 'നി​യു ലാ​യ്'(പശു വരുന്നു) എ​ന്ന ആ​നി​മേ​ഷ​ൻ ചി​ത്രം. റി​ലീ​സ് ചെ​യ്ത ആ​ദ്യ ദി​വ​സ​ങ്ങ​ളി​ൽ ആ​രും തി​രി​ഞ്ഞു​നോ​ക്കാ​തി​രു​ന്ന ഈ ​പ​ശു​വി​ന്‍റെ ക​ഥ, കേ​വ​ലം അ​തി​ന്‍റെ 'മോ​ശം നി​ല​വാ​രം' കൊ​ണ്ടു​മാ​ത്രം കോ​ടി​ക​ളാ​ണ് ഇ​പ്പോ​ൾ വാ​രി​ക്കൂ​ട്ടു​ന്ന​ത്.

സി​നി​മ​യ്ക്കു പി​ന്നി​ലെ അ​മ്മ​യും മ​ക​നും

വ​ൻ​കി​ട പ്രൊ​ഡ​ക്‌​ഷ​ൻ ക​മ്പ​നി​ക​ളു​ടെ സി​നി​മ​ക​ളോ​ടു മ​ത്സ​രി​ച്ച് വി​ജ​യം കൊ​യ്ത ഈ ​ചി​ത്ര​ത്തി​ന് പി​ന്നി​ൽ ഒ​രു അ​മ്മ​യു​ടെ​യും മ​ക​ന്‍റെ​യും അ​ഞ്ചു വ​ർ​ഷ​ത്തെ പ്ര​യ​ത്ന​മു​ണ്ട്. സി​ൻ യു​മെം​ഗ് സം​വി​ധാ​നം ചെ​യ്ത ഈ ​ചി​ത്രം ഡാ​ലി​യ​ൻ ജി​ങ്യു​വാ​ൻ ക​ൾ​ച്ച​ർ ഫി​ലിം ആ​ൻ​ഡ് ടെ​ലി​വി​ഷ​ൻ മീ​ഡി​യ​യു​ടെ ബാ​ന​റി​ൽ ക​ഴി​ഞ്ഞ അ​ഞ്ചി​നാ​ണ് തി​യേ​റ്റ​റു​ക​ളി​ലെ​ത്തി​യ​ത്. സം​വി​ധാ​യ​ക​ന്‍റെ അ​മ്മ​യാ​യ സു​ൻ ലി​ഫാം​ഗ് ആ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ എ​ഴു​തി​യ​തും ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്കു ശ​ബ്‌​ദം ന​ൽ​കി​യ​തും.

അ​വി​ശ്വ​സ​നീ​യ​മാ​യ ബോ​ക്സ് ഓ​ഫീ​സ് കു​തി​പ്പ്

തു​ട​ക്ക​ത്തി​ൽ പ​രാ​ജ​യ​മെ​ന്ന് ഉ​റ​പ്പി​ച്ച സി​നി​മ​യു​ടെ വ​ള​ർ​ച്ച ആ​രെ​യും അ​മ്പ​ര​പ്പി​ക്കു​ന്ന​താ​ണ്. റി​ലീ​സ് ചെ​യ്ത് ആ​ദ്യ പ​ത്തു ദി​വ​സം കൊ​ണ്ട് വെ​റും 7,705 യു​വാ​ൻ (ഏ​ക​ദേ​ശം 90,000 രൂ​പ) മാ​ത്ര​മാ​ണു ചി​ത്രം നേ​ടി​യ​ത്. എ​ന്നാ​ൽ സി​നി​മ​യു​ടെ ഗ്രാ​ഫി​ക്സ് ട്രോ​ളു​ക​ളി​ലൂ​ടെ വൈ​റ​ലാ​യ​തോ​ടെ തി​യ​റ്റ​റു​ക​ളി​ലേ​ക്ക് ആ​ളു​ക​ൾ ഇ​ര​ച്ചു​ക​യ​റി. ഇ​തു​വ​രെ 1.14 കോ​ടി​യി​ല​ധി​കം യു​വാ​ൻ (ഏ​ക​ദേ​ശം 13 കോ​ടി​യി​ല​ധി​കം രൂ​പ) വാ​രി​ക്കൂ​ട്ടി വ​മ്പ​ൻ ഹോ​ളി​വു​ഡ് ചി​ത്ര​ങ്ങ​ളെ​പ്പോ​ലും ഇ​ത് പി​ന്നി​ലാ​ക്കി​യി​രി​ക്കു​ന്നു.

കൈ​കൊ​ണ്ട് തീ​ർ​ത്ത 'ദു​ര​ന്തം'

എ​ഐ നി​ർ​മി​ത വീ​ഡി​യോ​ക​ൾ ക​ണ്ടു മ​ടു​ത്ത​വ​ർ​ക്ക് ഈ ​ചി​ത്രം ഒ​രു വേ​റി​ട്ട അ​നു​ഭ​വ​മാ​കു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ ആ​നി​മേ​ഷ​ൻ നി​ല​വാ​രം വ​ള​രെ മോ​ശ​മാ​യ​തി​നാ​ൽ "ഇ​താ​ണ് യ​ഥാ​ർ​ഥ ക​ര​കൗ​ശ​ല വി​ദ്യ" എ​ന്നു പ്രേ​ക്ഷ​ക​ർ ത​മാ​ശ​യാ​യി പ​റ​യു​ന്നു. എ​ഐ ഉ​പ​യോ​ഗി​ക്കാ​തെ പൂ​ർ​ണ​മാ​യും മ​നു​ഷ്യ​ർ ത​ന്നെ കൈ​കൊ​ണ്ട് ഉ​ണ്ടാ​ക്കി​യ​താ​ണ് ഈ ​ചി​ത്ര​മെ​ന്ന​ത് കാ​ണി​ക​ളെ ഏ​റെ ആ​ക​ർ​ഷി​ച്ചു.

ഓ​ഹ​രി​വി​പ​ണി​യും തി​യ​റ്റ​റു​കാ​രു​ടെ പോ​സ്റ്റ​റു​ക​ളും

ചൈ​നീ​സ് ഭാ​ഷ​യി​ൽ 'പ​ശു'​വി​നും ഓ​ഹ​രി​വി​പ​ണി​യി​ലെ കു​തി​പ്പി​നെ സൂ​ചി​പ്പി​ക്കു​ന്ന 'കാ​ള'​യ്ക്കും "നിയു' എന്ന വാ​ക്കാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. അ​തി​നാ​ൽ ഓ​ഹ​രി​വി​പ​ണി കു​തി​ച്ചു​യ​രും എ​ന്ന വി​ശ്വാ​സ​ത്തി​ൽ പ​ല​രും ചി​ത്ര​ത്തെ പി​ന്തു​ണ​യ്ക്കാ​ൻ തി​യ​റ്റ​റു​ക​ളി​ൽ എ​ത്തു​ന്നു​ണ്ട്. സ്വ​ന്ത​മാ​യി ഒ​രു ന​ല്ല പോ​സ്റ്റ​ർ പോ​ലു​മി​ല്ലാ​തി​രു​ന്ന ഈ ​ചി​ത്ര​ത്തി​നു​വേ​ണ്ടി തി​യ​റ്റ​ർ ജീ​വ​ന​ക്കാ​ർ ത​ന്നെ പോ​സ്റ്റ​റു​ക​ൾ കൈ​കൊ​ണ്ട് വ​ര​ച്ചാ​ണ് ആ​ളു​ക​ളെ ക്ഷ​ണി​ച്ച​ത്.

വി​മ​ർ​ശ​ന​വു​മാ​യി ഔ​ദ്യോ​ഗി​ക മാ​ധ്യ​മ​ങ്ങ​ൾ

"ഈ ​സി​നി​മ ക​ണ്ടാ​ൽ 80 മി​നി​റ്റ് നി​ങ്ങ​ൾ പ​ശ്ചാ​ത്ത​പി​ച്ചേ​ക്കാം, പ​ക്ഷേ ക​ണ്ടി​ല്ലെ​ങ്കി​ൽ ജീ​വി​ത​കാ​ലം മു​ഴു​വ​ൻ പ​ശ്ചാ​ത്ത​പി​ക്കും" എ​ന്നാ​ണ് ചൈ​നീ​സ് സ​മൂ​ഹ​മാ​ധ്യ​മ​മാ​യ വെ​യ്ബോ​യി​ലെ ഒ​രു ജ​ന​പ്രി​യ കു​റി​പ്പ്. എ​ന്നാ​ൽ ഇ​ത്ത​രം മോ​ശം സി​നി​മ​ക​ൾ​ക്ക് കൂ​ടു​ത​ൽ ഷോ​ക​ൾ ന​ൽ​കു​ന്ന​ത് സി​നി​മാ ലോ​ക​ത്തി​ന്‍റെ നി​ല​വാ​രം ത​ക​ർ​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 'ബെ​യ്ജിം​ഗ് ന്യൂ​സ്' മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. എ​ങ്കി​ലും, ഈ ​വേ​ന​ൽ​ക്കാ​ല​ത്തെ ഏ​റ്റ​വും വ​ലി​യ സ​ർ​പ്രൈ​സ് ഹി​റ്റാ​യി ഈ ​ചി​ത്രം മാ​റി​ക്ക​ഴി​ഞ്ഞു.

Latest News

Corehub Up