കോട്ടയം: ചിങ്ങവനം ജംഗ്ഷനിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ ശക്തമായ അപകടത്തിൽ കാറിലുണ്ടായിരുന്ന ദമ്പതികൾക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻതന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തെ തുടർന്ന് കാറിനുള്ളിൽ കുടുങ്ങിപ്പോയ ദമ്പതികളെ ചങ്ങനാശേരി യൂണിറ്റിൽനിന്ന് എത്തിയ അഗ്നിശമന സേനാംഗങ്ങളാണ് പുറത്തെടുത്തത്. അപകടത്തിൽപ്പെട്ട് റോഡിൽ മറിഞ്ഞ ലോറി പിന്നീട് ക്രെയിൻ ഉപയോഗിച്ചാണ് നീക്കം ചെയ്തത്.