ധാക്ക: ബംഗ്ലാദേശിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ഹിന്ദു മനുഷ്യാവകാശ നേതാവ് ചിന്മയ് കൃഷ്ണ ദാസിനെ ഛട്ടോഗ്രാം ജയിലിൽനിന്നു ധാക്കയിലെ പ്രത്യേക ജയിലിലേക്കു മാറ്റി.
ഇതിന്റെ കാരണം പൊലിസ് വ്യക്തമാക്കിയില്ല. ഹിന്ദു സമ്മിളിതോ സനാതൻ ജാഗ്രൺ ജോട്ടെ എന്ന സംഘടനയുടെ വക്താവായ ദാസിനെ 2024 നവംബറിലാണ് അറസ്റ്റ് ചെയ്തത്.