Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chinnakanal ElephantCapture

ച​ക്ക​ക്കൊ​മ്പ​ന്‍റെ കൊ​മ്പി​ൽ കു​രു​ങ്ങി വ​നം​വ​കു​പ്പ്; പി​ടി​ച്ചാ​ലും വി​ട്ടാ​ലും ത​ല​വേ​ദ​ന!

മൂ​ന്നാ​റി​ന്‍റെ മ​ല​നി​ര​ക​ളി​ൽ മ​ഞ്ഞി​ൽ കു​ളി​ച്ചു​നി​ൽ​ക്കു​ന്ന ചി​ന്ന​ക്ക​നാ​ലി​ലേ​ക്ക് ഇ​ന്ന് കേ​ര​ളം മു​ഴു​വ​ൻ ഉ​റ്റു​നോ​ക്കു​ക​യാ​ണ്. ആ ​ആ​കാം​ക്ഷ​യ്ക്കും ഭ​യ​ത്തി​നും പി​ന്നി​ൽ ഒ​രൊ​റ്റ പേ​ര് മാ​ത്ര​മാ​ണു​ള്ള​ത്... ച​ക്ക​ക്കൊ​മ്പ​ൻ. ആ​ന​യും മ​നു​ഷ്യ​നും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം നാ​ളു​ക​ളാ​യി തു​ട​രു​ന്ന പ്ര​ദേ​ശ​മാ​ണ് മൂ​ന്നാ​റും പ​രി​സ​ര​മേ​ഖ​ല​ക​ളും. അ​രി​ക്കൊ​മ്പ​ൻ, മു​റി​വാ​ല​ൻ, ച​ക്ക​ക്കൊ​മ്പ​ൻ തു​ട​ങ്ങി പേ​രു​ക​ളി​ലൂ​ടെ നാ​ട്ടു​കാ​ർ​ക്കി​ട​യി​ലും മാ​ധ്യ​മ​ങ്ങ​ളി​ലും ശ്ര​ദ്ധ നേ​ടി​യ കാ​ട്ടാ​ന​ക​ൾ പ​ല​പ്പോ​ഴും ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ലി​റ​ങ്ങി ഭീ​തി​യു​ടെ നി​ഴ​ൽ വീ​ഴ്ത്തി​യി​ട്ടു​ണ്ട്.

വീ​ടു​ക​ൾ​ക്കും കൃ​ഷി​ക്കും നാ​ശം വ​രു​ത്തു​ന്ന​തി​നു പു​റ​മെ മ​നു​ഷ്യ​ജീ​വ​നും ഭീ​ഷ​ണി​യാ​കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ ഉ​ട​ലെ​ടു​ത്ത​തോ​ടെ​യാ​ണ് ആ​ന​ക​ളെ പി​ടി​കൂ​ടി മാ​റ്റു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് വ​നം​വ​കു​പ്പും അ​ധി​കൃ​ത​രും ക​ട​ന്ന​ത്. ഈ ​നീ​ക്ക​ങ്ങ​ളി​ൽ ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത് അ​രി​ക്കൊ​മ്പ​നെ പി​ടി​കൂ​ടി പെ​രി​യാ​ർ വ​ന​മേ​ഖ​ല​യി​ലേ​ക്ക് മാ​റ്റി​യ ന​ട​പ​ടി​യാ​യി​രു​ന്നു. എ​ന്നാ​ൽ അ​തോ​ടെ ചി​ന്ന​ക്ക​നാ​ലി​ലെ ആ​ന​ശ​ല്യ​ത്തി​ന് പൂ​ർ​ണ​വി​രാ​മ​മാ​യി​ല്ല. ഓ​രോ ആ​ന​യു​ടെ​യും സാ​ന്നി​ധ്യ​വും നീ​ക്ക​ങ്ങ​ളും നാ​ട്ടു​കാ​രി​ൽ ആ​ശ​ങ്ക​യും കൗ​തു​ക​വും ഒ​രു​പോ​ലെ സൃ​ഷ്ടി​ച്ചു​കൊ​ണ്ടി​രു​ന്നു.

അ​ന്ന് ഹീ​റോ ഇ​ന്ന് വി​ല്ല​ൻ

2023-ൽ ​ചി​ന്ന​ക്ക​നാ​ലി​നെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​യ അ​രി​ക്കൊ​മ്പ​ൻ ദൗ​ത്യം ഇ​ന്നും ആ​രും മ​റ​ന്നി​ട്ടി​ല്ല. ജ​ന​വാ​സ​മേ​ഖ​ല​യി​ൽ ഭീ​തി​വി​ത​ച്ച അ​രി​ക്കൊ​മ്പ​നെ പി​ടി​കൂ​ടി പെ​രി​യാ​ർ ക​ടു​വാ​സ​ങ്കേ​ത​ത്തി​ലേ​ക്ക് മാ​റ്റി​യ ആ ​ദൗ​ത്യ​ത്തി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി നി​ർ​ണാ​യ​ക സാ​ന്നി​ധ്യ​മാ​യ​ത് മ​റ്റൊ​രു കാ​ട്ടു​കൊ​മ്പ​നാ​യി​രു​ന്നു ച​ക്ക​ക്കൊ​മ്പ​ൻ. അ​ന്ന് മ​ദ​പ്പാ​ടി​ലാ​യി​രു​ന്ന ച​ക്ക​ക്കൊ​മ്പ​നും അ​രി​ക്കൊ​മ്പ​നും ത​മ്മി​ലു​ണ്ടാ​യ ശ​ക്ത​മാ​യ ഏ​റ്റു​മു​ട്ട​ൽ വ​നം​വ​കു​പ്പി​ന്‍റെ നീ​ക്ക​ങ്ങ​ൾ​ക്ക് ശ​ക്തി പ​ക​ർ​ന്നി​രു​ന്നു.

അ​രി​ക്കൊ​മ്പ​നെ മ​യ​ക്കു​വെ​ടി​വ​ച്ച് പി​ടി​കൂ​ടാ​ൻ അ​നു​യോ​ജ്യ​മാ​യ സ്ഥ​ല​ത്തേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ൽ ഈ ​ഏ​റ്റു​മു​ട്ട​ലി​ന് നി​ർ​ണാ​യ​ക പ​ങ്കു​ണ്ടാ​യെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. കാ​ലം മാ​റി​യ​പ്പോ​ൾ ക​ഥ​യും മാ​റി. അ​ന്ന് അ​രി​ക്കൊ​മ്പ​ൻ ദൗ​ത്യ​ത്തി​ൽ ശ്ര​ദ്ധേ​യ​നാ​യ ച​ക്ക​ക്കൊ​മ്പ​ൻ ഇ​പ്പോ​ൾ ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ലെ സാ​ന്നി​ധ്യ​വും നീ​ക്ക​ങ്ങ​ളും കാ​ര​ണം ആ​ശ​ങ്ക​യു​ടെ കേ​ന്ദ്ര​മാ​ണ്. ഒ​രി​ക്ക​ൽ ദൗ​ത്യ​ത്തി​ന് വ​ഴി​യൊ​രു​ക്കി​യ ആ ​കൊ​മ്പ​നെ പൂ​ട്ടാ​നു​ള്ള നീ​ക്ക​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്.

ച​ക്ക ക​ണ്ടാ​ൽ വി​ടി​ല്ല; പേ​രി​ൽ എ​ല്ലാ​മു​ണ്ട്

പേ​രി​ൽ ത​ന്നെ​യു​ണ്ട് ഈ ​കൊ​മ്പ​ന്‍റെ ഇ​ഷ്ട​വും സ്വ​ഭാ​വ​വും. ച​ക്ക​യോ​ടു​ള്ള അ​ട​ങ്ങാ​ത്ത കൊ​തി​യാ​ണ് ചി​ന്ന​ക്ക​നാ​ലി​ലെ ഈ ​കാ​ട്ടു​കൊ​മ്പ​ന് ച​ക്ക​ക്കൊ​മ്പ​ൻ എ​ന്ന പേ​ര് നേ​ടി​ക്കൊ​ടു​ത്ത​ത്. ചി​ന്ന​ക്ക​നാ​ൽ, ശാ​ന്ത​ൻ​പാ​റ മേ​ഖ​ല​ക​ളി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലും കൃ​ഷി​യി​ട​ങ്ങ​ളി​ലും പ​തി​വാ​യി എ​ത്തു​ന്ന ഇ​വ​ൻ പ്ലാ​വു​ക​ളി​ലെ ച​ക്ക തേ​ടി​പ്പി​ടി​ച്ച് ഭ​ക്ഷി​ക്കു​ന്ന​തി​ലൂ​ടെ​യാ​ണ് നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ആ​ന​യി​റ​ങ്ക​ൽ, പൊ​ന്നു​സ്വാ​മി എ​സ്റ്റേ​റ്റ്, 80 ഏ​ക്ക​ർ കോ​ള​നി, 301 കോ​ള​നി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളാ​ണ് ച​ക്ക​ക്കൊ​മ്പ​ന്‍റെ പ്ര​ധാ​ന സ​ഞ്ചാ​ര​മേ​ഖ​ല​ക​ൾ.

പ്ലാ​വി​ന്‍റെ ഉ​യ​ർ​ന്ന കൊ​മ്പു​ക​ളി​ൽ നി​ൽ​ക്കു​ന്ന ച​ക്ക പോ​ലും പ​റി​ച്ചെ​ടു​ക്കാ​ൻ കൊ​മ്പ​ന് പ്ര​ത്യേ​ക ക​ഴി​വു​ണ്ട്. തു​മ്പി​ക്കൈ എ​ത്തു​ന്ന ഉ​യ​ര​ത്തി​ലാ​ണെ​ങ്കി​ൽ ച​ക്ക പ​റി​ച്ചെ​ടു​ക്കും. അ​ല്ലാ​ത്ത​പ​ക്ഷം പ്ലാ​വു​ക​ൾ കു​ത്തി​മ​റി​ച്ചി​ട്ടാ​ണ് ഇ​ഷ്ട​വി​ഭ​വം സ്വ​ന്ത​മാ​ക്കു​ന്ന​ത്. പ​ഴു​ത്ത ച​ക്ക​യെ​ന്നോ മൂ​പ്പെ​ത്താ​ത്ത ച​ക്ക​യെ​ന്നോ വേ​ർ​തി​രി​വി​ല്ല. കി​ട്ടു​ന്ന​തെ​ല്ലാം അ​ക​ത്താ​ക്കും. ച​ക്ക തേ​ടി​യെ​ത്തു​ന്ന ഈ ​ഒ​റ്റ​യാ​ൻ പു​ര​യി​ട​ങ്ങ​ളി​ലെ​ത്തി​യാ​ൽ കൃ​ഷി​ക്ക് വ​ലി​യ നാ​ശ​ന​ഷ്ട​ങ്ങ​ളാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത്.

ച​ക്ക മാ​ത്ര​മ​ല്ല, വാ​ഴ​യും ച​ക്ക​ക്കൊ​മ്പ​ന്‍റെ ഇ​ഷ്ട​ഭ​ക്ഷ​ണ​ങ്ങ​ളി​ൽ ഒ​ന്നാ​ണ്. ച​ക്ക തേ​ടി കൃ​ഷി​യി​ട​ങ്ങ​ളി​ലെ​ത്തു​ന്ന ആ​ന മ​റ്റ് വി​ള​ക​ളും ച​വി​ട്ടി​മെ​തി​ക്കു​ന്ന​തും പ​തി​വാ​ണ്. ചി​ല​പ്പോ​ഴൊ​ക്കെ വീ​ടു​ക​ൾ​ക്ക് നേ​രെ​യും ആ​ക്ര​മ​ണം ന​ട​ത്താ​റു​ണ്ട്. ഇ​തി​നി​ടെ ര​ണ്ടു​പേ​രും ഈ ​കൊ​മ്പ​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു. ഇ​തോ​ടെ കൊ​ല​ക്കൊ​മ്പ​ന്‍റെ സാ​ന്നി​ധ്യം നാ​ട്ടു​കാ​രു​ടെ ദൈ​നം​ദി​ന ജീ​വി​ത​ത്തെ ബാ​ധി​ക്കു​ന്ന സു​ര​ക്ഷാ​പ്ര​ശ്ന​മാ​യ​തോ​ടെ​യാ​ണ് പി​ടി​കൂ​ടി മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യ​ത്.

പേ​രു​ക​ൾ​ക്കു പി​ന്നി​ൽ ഓ​രോ ക​ഥ​ക​ളു​ണ്ട്

ചി​ന്ന​ക്ക​നാ​ലി​ലെ കാ​ട്ടാ​ന​ക​ളു​ടെ പേ​രു​ക​ൾ​ക്കും ഓ​രോ ക​ഥ​ക​ളു​ണ്ട്. ച​ക്ക​ക്കൊ​മ്പ​ന് ച​ക്ക​യോ​ടു​ള്ള ഇ​ഷ്ട​മാ​ണ് പേ​രി​ന് പി​ന്നി​ലെ​ങ്കി​ൽ അ​രി​ക്കൊ​മ്പ​ന്‍റെ കാ​ര്യ​വും വ്യ​ത്യ​സ്ത​മ​ല്ല. ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ലി​റ​ങ്ങി വീ​ടു​ക​ളി​ലും റേ​ഷ​ൻ​ക​ട​ക​ളി​ലും സൂ​ക്ഷി​ച്ചി​രു​ന്ന അ​രി​യും ധാ​ന്യ​ങ്ങ​ളും ഭ​ക്ഷി​ക്കു​ന്ന​താ​യി​രു​ന്നു അ​രി​ക്കൊ​മ്പ​ന്‍റെ പ്ര​ത്യേ​ക​ത. അ​രി​യോ​ടു​ള്ള ഈ ​ഇ​ഷ്ട​മാ​ണ് നാ​ട്ടു​കാ​ർ​ക്കി​ട​യി​ൽ ആ​ന​യ്ക്ക് അ​രി​ക്കൊ​മ്പ​ൻ എ​ന്ന പേ​ര് സ​മ്മാ​നി​ച്ച​ത്. അ​ങ്ങ​നെ ഭ​ക്ഷ​ണ​ശീ​ല​ങ്ങ​ൾ ത​ന്നെ പേ​രു​ക​ളാ​യി മാ​റി​യ ര​ണ്ട് കാ​ട്ടു​കൊ​മ്പ​ന്മാ​ർ ചി​ന്ന​ക്ക​നാ​ലി​ന്‍റെ വ​ന്യ​ജീ​വി ച​രി​ത്ര​ത്തി​ൽ ഇ​ടം​പി​ടി​ച്ചു.

എ​ന്നാ​ൽ പേ​രി​ലെ കൗ​തു​ക​ത്തി​ന​പ്പു​റം ഇ​രു​വ​രു​ടെ​യും സാ​ന്നി​ധ്യം ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ൽ മ​നു​ഷ്യ​നും വ​ന്യ​ജീ​വി​ക​ളും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​ത്തി​ന്‍റെ ഗൗ​ര​വം വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ്. അ​രി​ക്കൊ​മ്പ​നെ 2023-ൽ ​പി​ടി​കൂ​ടി പെ​രി​യാ​ർ ക​ടു​വാ​സ​ങ്കേ​ത​ത്തി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും ചി​ന്ന​ക്ക​നാ​ലി​ലെ ആ​ന​ശ​ല്യ​വും ആ​ശ​ങ്ക​ക​ളും പൂ​ർ​ണ​മാ​യി അ​വ​സാ​നി​ച്ചി​ട്ടി​ല്ല. ഇ​പ്പോ​ൾ ച​ക്ക​ക്കൊ​മ്പ​നെ ചു​റ്റി​പ്പ​റ്റി​യു​ള്ള സം​ഭ​വ​വി​കാ​സ​ങ്ങ​ൾ വീ​ണ്ടും പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളു​ടെ​യും വ​നം​വ​കു​പ്പി​ന്‍റെ​യും ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യി​രി​ക്കു​ക​യാ​ണ്.

ച​ക്ക​ക്കൊ​മ്പ​നെ മാ​റ്റി​യാ​ൽ എ​ന്ത് സം​ഭ​വി​ക്കും

അ​രി​ക്കൊ​മ്പ​നെ പി​ടി​കൂ​ടി മാ​റ്റു​ക​യും മു​റി​വാ​ല​ൻ ച​രി​യു​ക​യും ചെ​യ്ത​തോ​ടെ ചി​ന്ന​ക്ക​നാ​ൽ മേ​ഖ​ല​യി​ലെ പ്രാ​യ​പൂ​ർ​ത്തി​യാ​യ ഏ​ക കൊ​മ്പ​നെ​ന്ന നി​ല​യി​ൽ ച​ക്ക​ക്കൊ​മ്പ​ന്‍റെ സാ​ന്നി​ധ്യം ഏ​റെ പ്ര​ധാ​ന​പ്പെ​ട്ട​താ​ണെ​ന്ന് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ഈ ​മേ​ഖ​ല​യി​ൽ ഏ​ക​ദേ​ശം 20 കാ​ട്ടാ​ന​ക​ളു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. എ​ന്നാ​ൽ ചി​ന്ന​ക്ക​നാ​ലി​ലെ ഒ​രു പ്ര​ശ്ന​ക്കാ​ര​ൻ എ​ന്ന​തി​ലു​പ​രി വ​ലി​യൊ​രു പാ​രി​സ്ഥി​തി​ക പ്രാ​ധാ​ന്യം കൂ​ടി ച​ക്ക​ക്കൊ​മ്പ​നു​ണ്ട്.

അ​രി​ക്കൊ​മ്പ​നെ പി​ടി​കൂ​ടി മാ​റ്റി​യ​തും സൂ​ചി​ക്കൊ​മ്പ​നും മു​റി​വാ​ല​നും ച​രി​ഞ്ഞ​തും മേ​ഖ​ല​യി​ലെ ആ​ന​ക്കൂ​ട്ട​ത്തി​ന്‍റെ ഘ​ട​ന​യി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കാ​ട്ടാ​ന​ക​ളു​ടെ പ്ര​ജ​ന​ന​ശേ​ഷി നി​ല​നി​ർ​ത്തു​ന്ന​തി​ൽ ച​ക്ക​ക്കൊ​മ്പ​ന് നി​ർ​ണാ​യ​ക പ​ങ്കു​ണ്ടെ​ന്നാ​ണ് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​ല​യി​രു​ത്ത​ൽ. അ​തി​നാ​ൽ ത​ന്നെ പ​രി​മി​ത​മാ​യ എ​ണ്ണം കാ​ട്ടാ​ന​ക​ൾ മാ​ത്ര​മു​ള്ള ഒ​രു ആ​വാ​സ​വ്യ​വ​സ്ഥ​യി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​യ കൊ​മ്പ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ന് വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ട്.

ഇ​തോ​ടെ​യാ​ണ് ച​ക്ക​ക്കൊ​മ്പ​നെ പി​ടി​കൂ​ടി മ​റ്റൊ​രു വ​ന​മേ​ഖ​ല​യി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​നൊ​പ്പം വ്യ​ത്യ​സ്ത​മാ​യ അ​ഭി​പ്രാ​യ​ങ്ങ​ളും ഉ​യ​രു​ന്ന​ത്. ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ലെ സു​ര​ക്ഷ​യും കൃ​ഷി​നാ​ശ​വും ഒ​രു വ​ശ​ത്ത് നി​ൽ​ക്കു​മ്പോ​ൾ, ചി​ന്ന​ക്ക​നാ​ലി​ലെ ആ​ന​ക്കൂ​ട്ട​ത്തി​ന്‍റെ നി​ല​നി​ൽ​പ്പും സ്വാ​ഭാ​വി​ക പ്ര​ജ​ന​ന​വും മ​റു​വ​ശ​ത്തു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ ച​ക്ക​ക്കൊ​മ്പ​നെ മാ​റ്റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട തീ​രു​മാ​നം കേ​വ​ലം ഒ​രു കാ​ട്ടാ​ന​യെ പി​ടി​കൂ​ടു​ന്ന​തി​ന​പ്പു​റം വ​ന്യ​ജീ​വി സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​ണാ​യ​ക വി​ഷ​യ​മാ​യി മാ​റു​ക​യാ​ണ്.

Latest News

Corehub Up