Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chinnakkanal

ചി​ന്ന​ക്ക​നാ​ലി​ൽ അ​ന​ധി​കൃ​ത കൈ​യേ​റ്റം ഒ​ഴി​പ്പി​ച്ച് വ​നം​വ​കു​പ്പ്; ഏ​ലം കൃ​ഷി​യും ന​ശി​പ്പി​ച്ചു  

ഇ​ടു​ക്കി: ചി​ന്ന​ക്ക​നാ​ലി​ൽ പ​ത്ത് ഹെ​ക്ട​റോ​ളം വ​രു​ന്ന സ്ഥ​ല​ത്തെ കൈ​യേ​റ്റം ഒ​ഴി​പ്പി​ച്ച് വ​നം വ​കു​പ്പ്. ചി​ന്ന​ക്ക​നാ​ൽ റി​സ​ർ​വി​ന്‍റെ ഭാ​ഗ​മാ​യ ചൂ​ണ്ട​ൽ യൂ​ക്കാ​ലി പ്ലാ​ന്‍റേ​ഷ​നി​ലാ​ണ് കൈ​യേ​റ്റം ന​ട​ന്ന​ത്. ഇ​വി​ടെ അ​ടി​ക്കാ​ടു​ക​ൾ വെ​ട്ടി​ത്തെ​ളി​ച്ച് ഏ​ല​ത്തൈ​ക​ൾ ന​ട്ടി​രു​ന്നു. ഇ​ത് വ​നം വ​കു​പ്പ് പ​റി​ച്ചു നീ​ക്കി.

വ​ന്യ​ജീ​വി​ക​ളു​ടെ സ​ഞ്ചാ​ര​ത്തി​ന് ത​ട​സ്സ​മാ​കു​ന്ന ത​ര​ത്തി​ൽ ക​ന​ത്ത ഇ​രു​മ്പ് ക​മ്പി​ക​ൾ ഉ​പ​യോ​ഗി​ച്ച് ഫെ​ൻ​സിം​ഗ് സ്ഥാ​പി​ച്ചി​രു​ന്നു. ഇ​ത് വ​നം​വ​കു​പ്പ് അ​ഴി​ച്ചു നീ​ക്കി. അ​ഞ്ചു പേ​ർ ചേ​ർ​ന്നാ​ണ് ഭൂ​മി കൈ​യേ​റി കൃ​ഷി ന​ട​ത്തി​യ​ത്.

56.36 ഹെ​ക്ട​റാ​ണ് ചി​ന്ന​ക്ക​നാ​ൽ റി​സ‍​ർ​വി​നാ​യി നീ​ക്കി​ട്ടി​രി​ക്കു​ന്ന ചൂ​ണ്ട​ൽ യൂ​ക്കാ​ലി പ്ലാ​ന്‍റേ​ഷ​നി​ലു​ള്ള​ത്. ദേ​വി​കു​ളം റേ​ഞ്ച് ഓ​ഫീ​സ​ർ ഇ.​ഡി. അ​രു​ൺ​കു​മാ​റി​ന്‍റെ​യും ചി​ന്ന​ക്ക​നാ​ൽ സ്പെ​ഷ്യ​ൽ വി​ല്ലേ​ജ് ഓ​ഫി​സ​ർ മു​ന്ന​സാ​രി ലാ​ലി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് കൈ​യേ​റ്റം ഒ​ഴി​പ്പി​ച്ച​ത്.

Latest News

Corehub Up