Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chinta Jerome

വൈ​കാ​രി​ക പ്ര​തി​ഷേ​ധം, ശ്ര​ദ്ധ​തി​രി​ച്ചു​വി​ടാ​നു​ള്ള ഗൂഢാ​ലോ​ച​ന: ചി​ന്താ ജെ​റോം

കൊ​ല്ലം: മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ന​ട​ന്ന ഡി​വൈ​എ​ഫ്‌​ഐ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​ല്‍ താ​ന്‍ സ്ത്രീ​വി​രു​ദ്ധ മു​ദ്ര​വാ​ക്യം വി​ളി​ച്ചി​ട്ടി​ല്ലെ​ന്ന് സി​പി​എം നേ​താ​വ് ചി​ന്ത ജെ​റോം.

ബു​ധ​നാ​ഴ്ച രാ​ത്രി കൊ​ല്ല​ത്ത് ന​ട​ന്ന പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​ല്‍ സ്ത്രീ ​വി​രു​ദ്ധ മു​ദ്രാ​വാ​ക്യം വി​ളി​ച്ചെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം. ഇ​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി​രു​ന്നു.

കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ഉ​ള്‍​പ്പ​ടെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ചി​ന്ത​ക്കെ​തി​രെ രം​ഗ​ത്തു​വ​രി​ക​യും ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ചി​ന്ത​യു​ടെ പ്ര​തി​ക​ര​ണം.

പ്ര​ക​ട​ന​ത്തി​ല്‍ മു​ദ്രാ​വാ​ക്യം ഏ​റ്റ് വി​ളി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​ത്. വ​ള​രെ ചെ​റു​പ്പ​ത്തി​ലേ ഇ​ത്ത​രം വ്യ​ക്തി​ഹ​ത്യ​ക​ള്‍ നേ​രി​ട്ടു​വ​രി​ക​യാ​ണ്. ഇ​തൊ​ക്കെ പ്ര​ധാ​ന​വി​ഷ​യ​ത്തി​ല്‍ നി​ന്ന് ശ്ര​ദ്ധ​തി​രി​ച്ചു​വി​ടാ​നു​ള്ള ഗു​ഢാ​ലോ​ച​ന​യാ​ണ്.

ഇ​തു പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ര്‍ മു​ഴു​വ​ന്‍ വി​ഷ്വ​ലും കാ​ണ​ണം. അ​ത് ഒ​രു മാ​സാ​യി ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ പ്ര​ക​ട​ന​മാ​ണ്. അ​തി​ല്‍ വൈ​കാ​രി​ക​മാ​യി പ​ങ്കെ​ടു​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ഷേ​ധം പ്ര​ക​ടി​പ്പി​ച്ച​താ​ണ്. ന​മ്മു​ടെ രാ​ഷ്ട്രീ​യം എ​പ്പോ​ഴും സ്ത്രീ, ​ദ​ളി​ത്, അ​രി​കു​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​ര്‍​ക്കൊ​പ്പ​മു​ള്ള​താ​ണ്.

അ​സ​ഭ്യ​വ​ര്‍​ഷ​വു​മാ​യി ചി​ന്ത ജെ​റോം എ​ന്ന സ്‌​ക്രോ​ള്‍ ക​ണ്ട​തു​കൊ​ണ്ടാ​ണ് വി​ശ​ദീ​ക​ര​ണ​വു​മാ​യി രം​ഗ​ത്തു​വ​ന്ന​ത്. അ​ല്ലെ​ങ്കി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​മ​ല്ലേ​യെ​ന്ന് ക​രു​തി​യ​ങ്ങ് വി​ടു​മാ​യി​രു​ന്നു. ഞാ​ന്‍ അ​ങ്ങ​നെ​യൊ​ക്കെ പ​റ​ഞ്ഞോ​യെ​ന്ന് എ​ന്നെ സ്‌​നേ​ഹി​ക്കു​ന്ന​വ​ര്‍ തെ​റ്റി​ദ്ധ​രി​ച്ചാ​ലോ എ​ന്ന് ക​രു​തി​യാ​ണ് വി​ശ​ദീ​ക​രി​ക്കു​ന്ന​ത്.- ചി​ന്ത ജെ​റോം പ​റ​ഞ്ഞു.

Latest News

Corehub Up